ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

*ബാദ്ധ്യത**





                                                           ഞായറാഴ്ച മാത്രമായിരുന്നു എനിക്കല്‍പ്പം സ്വാതന്ത്ര്യം കിട്ടിയിരുന്നത് ,അതും അപ്പൂപ്പനെ സോപ്പിട്ടു  ,മറ്റുള്ള ദിവസങ്ങളില്‍ ഉറക്കമെണീക്കാന്‍ തന്നെ വലിയ മടിയ അമ്മയും ,അമ്മൂമ്മയും അപ്പൂപ്പനും മാറി മാറി വിളിച്ചാലും പുതപ്പിനടിയില്‍ മൂളി കിടപ്പാവും  ഒടുവില്‍  അമ്മയുടെ ശകാരവും തലയില്‍ വെള്ളമൊഴിക്കുമെന്ന ഭീഷണി കൂടിയാകുമ്പോള്‍  എഴുന്നേല്‍ക്കും. പ്രഭാത  കൃത്യങ്ങള്‍ ,ഹോം വര്‍ക്കുകള്‍ ,എല്ലാം വേഗം ചെയ്തു യൂണിഫോമിട്ട് സ്കൂള്‍ ബാസ്സെത്തുമ്പോള്‍ പടിക്കല്‍ നില്‍ക്കണം ,അതാണ്‌ അമ്മയുടെ ടൈം ടേബിള്‍ തന്റെ മടികാരണം എന്നും വഴക്കാ, ''
വകക്ക് കൊള്ളാത്ത ജന്തു ,അതിന്‍റെയല്ലേ സന്തതി എങ്ങനെ നന്നാവാനാ''
നല്ലത് ചെയ്യുമ്പോഴെല്ലാം അമ്മയുടെയും അപ്പൂപ്പന്റെയും പാരമ്പര്യം പറയും ,എവിടെലുമൊന്നു തെറ്റിയാല്‍ ഉടനെ അച്ഛനെ ചീത്ത വിളിക്കും .വളര്‍ന്നെ പിന്നെ കാണാത്ത, രൂപം പോലുമറിയാത്ത അച്ഛന്‍ എന്തോ വലിയ അപരാധം ഇവരോടെല്ലാം ചെയ്തപോലെയ  സംസാരം കേട്ടാല്‍ ,എന്നും സ്കൂളില്‍ കൂട്ടുകാരെ അച്ചന്മാര്‍ സ്ക്കൂട്ടറില്‍ കൊണ്ടിറക്കി ഉമ്മകൊടുത്തു കൈവീശി യാത്രയാക്കുമ്പോള്‍ കൊതിയോടെ നോക്കി നിന്നിട്ടുണ്ട് ഒരിക്കല്‍ അമ്മയോട് തന്നെ ഇത് പറഞ്ഞപ്പോള്‍ അമ്മ പെട്ടെന്ന് ദേഷ്യപെട്ട് ,പിന്നീട് അച്ഛനെ വഴക്ക് പറഞ്ഞു ,ആവശ്യമില്ലാത്ത കാര്യങ്ങള്‍ മേലില്‍ ചോദിക്കരുതെന്നും പറഞ്ഞു ബഹളം കൂട്ടി അതു കേട്ടുവന്ന അപ്പൂപ്പനും അമ്മൂമ്മയും കൂടി അച്ഛനെ ചീത്തവിളിച്ചു തലയില്‍ കൈവെച്ചു പ്രാകി , അവരുടെ സംസാരത്തില്‍ നിന്നും പൊറുക്കാനാവാത്ത എന്തോ തെറ്റ് അച്ഛന്‍ ചെയ്തിട്ടുണ്ടെന്നു  മനസ്സിലായി ,ഏക മകളായ അമ്മയെ ചതിച്ചു അതില്‍ പിറന്നതു ഒരു പെണ്‍കുഞ്ഞു കൂടി ആയതില്‍ അമ്മക്ക് നിരാശയുടെന്നും ബോദ്ധ്യമായി.പിന്നീടൊരിക്കലും ഞാന്‍ അച്ഛനെ കുറിച്ച് ചോദിച്ചില്ല.

                                                            അമ്മയെ കരയിപ്പിക്കുന്ന ചീത്ത അച്ഛനെ തനിക്കെന്തിനാ അപ്പൂപ്പന്‍ തനിക്കു ഇഷ്ട്ടം പോലെ ഐസ്ക്രീമും,ചോക്ലറ്റും വാങ്ങിത്തരും ,അമ്മ ജോലി കഴിഞ്ഞു വരുമോള്‍ എന്തോരം ഉടുപ്പുകളാ  വാങ്ങി വരുന്നത്,പിന്നെയെന്തിനാ ഈ ചീത്ത അച്ഛനെ ,എന്നാലും വീണ്ടുമൊരിക്കല്‍ താന്‍ അപ്പൂപ്പനോടു ചോദിച്ചു

''എല്ലാ വീട്ടിലും അച്ഛനും അമ്മയും ഒന്നിച്ചല്ലേ താമസിക്കുന്നത് ,അമ്മക്കെന്താ അച്ഛനോട് ദേഷ്യം''

ഒരു വഴക്കാണ് മറുപടിയായി പ്രതീക്ഷിച്ചത് ,അപ്പൂപ്പന്‍ തന്നെയും കൂട്ടി മുറ്റത്തേക്കിറങ്ങി,ചാരുകസേരയില്‍ തന്നെ മടിയിലിരുത്തി തലോടിക്കൊണ്ട് പറഞ്ഞു
'
''അവന്‍ ചതിയന മോളെ ,പഠിക്കാന്‍ മിടുക്കിയായ എന്റെ മോള്‍ക്ക്‌ കിട്ടിയ ജോലി വേണ്ടെന്നുവെക്കാന്‍ അവന്‍ പറഞ്ഞാല്‍ നടക്കുമോ ,കല്യാണത്തിനു മുന്നേ എല്ലാം പറഞ്ഞു സമ്മതിച്ചതാ,പൊന്നുവിനെ പ്രസവിച്ച ശേഷം ജോലിക്ക് പോവെണ്ടാന്നു ഒറ്റവാശി,കുട്ടിയെ ഞങ്ങള്‍ നോക്കിക്കോളാമെന്നു പറഞ്ഞിട്ട് കേട്ടില്ല  അയാളുടെ ബാല്യം രണ്ടാനമ്മയുടെ ക്രൂരതയില്‍ നഷ്ട്ടപെട്ടതിനാല്‍ സ്വന്ത കുഞ്ഞിനെ ആരും നോക്കേണ്ടാ ,അമ്മ തന്നെ നോക്കണം ,അതെചോല്ലി വഴക്കായി ,അടിയും പിടിയും ആയപ്പോള്‍ എന്റെ മോളുടെ സന്തോഷം കരുതി ഞാന്‍ വിവാഹ മോചനത്തിന് നോട്ടിസ് കൊടുത്തു ,ബന്ധമൊഴിയാന്‍ അവന്‍ തെയ്യാറല്ല ,ഓടിവിലൊരുനാള്‍  ല്‍ മദ്യപിച്ചു ബാലാക്കാരമായി കുഞ്ഞിനെ കൊണ്ടുപോകാനൊരു ശ്രമം നടത്തി ,അപ്പോള്‍ ഞാന്‍ പോലീസിനു പരാതി കൊടുത്തു ,കോടതിയില്‍ കേസ് രണ്ടു കൊല്ലത്തോളം നീണ്ടു ,ഒടുവില്‍ ഞങ്ങള്‍ക്ക് അനുകൂലമായ വിധി വന്നു.വിവാഹ മോചനം കിട്ടി പക്ഷെ പൊന്നുവിനെ വിട്ടുകിട്ടണമെന്ന് അപ്പീല്‍ കൊടുത്തു ,മദ്യപാനിയായ അച്ചന്റെ സംരക്ഷണം മകള്‍ക്ക് ഗുണമാകില്ല എന്ന എതിര്‍ഭാഗം വക്കീലിന്റെ വാദത്തില്‍ അവന്‍ വീണു,പിന്നെ ദൂരെ എവിടെക്കോ സ്ഥലം മാറ്റം വാങ്ങി പോയി പിന്നോടൊരു വിവരമില്ല'' 
അപ്പൂപ്പന്‍ പറഞ്ഞതെല്ലാം കേട്ടുവെന്നല്ലാതെ  കുട്ടിക്ക് ഒന്നും  മനസ്സിലായില്ല.

                                                 പിന്നെ വീട്ടില്‍ ആകെ കൂടി തനിക്കു മനസ്സ് തുറക്കാന്‍ പറ്റുന്ന ഒരാള്‍ വീട്ടിലെ  പണിക്കു വരുന്ന  അമ്മിണിയമ്മ മാത്രമാണ്,തന്നെ കുളിപ്പിക്കുമ്പോഴും മുടിചീകി കെട്ടുമ്പോഴും ,കവിളില്‍ മുത്തമിട്ടു പറയും
''ഭാഗ്യമില്ലാത്ത കുട്ടി '',
അങ്ങനെ ഒരിക്കല്‍ രണ്ടും കല്‍പ്പിച്ചു അച്ഛനെ പറ്റി അവരോടു തിരക്കി ''
''എന്റെ അച്ഛന്‍ ചീത്താണോ പാലമ്മേ'',
വീട്ടില്‍ പാല്‍ കൊണ്ട് വരുന്നത് അവരാണ് അതാ അങ്ങനെ വിളിച്ചേ .'
''ആരാ പറഞ്ഞെ ചീത്തയാണെന്ന് ,നല്ല മോനായിരുന്നു ,ഇത്തിരി മുന്‍ ശുണ്ടിയുണ്ടെന്നെയുള്ളൂ ,പൊന്നുവിനെ ജീവനായിരുന്നു ,''
''പിന്നെന്ത എന്നെക്കാണാന്‍ വരാത്തെ''
അവര്‍ ചുറ്റുമൊന്നു കണ്ണോടിച്ചുനോക്കിയിട്ട്  '
''പലപ്പോഴും വന്നതാ ,മോള്‍ടെ അപ്പൂപ്പന്‍ ചീത്ത വിളിച്ചു പിന്നീട്  പോലീസിനെ വിളിച്ചു,അങ്ങനെ വരാതായി ,ആ മോനുമില്ലേ അന്തസ്സും അഭിമാനമൊക്കെ'' അതും പറഞ്ഞവര്‍ കണ്ണീരൊപ്പി


                                              ഞായറാഴ്ച രാവിലെ ആരും വിളിക്കാതെ ഉണരുന്നത് തന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ ഷോ  കാണാനാണു . പതിവ് വിളിയും ബഹളവുമോന്നുമില്ല ,അമ്മയെ കാണാനുമില്ല ,എഴുന്നേറ്റു നോക്കുമ്പോള്‍ അപ്പൂപ്പന്‍ പത്രം വായിക്കുന്നിടത്ത് എന്തോ വാര്‍ത്ത വായിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് അമ്മയും അമ്മൂമ്മയും അരികില്‍ നില്‍ക്കുന്നു ,അങ്ങോട്ട്‌ നടക്കുന്നതിനിടയില്‍ തന്റെ വരവ് കണ്ട അമ്മൂമ്മ സമരക്കാരെ തടയുന്ന പോലീസുകാരെ പോലെ തന്നെ ഓടിവന്നു തടഞ്ഞു ,പതിവില്ലാത്ത ഒരു രീതി ,അപ്പൂപ്പന്‍ വായനയും നിര്‍ത്തി ,അമ്മ നീരസത്തോടെ തന്നെ നോക്കി ''
''എണീറ്റ ഉടനെ ബാത്ത് റൂമില്‍ പോകാതെ ഇങ്ങോട്ട് വന്നതെന്ത '',

മോള്‍ക്ക്‌ കാര്‍ട്ടൂണ്‍  കാണേണ്ടേ'' അപ്പൂപ്പന്‍  ''

മോളുവാ അമ്മൂമ്മ  മോള്‍ക്ക്‌ നല്ല എലെപ്പം ഉണ്ടാക്കി വച്ചിട്ടുണ്ട് ,വേഗം പല്ല് തേച്ചു വാ ''

എല്ലാവരുംകൂടി തന്റെ സാമിപ്യം അവിടുന്ന് മാറ്റാനുള്ള ശ്രമമാണ് ,അപ്പോള്‍  ഉതഖണ്ടയും കൂടി ,അപ്പൂപ്പന്‍ പത്രവായന നിര്‍ത്തി ,ഒരു നിഷേദഭാവത്തില്‍ അവരുടെ അടുത്ത് തന്നെ നിന്നപ്പോള്‍ തന്നില്‍ നിന്ന് എന്തോ മറക്കാന്‍ അവര്‍ ശ്രമിക്കുന്നതായി തോന്നി ,അവര്‍ക്കിടയിലിരുന്നു .അല്‍പ്പ നേരത്തിനുള്ളില്‍ അവര്‍ എഴുന്നേറ്റു പോയി ,എന്താണവര്‍ തന്നില്‍ നിന്നുമൊളിക്കുന്നത് എന്നറിയാനുള്ള ആഗ്രഹം മനസ്സില്‍ വര്‍ദ്ധിച്ചുകാര്‍ട്ടൂണ്‍ ഷോ കാണാനുള്ള മനസ്സും ഇല്ലാതായി , നേരെ കട്ടിലിലേക്ക് ,കുറെ നേരം കിടന്നലോചിച്ചു ഒന്നും പിടികിട്ടിയില്ല ഒടുവില്‍ പത്രം നോക്കാമെന്ന് കരുതി ,എല്ലാ പേജുകളും വായിച്ചു ,തനിക്കു ജിജ്ഞാസ പകരുന്ന ഒന്നുമതില്‍ കണ്ടില്ല ,ഒടുവിലാണ് വിവാഹപരസ്യം ശ്രദ്ധയില്‍ പെട്ടത് ,അതില്‍ ചിലതിലെല്ലാം അപ്പൂപ്പന്‍ അടയാള പെടുത്തിയിട്ടുണ്ട് ,ഒന്ന് വായിച്ചപ്പോള്‍ '

പുനര്‍ വിവാഹം ,സുന്ദരിയും വിദ്യസമ്പന്നയുമായ യുവതി ,ഒരു പെണ്‍കുട്ടിയുണ്ട് ,ബാദ്ധ്യത  എല്‍ക്കേണ്ടതില്ല, നല്ല വിദ്യാഭ്യാസവും ജോലിക്ക് വിടാന്‍ താല്പര്യമുള്ളവരും ബന്ധപെടുക ,അവര്‍ക്ക് കൊടുത്തിരിക്കുന്നത് ഇവിടുത്തെ നമ്പരും .

എന്താണ് ബാദ്ധ്യത  അത് മാത്രം കുട്ടിക്ക് മനസിലായില്ല വായന കേള്‍ക്കാന്‍ സമ്മതിക്കാത്തവരോട് എങ്ങിനെയ ഇത് ചോദിക്കുക ,പാലമ്മക്കാണേല്‍ എഴുത്തും വായനയും അറിയില്ല ,എന്നാല്‍ സ്കൂളില്‍ മലയാളം  ടീച്ചറോട് ചോദിക്കാമെന്ന തീരുമാനത്തില്‍ പത്രം മടക്കി ബാഗില്‍ വെച്ചു,നേരം പെട്ടെന്ന് വെളുക്കാനായി ക്ഷമയോടെ  പകലന്തി കഴിച്ചുകൂട്ടി 

                                                   ആദ്യത്തെ രണ്ടു പിരീഡ്  കഴിച്ചുകൂട്ടാന്‍  വല്ലാതെ പണിപെട്ട് അടുത്ത പിരീഡ് മലയാളം   ടീച്ചറാണ്  ,ടീച്ചര്‍ ക്ലാസില്‍ എത്തും മുന്‍പ് ചെന്ന് ചോദിക്കാം ക്ലാസിലെ മുഴുവന്‍ കുട്ടികളുടെ മുന്നില്‍ തന്റെ സംശയം ഒരു പക്ഷെ വല്ല അബദ്ധമായിപ്പോയാല്‍ കൂട്ടുകാര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ ഒരു വിഷയമാകും ,ചിലപ്പോള്‍ ആ വാക്ക് പിന്നീട് തന്റെ ഇരട്ട പ്പേരാകും ,അതോര്‍ത്ത് ബാഗില്‍ നിന്നും പേപ്പര്‍ ചുരുട്ടിയെടുത്ത്‌ വെളിയിലേക്കിറങ്ങി ,പാതി വഴിയെ തന്നെ കണ്ട ടീച്ചറിനോട് മുഖവുരയില്ലാതെ ബാദ്ധ്യതയുടെ അര്‍ത്ഥമെന്തെന്നു ചോദിച്ചു

''ബാദ്ധ്യതയെന്നാല്‍  ഭാരം, ബുദ്ധിമുട്ട്, ശല്യം, പ്രയാസം എന്നൊക്കെ അര്‍ത്ഥം വരും ,''എന്താ ഇപ്പോള്‍  ആ വാക്കിന്റെ അര്‍ത്ഥമറിയാന്‍'',

മറുവാക്ക്  ചൊല്ലാന്‍  കഴിയാതെ  ആ പേപ്പര്‍ ടീച്ചറിന്റെ കൈലേക്ക് കൊടുത്തു, തന്റെ ജീവിത പചാത്തലം അറിയാവുന്നത് കൊണ്ടോ എന്തോ പെട്ടെന്ന് തന്റെ കവിളില്‍ തഴുകി പറഞ്ഞു 
''കുട്ടി ഇതൊന്നും ശ്രദ്ധിക്കാന്‍ പോകേണ്ടാ ,നല്ല മിടുക്കിയായി പഠിച്ചു നല്ല ജോലി വാങ്ങിക്കണം'.' 
അപ്പോഴേക്കും ആ വാക്കിന്റെ അര്‍ത്ഥം ശരിക്കും  ബോദ്ധ്യമായി , താന്‍ അമ്മക്കൊരു ബാധ്യതായാണോ .പേപ്പര്‍ വലിച്ചു കീറി വെസ്റ്റ് ബാസ്ക്റ്റില്‍ ഇടുമ്പോഴും  ചുണ്ടുകള്‍ പിറുപിറുത്തു, ബാദ്ധ്യത .           

0 comments:

Post a Comment

Adz