ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

കാനന വാസ,കലിയുഗ വരദാ



mymoon azeez

മനസ്സു കൊണ്ടെത്രയോ മലച്ചവുട്ടി ഞാന്‍
മണികണ്ടാ  നിന്‍ മണിമേട പൂകാന്‍
വൃചികപ്പുലരിയില്‍ നട തുറന്നപ്പോള്‍ 
ഒരു കൊച്ചു തെന്നലായ്   അവിടെ വന്നു.


ജാതി ഭേദ-ദ്വേഷങ്ങളില്ലാത്ത അവിടുത്തെ
തിരു സന്നിധിയില്‍ വണങ്ങീടുമ്പോള്‍ 
തത്വമസീയെന്നോരുള്‍ക്കാഴ്ചയെന്നിലും
പകര്‍ന്നു നല്കീടണെ കൃപാവരമായ്‌,,, 


ഒരു കൃഷ്ണ പരുന്തായി മാമലമേട്ടില്‍
മകര സംക്രമത്തില്‍ ഞാന്‍ പറന്നൊഴുകി
ശ്രീ കോവില്‍ വലം വെച്ചു പതിനെട്ടു 
പടികളിലായെന്‍  പാപമിറക്കി മോചിതനായ്,,


കാനനവാസാ കലിയുഗ വരദാ
കാഴ്ചയായിട്ടടിയന് കണ്ണീരുമാത്രം
അകതാരിലെരിയുന്ന നൊമ്പങ്ങള്‍ കണാതെ  
അധകൃതനായെന്നെ അകറ്റിടല്ലേ..

ഓരോ മണ്ഡലകാലത്തുമവിടത്തെ ദര്‍ശനം 
കൊതിച്ചു ഞാന്‍ എത്തിയെങ്കിലും,
കഴിഞ്ഞില്ലടിയന്നു കണ്‍കുളിര്‍ക്കെ  കാണുവാന്‍
പമ്പയിലോളമായി ഞാന്‍ ഒതുങ്ങി നില്‍പ്പൂ 


മാളികപ്പുറത്തമ്മക്കും ,പമ്പാഗണപതിക്കും 
ആഗ്രഹപൂര്‍ത്തി നീ നല്കിടുമ്പോള്‍ 
കാല്‍ക്കല്‍ വീണടിയുവാന്‍ സൌഭാഗ്യമീ 
ക്കാട്ടുപ്പൂവിനും നല്കീണേ ഹരിഹരയ്യപ്പ സ്വാമിയെ 

സ്വാമി ശരണം അയ്യപ്പ ശരണം 
സ്വാമിയേ ശരണം


(പരിമിതമായ എന്റെ അറിവുകള്‍ വെച്ചുകൊണ്ടൊരു ചെറു കവിത കാനന വാസനും ,നിങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു ,തെറ്റുകള്‍ ഉണ്ടേല്‍ സദയം പൊറുക്കുക) 

0 comments:

Post a Comment

Adz