ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

പാഴ്ജന്മങ്ങള്‍


മരമായ്‌പിറവിയെടുക്കാന്‍ മോഹാമെന്നാകിലും
നരനായി പിറക്കാനാണ് നിയോഗം.
തണലേകി നില്ക്കാന്‍ കൊതിച്ചു വെന്നാകിലും
തരിശാക്കിയാവോളമൂഴിയകെ.
ഇലയായ് ഇളം കാറ്റില്‍ ഇളകിയാടന്‍
ഇചിച്ചു വെന്നാകിലും...
അവയില്‍ വലകെട്ടും ചിലന്തിയായി
ച്ചേക്കെറും ചില്ലയായ് ചാഞ്ഞു നില്ക്കാന്‍
ചിന്തിച്ചുവെന്നാകിലും...
കട്ടുറുമ്പ ആയതില്‍ കൂട്കൂട്ടി.
വേരായി ഭൂമിയെ ഗാധം പുണരാന്‍
പൂതിയെന്നാകിലും...
തായ് വേരറുക്കും തുരപ്പനായി.
മധുവും മണവും നിറയും മലരായ്
മാറാന്‍ കൊതിയെന്നാകിലും
വണ്ടായ് അതിനെ കടിച്ചു കീറി.
പഴമായി പഴുത്തു മണംപേറി നില്ക്കാന്‍
ഇഷ്ടമെന്നാകിലും
പുഴുവായി കാംബാകെ കാര്‍ന്നുതിന്നു.

അറ്ധിച്ചുപലകുറി കിട്ടിയ ജന്മങ്ങള്‍
പാഴായിപ്പോയിയെന്നാകിലും
അകേണ്ടോരിക്കലും മണ്ണില്‍
മനസ്സ് നന്നല്ലാത്ത മര്‍ത്ത്യനായ്‌...

0 comments:

Post a Comment

Adz