ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

പുഴ മരിക്കുന്നു


മേടത്തില്‍വറ്റുന്ന പുഴയാണ് മൂക്കുത്തി 
കാലവര്‍ഷത്തില്‍ കരകവിയും 
ആമ്പലുംപായലും ,പോളയും പരല്‍മീനും 
സംഗമിക്കുന്ന വേദിയിത് മൂക്കുത്തി 

മൂക്കുത്തിയിട്ടൊരു പെണ്ണുങ്ങളന്തിക്ക്
മുങ്ങിക്കുളിക്കുന്ന പുഴയിത് മൂക്കുത്തി
മുഖം മിനുക്കുന്ന വാല്‍ക്കണ്ണാടി മൂക്കുത്തി
മുക്രയിട്ടോടി നടക്കും മൂരികുട്ടനും മുങ്ങുന്ന 
മൂക്കുത്തിപ്പുഴായൊരു മൊഞ്ചത്തി 

മുങ്ങിക്കുളിക്കുമ്പോള്‍ ഊരിവീഴുംമൂക്കുത്തി 
ഗര്‍ഭം ധരിക്കുന്നോളെന്നൊരു ചൊല്ലുണ്ട്
മുങ്ങികുളിപ്പോരും മുഖംനോക്കിയോരും 
പുഴയെ മാലിന്യ തൊട്ടിയാക്കി കഷ്ട്ടം.
പുണ്ണില്‍ പുഴുവരിചോടിനടക്കുന്ന നായപോല്‍
വികൃതം,മൂക്കുപോത്തുന്നു ,മുഖം തിരിക്കുന്നു
കാര്‍ക്കിച്ച് തുപ്പിയും നീങ്ങുന്നു നാട്ടുകാര്‍  

മാലിന്യമത്രയുംപേറുന്ന മൂക്കുത്തി 
മാരക രോഗത്തിന്‍ വാഹിയാം മൂക്കുത്തി

കുടിവെള്ളമില്ലാതെ നട്ടം തിരിയുന്നോര്‍ 
കുപ്പിയില്‍ വെള്ളം ചുമക്കുന്ന സമ്പന്നര്‍ 
മരിച്ചിട്ടുമൊഴുകുന്നു മൌനിയായ് മൂക്കുത്തി 
മാനഭംഗംവന്നൊരു കന്യക പോല്‍  

0 comments:

Post a Comment

Adz