ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

കൊല്ലത്തി

പാതിയുറക്കവും, പകുതി ഭംഗം
വന്നോരോമല്‍കിനാവും മിഴികളില്‍
പാകിയിട്ടാകുലചിന്തയിലാണ്ടൊരു കൊല്ലത്തി,
ഉലയാട്ടുന്നു യന്ത്രപ്പാവപോലെ..


മെഴുക്കുകണ്ടിട്ടേറെ നാളായിതലമുടി
ചെമ്പോന്നു പറ്റിപ്പിടിച്ചപോലേം
വേര്‍പ്പില്‍ കുളിച്ചാചോളിയാകെ ,ഈറനണിഞും
പരിക്ഷീണയെങ്കിലും ,പരിഭവമില്ലാതെ
ഒരുകരംകൊണ്ടവള്‍ ഉലയാട്ടുംബോഴും
മറുകരംകൊണ്ടവള്‍ ഉദരം തലോടുന്നു...


ഉണ്ണി പിറന്നാലോണമായി തീര്‍ന്നിടും
കഷ്ട്ട നഷ്ട്ടങ്ങളൊഴിഞ്ഞു പോകും


മൂവന്തി നേരത്തിരുട്ടത്ത് മുറ്റത്ത്
പാത്തും പതുങ്ങിയുമെത്തുന്നു കോലങ്ങള്‍
നാട്ടുവെളിച്ചത്തില്‍ കണ്ടുഞ്ഞെട്ടിയവള്‍
കൊന്തയണിഞാവര്‍ ,കാവിയുടുത്തവര്‍
നെറ്റിയില്‍ തഴമ്പും തോപ്പിയുമിട്ടോര്‍...


പാട്ടവിളക്കിന്‍ മങ്ങിയ വെട്ടത്തില്‍
നോട്ടുകളെണ്ണിട്ട് കൊല്ലന്നുനീട്ടി
വെട്ടിനെട്ടു കഷണമായിതീരുന്ന
വാളുവേണം, നല്ല മൂര്‍ച്ചയെറും വാള്‍


അന്നുതൊട്ടാഗ്നി അണയാത്തോരുലയില്‍
ഊതിഅടിച്ചുപരത്തിയുണ്ടാക്കിയോരായിരം
വാളുകള്‍ ,രണ്ടു തലക്കലും മൂര്ച്ചയിട്ടു...


അരുതരുതു അരുംകൊല കൂട്ടാളിയവല്ല്
കൊല്ലത്തി ചൊല്ലിട്ടു കേട്ടില്ല കൊല്ലന്‍
പണമില്ലത്ത്തവന്‍ പിണമാണ് പെണ്ണെന്നു
മറുവാക്ക് ചൊല്ലിയവനാശ്വസിച്ചു


ഉള്ളൊന്നു കാളുമ്പോള്‍ കള്ളുകുടിച്ചവന്‍
തൊള്ള തുറന്നാരെയോ പള്ളുംപറഞ്ഞു


മാനംകറുത്തു മഴപെയ്യും രാത്രിമയക്കത്തി
ലാണ്ടുകിടക്കുന്ന കൊല്ലനെ എമന്മ്മാര്‍
തൂക്കിയെടുത്തങ്ങു ശകടത്തിലെക്കിട്ടു
കലാപത്തിന്‍ ഹെതുവീ കൊല്ലനത്രേ


അഗ്നിതന്‍ വെട്ടംമണഞ്ഞൊരു ഇരുട്ടത്ത്
ഈറ്റുനോവരിച്ചു കേറുന്നനേരവും
ഒറ്റക്കിരുന്നു തേങ്ങുവാനല്ലതെ മറ്റെന്തു
ചെയ്വൂ ഓടിയെത്തുന്നു മിന്നാ മിനുങ്ങു മാത്രം..

2 comments:

കൊല്ലത്തിയുടെ കഥ നന്നായി.

 

kollathi ennulla kavitha nannayittundu...

 

Post a Comment

Adz