ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

മുത്തുറസൂല്‍ (ഉത്തമമാതൃക)

മുത്തു റസൂലിന്‍ ഉമ്മത്തിമാരെന്നൂറ്റം കൊള്ളുന്നവരെ
ഖല്‍ബില്‍ ഊറ്റം കൊള്ളുന്നവരെ
അറിഞ്ഞിരിക്കേണം ,നന്നായ് അറിഞ്ഞിരിക്കേണം
മുഹമ്മദിന്‍ ജീവിതചര്യകളത്ര്യയുമറിഞ്ഞിരിക്കേണം.


റസൂലിന്‍ സബൂറുനമ്മള്‍ക്കെന്നും മാത്രുകയാവേണം
സ്നേഹത്തിന്‍ ബഹറാക്കിമാറ്റണം ഹൃദയം
വാക്കിലുംനോക്കിലും നന്മ്മ വേണം ,പിന്നെ
അന്യന്റെ ദുഖത്തിലലിവുംവേണം.


മിതത്വമന്ത്രംനമ്മള്‍ക്കായി അരുളിച്ചെയ്തു റസൂല്‍
വേലയ്ക്കുള്ളോരുകൂലിയൊരുവനുരൊക്കം നല്കേണം
അഗതിക്കന്നവും അനാഥനു തണലും കൊടുത്തില്ലെങ്കില്‍
ഉമ്മത്തിയാവുവതെങ്ങിനെ നാം
അല്‍അമീന്റെ അനുചരനാവുവതെങ്ങിനെ നാം


സത്യവിശ്വാസമാണിസ്ലാമെന്നു കാട്ടികൊടുക്കേണം
അതുതന്‍കടമയെന്നോര്‍ക്കേണം,ആരാധനക്കര്‍ഹന്‍
അല്ലാഹുവെന്നറസൂലിന്‍ വചനംവിസ്മരിക്കാതെ
ഉമ്മത്തിയാവേണം ,ഉത്തമമാത്രുകയാവേണം....

1 comments:

Post a Comment

Adz