ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

ലബ്ബൈക്കല്ലാഹുമ്മ ,,ലബ്ബൈക്ക്

ഇസ്ലാമിന്‍ അന്ത്യപ്രമാണം കാക്കാന്‍
ഇഹ്രാന്‍ കെട്ടി പോകുന്നോരെ ,,
ഹാജിമാരെന്ന പദത്തിലല്ല,
ഹജ്ജിന്റെ പവിത്രത വസിക്കുന്നത്,,


ഫര്‍ളുകളത്രയും,പരിപാലിക്കണം ,
ഹഖിട പാടുകള്‍ ഖബൂലാക്കണം
പലിശയും പത്രാസുമുപേക്ഷിക്കണം
പാപമോക്ഷത്തിനായി പ്രാര്‍ത്തിക്കണം
പരലോകചിന്തയില്‍ മുഴുകിടേണം.....


ലബ്ബൈക്കല്ലാഹുമ്മ,ലബ്ബൈക്ക് ചൊല്ലി
നിങ്ങള്‍ വലം വെച്ചിടുമ്പോള്‍ , കഅബം
നിങ്ങള്‍ വലം വെച്ചിടുമ്പോള്‍,,,,
ഹൃദയത്തിലവശെഷിക്കും പാപക്കറകള്‍
കഴുകി കളഞ്ഞീടണം,,കുറ്റമുക്ത്തരായി തീര്‍ന്നീടണം


സാത്താനെ കല്ലെറിഞ്ഞോടിക്കുമ്പോഴും ,,
സമ്പത്തിനോടാര്‍ത്തി നീക്കിടെണം
സംസംകിണര്‍ പോലെ വറ്റാത്ത
സ്നേഹത്തിന്‍ ഉറവായി തീര്‍ന്നിടെണം,,
സല്‍ക്കര്‍മ്മങ്ങള്‍ഏറെ ചെയ്തീടെണം ,,

0 comments:

Post a Comment

Adz