ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

ബാപ്പു ,,,

തമസ്സിലകപെട്ടുഴലും സമൂഹത്തെ
സത്യത്തിന്‍ മാര്‍ഗ്ഗേ നയിച്ച പ്രദീപമെ
പരതന്ത്ര്യത്തിന്‍ നടുക്കടലില്‍ നമ്മെ
കൈപിടിച്ചുയര്‍ത്തിയ മഹിതാത്മാവെ ,,,




സബര്‍മതിയാശ്രമ വാടിതന്‍ പൂക്കളും
ദന്ണ്ടികടലോര മണല്‍ത്തരിയും
ഉരുവിടുന്നുണ്ടാ ത്യാഗത്തിന്‍ കഥകള്‍ ,
ഉരുക്കഴിക്കുന്നുവാ ശാന്തിമന്ത്രം




രാജ്ഘട്ടില്‍ നിന്നുയരും സ്വച്ഛമാം കുളിക്കാറ്റും
നമ്മെ തഴുകിക്കടന്നു പോകുമ്പോള്‍
ഉള്‍ത്താരിലറിയുന്നുണ്ടാ ദിവ്യ സ്നേഹം
സോദര സ്നേഹത്തിന്‍ മാസ്മര സ്പര്‍ശം




മാപ്പിരക്കുന്നു മഹാത്മ്മാവേ ഞങ്ങളാപ്പാത
വെടിഞ്ഞു കടന്നു ദൂരം ,സത്യം അഹിംസ
തന്‍ മാര്‍ഗ്ഗം മറന്നൊരു മണ്ണിന്റെ ഘാതകരായി ഞങ്ങള്‍
ഇന്ന് മനസ്സാക്ഷിയില്ലാത്തവരായി ഞങ്ങള്‍....

0 comments:

Post a Comment

Adz