ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

മാവേലിനാട്ടില്‍

തിന്തിമിത്താര.......................... ,തകധിമി ,തിന്തിമിത്താര
തിന്തിമിത്താരാ തകധിമി തിന്തിമിത്താരാ.........................




പുഞ്ച വരമ്പത്തെ ,പാട്ടുംപാടി
കറ്റമെതിക്കണ കാക്കപെണ്ണേ
കാറ്റുവന്നുനിന്‍കാതില്‍ പറഞ്ഞില്ലെ
മാവേലിനാടിനിന്നുത്സവമായ്,
മാവേലിനാടു കാണാന്‍വരവായി....


കാറുനീങ്ങി ,കൊളുംനീങ്ങി
കര്‍ക്കിടകവാവ് കടന്നുപോയി
മുറ്റത്തുപൂക്കളംതീര്‍ക്കെണ്ടെ പെണ്ണേ
കുമ്മിയടിച്ചുകളിക്കെണ്ടെ പെണ്ണേ


തിന്തിമിത്താര തകധിമി തിന്തിമിത്താര
തിന്തിമിത്താര തകധിമി തിന്തിമിത്താര


മാവുപൂത്തു,മാതളവും പൂത്തു
മുറ്റത്തെമുല്ലയില്‍ മൊട്ടുംവന്നു
തുമ്പികളായിരം പാറിനടന്നു
തുമ്പക്കുടത്തിലൊരൂഞ്ഞാലുമിട്ടു


എനിട്ടുമെന്തെ ചിരിക്കാത്തു പെണ്ണേനീ
എന്നിട്ടുമെന്തെ തെളിയാത്തുനിന്‍ മുഖം


മാവേലിനാടു കാണാന്‍വന്നാല്‍ പോരാ
മാവേലിതന്നെ വാണിടേണം
കള്ളവുമില്ല ചതിയേതുമില്ലാതെ
പൊന്നുതമ്പുരാന്‍തന്നെ വാണിടേണം


എങ്കിലെനിക്കു ചിരിക്കാന്‍ കഴിയൂ
എങ്കിലെ എന്‍മുഖം തെളിയുകയുള്ളൂ


തിന്തിമിത്താരാ ,തകധിമി തിന്തിമിത്താരാ
തിന്തിമിത്താരാ തകധിമി തിന്തിമിത്താരാ

1 comments:

Post a Comment

Adz