മേലേക്കോലോത്തൊരുണ്ണി പിറന്നു
മകയിരം നാളിലായി കണ്ണ് തുറന്നു,
നാവേറു ദോഷമകറ്റാനൊപ്പം,സര്‍പ്പ
കണ്ണേറൂ ദോഷമകറ്റാന്‍
ഭൂതത്താന്‍ കെട്ടിറങ്ങീ വരുന്നൊരു
പുള്ളോനെ കാത്തിരിക്കുന്നു ,
മേലേക്കോലോത്തെ മുത്തശ്ശി ....
നാല്‍പ്പതു ദിനവും വൃതമെടുത്തു
നാഗത്താന്‍മ്മാരെ വണങ്ങീ ,
നൂറുംപ്പാലും നേദിച്ചനുഗ്രഹം
നെറൂകയിലേറ്റി വരുന്നൊരു പുള്ളോനെ
കാത്തിരിക്കുന്നു മേലെക്കൊലോത്തെ മുത്തശ്ശി
നാളുകള്‍ മാറി മറിഞ്ഞതും
നാട്ടാചാരങ്ങള്‍ പോയി മറഞ്ഞതും
കുലത്തൊഴില്‍ ചെയ്യുവാനാളില്ലയെന്നതും
കോലോത്തെ മുത്തശ്ശിയറിഞ്ഞതില്ല ...
നിനച്ചിരിക്കാതെയൊരുനാളില്‍ മുത്തശ്ശി
ദൂരദര്‍ശനില്‍ കണ്ടു തേങ്ങും കുടമേന്തി
നാവേറു പാടുന്ന പുള്ളോന്റെ പാട്ട്,
കണ്ടു കൈകൂപ്പി സായൂജ്യമടയുന്നു മുത്തശ്ശി.
മകയിരം നാളിലായി കണ്ണ് തുറന്നു,
നാവേറു ദോഷമകറ്റാനൊപ്പം,സര്‍പ്പ
കണ്ണേറൂ ദോഷമകറ്റാന്‍
ഭൂതത്താന്‍ കെട്ടിറങ്ങീ വരുന്നൊരു
പുള്ളോനെ കാത്തിരിക്കുന്നു ,
മേലേക്കോലോത്തെ മുത്തശ്ശി ....
നാല്‍പ്പതു ദിനവും വൃതമെടുത്തു
നാഗത്താന്‍മ്മാരെ വണങ്ങീ ,
നൂറുംപ്പാലും നേദിച്ചനുഗ്രഹം
നെറൂകയിലേറ്റി വരുന്നൊരു പുള്ളോനെ
കാത്തിരിക്കുന്നു മേലെക്കൊലോത്തെ മുത്തശ്ശി
നാളുകള്‍ മാറി മറിഞ്ഞതും
നാട്ടാചാരങ്ങള്‍ പോയി മറഞ്ഞതും
കുലത്തൊഴില്‍ ചെയ്യുവാനാളില്ലയെന്നതും
കോലോത്തെ മുത്തശ്ശിയറിഞ്ഞതില്ല ...
നിനച്ചിരിക്കാതെയൊരുനാളില്‍ മുത്തശ്ശി
ദൂരദര്‍ശനില്‍ കണ്ടു തേങ്ങും കുടമേന്തി
നാവേറു പാടുന്ന പുള്ളോന്റെ പാട്ട്,
കണ്ടു കൈകൂപ്പി സായൂജ്യമടയുന്നു മുത്തശ്ശി.
0 comments:
Post a Comment