ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

അച്ഛന്റെ താരാട്ട്,,,,


      
    നല്ല ഉറക്കത്തിലായിരുന്നു  അയാള്‍, ഇന്ന് പതിവിലും നേരെത്തെ കിടന്നു .എന്നുമുള്ള യാത്രയും ജോലിത്തിരക്കും കാരണം നല്ല ക്ഷീണമുണ്ടായിരുന്നു.  സാധാരണ കിടക്കും മുന്‍പ് അല്‍പ്പം ടീവീ കാണുന്ന പതിവും ഉണ്ട് ,കിടന്നപാടെ ഉറങ്ങി ഫോണ്‍ ബെല്ലടി  കേട്ടാണ് ഉണര്‍ന്നത്. കിടക്കുമ്പോള്‍ ആരും ഉപദ്രവിക്കാതിരിക്കാന്‍ ഫോണ്‍ സ്വിച് ഓഫു ചെയ്യും . ഇന്നെല്ലാം തെറ്റി രണ്ടുമൂന്നാവര്‍ത്തി  ബെല്ലടിച്ചിട്ടും എടുക്കാന്‍ തോന്നിയില്ല ,ഒടുവില്‍ തന്നോടൊപ്പം കിടക്കുന്ന ഭാര്യ ഉണര്‍ന്നു ഫോണെടുത്ത് അതിലെ നമ്പര്‍ അവര്‍ക്ക് സുപരിചിതമല്ലാത്തത് കൊണ്ടാവാം ,തന്റെ കയ്യിലേക്ക് തന്നു. 
                           ''ആരാ ഈ പാതി രാത്രിയില്‍''

                            തെല്ലു ഈര്‍ഷ്യ ത യോടുള്ള തന്റെ ചോദ്യത്തിന് 
                              ''എനിക്ക് തീരെ പരിചയമില്ല '',
മറുപടി പറഞ്ഞുടന്‍  മറുവശം തിരിഞ്ഞു പുതപ്പിനടിയിലേക്ക് രക്ഷപെട്ടു .കയ്യില്‍ കിട്ടിയ ഫോണിലേക്ക് നോക്കിയിട്ട് അകലെ എവിടെ നിന്നോ ലാന്‍ഡ്‌ ഫോണിലെ നമ്പരാണ് തെളിഞ്ഞു നില്‍ക്കുന്നത് .ആരോ രാത്രിയില്‍ വിളിച്ചപ്പോള്‍ നമ്പര്‍ മാറിയതാകം.അങ്ങേ തലക്കല്‍ നിന്നൊരു സ്ത്രീ ശബ്ദ്ധമാണ് കേള്‍ക്കുന്നത്,,,തന്നെയാവില്ല വിളിച്ചത് ഈ പാതിരാത്രി ഏതു  സ്ത്രീ വിളിക്കാനാ.  ഫോണ്‍ കട്ടാക്കി തലയിണക്കടിയില്‍ വെച്ചു. വീണ്ടും ഫോണ്‍ ബെല്ലടിച്ചു
         ''ഹോ നാശം ഉറങ്ങാനും സമ്മതിക്കില്ല ,എടുത്തിട്ടു നല്ലത് നാല് പറഞ്ഞു കൊടുക്ക്‌''
വീണ്ടുമവള്‍ ഉറക്കത്തിലേക്ക് വഴുതി, കിടന്ന കിടപ്പില്‍ ഫോണെടുത്ത്,
                   ''ഹലോ ആരാ ,,,നിങ്ങള്ക്ക് നമ്പര്‍ തെറ്റിയതാണോ ''
                                            ''ഞാനാ  ചേട്ടാ,,''
 ആ ശബ്ദ്ധം കേട്ടതും അയാള്‍ ഞാടുങ്ങിപ്പോയി ,അയാള്‍ പെട്ടെന്ന് എഴുന്നേറ്റു അടുത്തുറങ്ങി കിടക്കുന്ന ഭാര്യയുടെ ഉറക്കവും, ഉത്ഖണ്ടയും അകറ്റാനായി വെളിയിലേക്കിറങ്ങി. 
                  ''ഹലോ ബാലേട്ട ഞാനാ  സുമ, എനിക്ക് ചേട്ടനോട് ഒരു പ്രധാനപെട്ട കാര്യം പറയാനുണ്ട്.''
താന്‍ ഒന്ന് മൂളുക മാത്രം ചെയ്തു, ഈ പാതിരാത്രി തന്നെ വിളിച്ചുണര്‍ത്തി പറയാന്‍ തക്ക വണ്ണം എന്ത് കാര്യമാണ് ഉള്ളത് വിവാഹമോചനം നടത്തി പോയിട്ട് പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. അന്ന് കോടതി വരാന്തയില്‍വെച്ച്  തന്റെ കയ്യിലിരുന്നു കരയുന്ന കുഞ്ഞിനെ ബലാല്‍ക്കാരമായി  പിടിച്ചു പറിച്ചു മാതാപിതാക്കള്‍ക്കൊപ്പം വാശിയോടെ കാറിന്റെ ഡോര്‍ വലിച്ചടച്ചു പോയ സുമയുടെ ചിത്രം മനസ്സില്‍ തെളിഞ്ഞു .ആ അവള്‍ തന്നെയാണോ ഇപ്പോള്‍ തന്നെ വിളിച്ചതെന്ന് വിശ്വസിക്കാന്‍ പ്രയാസം ,അതോ തന്നെ ആരോ രാത്രി വിളിച്ചു കളിയാക്കുകയാണോ. 

          ''എന്താ ഈ രാത്രിയില്‍ എന്നോട് പറയാനുള്ളത്'' തന്റെ സ്വരത്തിലെ അനിഷ്ട്ടം മനസ്സിലാകിയിട്ടാണോ എന്തോ 
        ''ചേട്ടന്‍ തിരക്കിലാണോ ''
           ''അല്ല ,,ഹും   പറയൂ ''
         ''നമ്മുടെ മോളെ ചേട്ടനെ തിരികെ എല്പ്പിക്കാനാണ് ഇപ്പോള്‍ വിളിച്ചത്''

അത് കേട്ടതും സഹിക്കാവുന്നതിലധികം ദേഷ്യവും സങ്കടവും കൊണ്ടയാള്‍ വീര്‍പ്പുമുട്ടി ,കോടതി വരാന്തയില്‍ വെച്ച്  തന്റെ കയ്യില്‍ നിന്നല്ല കരളില്‍ നിന്നും അടര്‍ത്തിയെടുത്ത കുഞ്ഞിനെ കാണാന്‍  അവള്‍ പറയുന്നിടത്ത് ചെല്ലുമ്പോഴെല്ലാം തന്നെ കുത്തുവാക്കുകള്‍ പറഞ്ഞും പരിഹസിച്ചും, കൊണ്ട് ചെല്ലുന്ന സമ്മാനപ്പൊതികള്‍ നിലത്ത് എറിഞ്ഞും  അച്ഛനെടുക്കണമെന്നു ശാട്യം പിടിക്കുന്ന കുഞ്ഞിനെ ദേഹോപദ്രവം ചെയ്തും വാശി തീര്‍ക്കുമ്പോള്‍  മോളെ കൊതി തീരെ കണ്ട്, അവളുടെ  കൊഞ്ചലുകള്‍ കേട്ട് മതിവരാതെ, മനസ്സില്‍ തീരുമാനിച്ചു ''എന്റെ മോളെ കരയിച്ചു കൊണ്ടൊരു കൂടിക്കാഴ്ച വേണ്ടെന്നു ,അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കമഴ്ന്നു കിടക്കുന്ന പ്രായത്തില്‍ എടുത്ത ഫോട്ടോ കണ്ടു തൃപ്തിപെട്ടു ,,കരള്‍ മുറിച്ചു മാറ്റുന്ന വേദനയോടെയാണ് ആ ഓര്‍മ്മകളില്‍ നിന്നും മോചനം തേടി അകലെ സ്ഥലം മാറ്റം വാങ്ങി പോയതും.  
ഇടയില്‍ അവളുടെ പുനര്‍വിവാഹത്തെക്കുറിച്ചറിഞ്ഞത്.തന്റെയും അവളുടെയും അടുത്ത ബന്ധുക്കളെ കൊണ്ട് പറയിച്ചു തന്റെ കുട്ടിയെ തനിക്കു തരാന്‍ .തന്നെ വേദനിപ്പിക്കുക എന്നാ ക്രൂരമായ വിനോദമായിരുന്നു അവളുടെ ലക്‌ഷ്യം ,വീണ്ടും പരാജിതനായി എല്ലാം നഷ്ട്ടപെട്ട ഒരു ഭ്രാന്തനെ പോലെ ലക്ഷ്യമില്ലാത്ത ഒരു യാത്ര ,അവിചാരിതമായി കണ്ടുമുട്ടിയ അകാലത്തില്‍ ഭര്‍ത്താവു മരിച്ചു പോയ സഹജീവനക്കാരിയുടെ നിസ്സഹായാവസ്ഥയില്‍ അവള്‍ക്കൊരു ജീവിതം കൊടുക്കാനായി വീണ്ടും ഒരു വിവാഹം ആര്‍ഭാടമില്ലാതെ അധികം ആള്‍ക്കാരുമില്ലാതെ  അമ്പലത്തില്‍ വെച്ചു  പുടവകൊടുത്തു. പരാതിയും പരിഭവവുമില്ലാതെ കടന്നു  പോകുന്ന ദാമ്പത്യം. അവളെ അലട്ടിയത് കുട്ടികള്‍ ഇല്ലായെന്നുള്ളതാണ്,തന്റെ പൂര്‍വ്വ ചരിത്രങ്ങള്‍ അറിയാവുന്നതിനാല്‍ പലപ്പോഴും പറയും.
                                ''നമുക്ക് മോളെ പോയൊന്നു കാണാമെന്നു '',
സുമയുടെ സ്വഭാവം നന്നായി അറിയാവുന്ന തനിക്കു  ഈ പാവത്തിനെ അവളുടെ മുന്നിലെ പരിഹാസ കധാപാത്രമാക്കാന്‍ മനസ്സ് വന്നില്ല. കമഴ്ന്നു കിടന്നു തലപൊക്കി ചിരിതൂകുന്ന മോളുടെ ചിത്രം നോക്കിയിരുന്നു നെടുവീര്‍പ്പിടും അത്രതന്നെ ,തിരക്കുമൂലം ഒന്നിനും തരപെട്ടുമില്ല.
                               ''ചേട്ടന്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ ''
മറു വശത്ത് നിന്നുള്ള അവളുടെ സംസാരം  ഒരുപാട് നാളത്തെ ഇടവേളയ്ക്കു ശേഷം ഓടിപ്പോയ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു
                            ''കേള്‍ക്കുന്നുണ്ട് ,,പറയൂ 

അവള്‍ക്കു തന്റെ മകള്‍,ഒരു ശല്യമോ ബാധ്യതയോ ആയോ എന്താ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍ തന്റെ കയ്യില്‍ നിന്നും പിടിച്ചുപറിച്ച തന്റെ പൊന്നോമനയെ എത്ര നിസ്സാരമായി പറയുന്നു തിരികെത്തരാമെന്നു .അവള്‍ക്കു തന്റെ മകളെ മടുത്തുവോ .പിന്നീടൊന്നും ചോദിക്കാന്‍ ഇട നല്‍കാതെ അവള്‍ ഇടമുറിയാതെ പറഞ്ഞു കൊണ്ടിരുന്നു.  ഋതുമതിയായ മകളെ മദ്യപാനിയായ രണ്ടാനച്ചന്റെ കൂടെ ജീവിക്കുവാന്‍ കഴിയാത്ത ഒരമ്മയുടെ ആകുലതകള്‍ ആ വാക്കുകളില്‍ മുഴച്ചു നിന്നു 
അയാളുടെ പെരുമാറ്റത്തിലും നോട്ടത്തിലുമുള്ള ഭാവഭേദങ്ങള്‍ തിരിച്ചറിയാന്‍ കുട്ടിക്കാകുന്നില്ല അവള്‍ അയാളില്‍ തന്റെ അച്ഛനെ കാണുമ്പോള്‍ കുട്ടിയുടെ സാമിപ്യവും പെരുമാറ്റവും അയാള്‍ക്ക്  മറ്റെന്തോ തരത്തിലാണ് കാണാന്‍ കഴിയുന്നത്‌,വയ്യ സഹിക്കാവുന്നതിലധികം സഹിച്ചു  
'ചേട്ടന്‍ വരണം മോളെ കൂട്ടികൊണ്ട് പോണം ,,അവളോട്‌ ഞാന്‍ എല്ലാം പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് ,അയാളുറങ്ങാന്‍ കാത്തിരിക്കയായിരുന്നു ചേട്ടനെ വിളിക്കാന്‍ അതാ ഇത്രയും വൈകിയത് , നമ്മുടെ മോളുടെ ആരാണയാള്‍''
ആ വാക്കുകള്‍ ഒരു വാള്‍മുന പോലെ തന്റെ ചങ്കില്‍ തറച്ചു കയറിയ പോലെ ,രോമകൂപങ്ങള്‍ എഴുന്നേറ്റു , നന്നായി വിയര്‍ക്കുകയും ചെയ്തു. വാക്കുകള്‍ വെളിയിലേക്ക്  വരുന്നില്ല എല്ലാം മൂളി കേള്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ അവളുടെ പിടിവാശിയിലും കടുംപിടുത്തത്തിലും നഷ്ട്ടമാക്കിയ കുടുംബ ജീവിതത്തിന്റെ വിലയെന്തെന്ന് ഇപ്പോള്‍ അവള്‍ മനസ്സിലാകിയിട്ടുണ്ടാവം അതോ? മനസ്സിലോര്‍ത്തപ്പോഴേക്കും അവളുടെ കുമ്പസാരം  പോലുള്ള വാക്കുകള്‍ ചെവിയില്‍ വന്നലച്ചു 
            
''ചേട്ടന്റെയും നമ്മുടെ മോളുടെയും ജീവിതം ഞാന്‍ നശിപ്പിച്ചു ,പണത്തിന്റെയും ജാടയുടെ പിറകെ പോയ എനിക്ക് പച്ചയായ ജീവിത  യാഥാര്‍ത്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ഞാന്‍ വൈകിപ്പോയി ,മാപ്പ് ചോദിക്കാന്‍ പോലുമെനിക്ക് അര്‍ഹതയില്ല ,മോളെ വന്നു ചേട്ടന്‍ കൊണ്ട് പോയിക്കഴിഞ്ഞാല്‍ ,,    അവള്‍ ഇടക്കൊന്നു നിര്‍ത്തി .''ഞാന്‍  ചില തീരുമാനഗല്‍ എടുത്തിട്ടുണ്ട് ,,  സ്നേഹം കൊടുത്തു വളര്‍ത്താന്‍ സ്വന്തം അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍  ഞാന്‍ എന്തിനാ എന്റെ മോളെക്കൂടി,,,       അവളതു മുഴുമിപ്പിച്ചില്ല ,അവളെ ശകാരിക്കനോ കുറ്റപെടുത്താനോ ,സാന്ത്വനിപ്പിക്കാനോ  കഴിയാത്ത ഒരു ധര്‍മ്മ സങ്കടത്തില്‍  അകപെട്ടു മൂകനായി നിന്നു . അവളിപ്പോള്‍ തന്റെ ആരുമല്ല ,അവള്‍ ചെയ്ത പ്രവര്‍ത്തി വെച്ച് നോക്കുമ്പോള്‍ അവള്‍ മുഖമടച്ചു ആട്ടാനാണ് തോന്നിയത് പക്ഷെ ജീവിതത്തില്‍ ആദ്യമായി കണ്ട, കൂടെക്കഴിഞ്ഞ തന്റെ മകള്‍ക്ക് ജന്മം കൊടുത്ത അവളെ തികച്ചും അപരിചിതയായി കാണാന്‍ പെരുമാറാന്‍ കഴിയുന്നില്ല ,ഹൃദയത്തില്‍  ഉണ്ടായിരുന്ന ദേഷ്യവും പകയുമെല്ലാം അലിഞ്ഞില്ലാതെയായി ,നീ വിഷമിക്കേണ്ടാ ,ഞാനുണ്ട് നിനക്ക് എന്ന് പറയണമെന്ന് തോന്നി പക്ഷെ അതിനിനി കഴിയില്ലല്ലോ ,ചിന്തകള്‍ കാടുകേറുമ്പോള്‍ എന്തായാലും തന്റെ മകളെ രക്ഷിച്ചേ തീരൂ അവളുടെ സംസാരവും കരച്ചിലിനുമിടയില്‍ വീണ്ടും തന്റെ ചിന്തകള്‍  അവള്‍ നഷ്ട്ടമാക്കിയ  നല്ല നാളുകളെ കുറിചോര്‍ത്ത്  പോയി ,ഒടുവില്‍ വലിയ ഒരു മഴപെയ്തു തീരുമ്പോലെ  അവളുടെ സംസാരം നിന്നു. മറുതലക്കല്‍ മറുപടി കേള്‍ക്കാത്തതു കൊണ്ടോ എന്തോ  ,അവളുടെ സംസാരം തനിക്കു വിരസമായോ എന്നു തോന്നിയിട്ടാണോ എന്തോ  
'                            'ചേട്ടന്‍  നാളെ വരുമല്ലോ ,,വരുമോള്‍ വിളിച്ചിട്ട് വരിക'' ,
അവള്‍ തിരിച്ചു വിളിക്കാനുള്ള നമ്പരും വിലാസവും തന്നു സംസാരം നിര്‍ത്താന്‍ തുടങ്ങുമ്പോള്‍  അപ്പോള്‍ അയാള്‍ക്ക്‌ തോന്നിയ ഒരു കാര്യം അറിയാതെ വായില്‍ നിന്ന് വന്നു 
             ''ഒരു കാര്യം ചോദിക്കട്ടെ ,എന്തിനായിരുന്നു നമ്മള്‍ വേര്‍പിരിഞ്ഞത് '',
അതിനുളള  മറുപടി അവളുടെ പൊട്ടിക്കരച്ചിലായിരുന്നു ,പിന്നീടവള്‍ പറഞ്ഞു തുടങ്ങി ,എന്റെതെറ്റിദ്ധാരണയും പിടിവാശിയും കാരണമായിരുന്നു ,ഓരോ രാത്രികളിലും അതോര്‍ത്ത് ഞാന്‍ കരയാറുണ്ട് ,വിധിയെന്നോര്‍ത്ത്  സമാധാനിക്കാറുണ്ട് ,അവളുടെ സംസാരം നീളുമെന്ന്  കണ്ടപ്പോള്‍ ഏറെ നേരം കേട്ടുകൊണ്ടിരിക്കാന്‍ താല്പര്യമില്ല ,എല്ലാം വരുത്തി വെച്ചിട്ട് മറ്റുള്ളവരുടെ ജീവിതം കൂടി തല്ലി കൊഴിച്ചിട്ടു വിധിയാണ് പോലും വിധി വര്‍ദ്ധിച്ചു വരുന്ന ദേഷ്യം സംസാരത്തില്‍ വന്നു പോകുമെന്ന ഭയത്താല്‍ അയാള്‍ പറഞ്ഞു നിര്‍ത്തി.
                              ''ശെരി ഞാന്‍ നാളെ എത്താം '',
തന്റെ മനോഗതി മനസ്സിലായോ എന്തോ പൊടുന്നനെ അവളും സംസാരം നിര്‍ത്തി ..ഫോണ്‍ താഴെവെച്ചു ഉറങ്ങാനായി കിടന്നപ്പോള്‍ അത്രയും നേരം ഞങ്ങളുടെ സംഭാഷണം കേട്ടുകൊണ്ട് കിടക്കുഅകയയിരുന്നോ ഭാര്യ എന്നൊരു തോന്നല്‍.  അവളൊന്നും ചോദിച്ചില്ല താനൊന്നും പറഞ്ഞുമില്ല ,എന്നാലും നേരം വെളുത്തിട്ട്  എല്ലാം പറയാമെന്നു കരുതി വീണ്ടുമായാല്‍ കണ്ണടച്ച് കിടന്നു എന്തൊക്കെയോ വിലപെട്ടത്‌  നേടിയതായും, മറുവശത്ത് എന്തോ നഷ്ട്ടപെട്ട ശൂന്യതയും അയാള്‍ക്ക്‌ അനുഭവപെട്ടു .
                                    തന്നെ വളരെ ഏറെ ഇഷ്ട്ടപെടുന്നത് കൊണ്ടായിരിക്കും ,അവള്‍ക്കു ആരോടെങ്കിലും താന്‍ സംസാരിക്കുകയോ ,അടുത്തിടപഴകുകയോ ചെയ്യുന്നതോ ഇഷ്ട്ടമായിരുന്നില്ല . വഴിമധ്യേ വെച്ച് സഹജീവനക്കാരുമായി മറ്റോ ഒന്ന് സംസാരിച്ചാല്‍  അവളുടെ ഭാവവും മട്ടും മാറും ,എല്ലാം ക്ഷമിച്ചു ,ഏറ്റവുമൊടുവില്‍ തന്നെ പഠിപ്പിച്ചു വലുതാക്കിയ അമ്മാവന്റെ മകള്‍  സുഭദ്രേട്ടത്തിയുടെ ഒരു ശസ്ത്രക്രിയക്ക് അവരോടൊപ്പം രണ്ടുമൂന്നൂ  ദിവസം ആശുപത്രിയില്‍ നിന്നതും വേണ്ടുന്ന സഹായം ചെയ്തു കൊടുത്തതും അമ്മാവന്റെ മകളോടുള്ള കടപ്പാട് എന്ന  നിലയിലല്ല മറിച്ചു ആരും സഹായിക്കാനില്ലാത്ത  ഒരു വിധവയോടു കാട്ടുന്ന മാനുഷിക പരിഗണന മാത്രം.  അതിലും സംശയത്തിന്റെ കറപുരട്ടി തന്നെ കാണാനെന്ന വ്യാജേന വന്നു പാവം എട്ടത്തിയോടു പറഞ്ഞ വാക്കുകള്‍ ഇന്നുമോര്‍ക്കുമ്പോള്‍ ലജ്ജയും സങ്കടവും നിയന്ത്രിക്കാനാവുന്നില്ല. അന്ന് ആദ്യമായി അവളെ ആള്‍ക്കാരുടെ മുന്നില്‍ വെച്ച്  തല്ലേണ്ടതായി വന്നു. അവിടുന്നിറങ്ങിയ അവളെ കാണാന്‍ ചെന്ന തന്നെ അപമാനിച്ചു വിടുകയും പതിനഞ്ചാം പക്കം വിവാഹ മോചനത്തിനായുള്ള വക്കീല്‍ നോട്ടീസുമാണ് കിട്ടിയത് ,ഒടുവിലിതാ ഒരിക്കലും താന്‍ ആഗ്രഹിക്കാത്ത പ്രതീക്ഷിക്കാത്ത രീതിയില്‍ എത്തി നില്‍ക്കുന്നു .തനിക്കു  നഷ്ട്ടമായ ദിനങ്ങള്‍. മകളെ മാറോടു ചേര്‍ത്ത് താരാട്ട് പാടിയുറക്കാന്‍ കൊതിച്ച രാവുകള്‍  ഉമ്മവെച്ചു കൈപിടിച്ച് നടത്താന്‍ കൊതിച്ച ദിനങ്ങള്‍ അയാളറിയാതെ കണ്ണീര്‍ കണങ്ങള്‍ ഒഴുകി തലയിണയില്‍ പടര്‍ന്നു അവള്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു ''എല്ലാം വിധിയാണ് എന്ന് സമാധാനിക്കാന്‍ അയാളും ശ്രമിച്ചു.  മനസ്സില്‍ കെട്ടിയ തൊട്ടിലില്‍ പണ്ടത്തെ മകളുടെ രൂപം പ്രതിഷ്ട്ടിച്ചു  നെഞ്ചില്‍ എവിടെയോ മാഞ്ഞുപോയ താരാട്ടിന്നീരടികള്‍ തിരയുകയായിരുന്നു അയാള്‍ ,അതിനിപ്പാടാന്‍  കഴിയിലല്ലോ ,,തന്റെ മകള്‍ കൌമാരക്കാരിയാണ്. 

1 comments:

നന്നായി എഴുതി, ആശംസകള്‍...

 

Post a Comment

Adz