ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

മുഖങ്ങള്‍ ഭാഗം 2 - (അമ്മപ്പൂച്ച)






                                 ഡേയ്സിക്ക് പൂച്ചകളെ  വലിയ ഇഷ്ട്ടമായിരുന്നു ,അത് ഇന്നും ഇന്നലെയുമായി തുടങ്ങിയ ഒരു കാര്യമല്ല നന്നേ ചെറുപ്പം മുതല്‍ ഉള്ള സ്വഭാവമാണ് എവിടെലുമൊരു പൂച്ചയെ കണ്ടാല്‍ അതിനെ തൂത്തും തലോടിയും പാലുകൊടുത്തും പുറകെ നടക്കും .സ്വന്തം ദിനചര്യകള്‍ മുടക്കിയുള്ള പരിചരണം മിക്കപ്പോഴും അമ്മച്ചിയുടെ വഴക്കിലാ  അവസാനിക്കുക ,പക്ഷെ അവ പെട്ടെന്ന് കാണാതാവുകയോ ചാകുമ്പോഴോ  ആണ് സംഗതികളാകെ മാറി മറിയുന്നത് ,കുറെ ദിവസത്തെ മൌനവും ഇനിയൊന്നും ചെയ്യാനില്ല എന്നാ ഭാവത്തോടുള്ള ഇരിപ്പും കാണുമ്പോള്‍ അമ്മച്ചിക്കും   അപ്പച്ചനും തോന്നുന്ന അതെ വിഷമം ഇപ്പോഴിതാ നെഞ്ചോടെ ഏറ്റു വാങ്ങിയിരിക്കുന്നു അവളെ കൂടുതല്‍ ഇഷ്ട്ടപെടുന്ന ഭര്‍ത്താവ് ജോസൂട്ടി     ,ആദ്യ രാത്രി അവളോടൊപ്പം കിടത്തിയുറക്കുന്ന പൂച്ചയെ ക്കണ്ടപ്പോള്‍ ദേഷ്യവും അറപ്പുമാണ് തോന്നിയത് .അതിനെ പുറത്തിട്ടു വാതിലടയ്ക്കാനുള്ള തന്റെ ശ്രമം ഉപേക്ഷിക്കെണ്ടിവന്നത് അവളുടെ സ്നേഹം മുഴുവനായി തനിക്ക് ലഭിക്കാന്‍ ആ പൂച്ചയെ സ്നേഹിച്ചേ പറ്റൂ എന്നാ അവളുടെ പിടിവാശിയില്‍ തോറ്റുപോയി .പ്രിയപെട്ടവരുടെ മരണമായിരുന്നു അവളെ സംബന്ധിച്ചിടത്തോളം പൂച്ചകള്‍ ചാകുന്നത് ,ഈ ഭാവം കാണുമ്പോള്‍ ജോസൂട്ടിക്ക് കലികേറും അപ്പോള്‍ മനസ്സിലോര്‍ക്കും '
                                      'ഇനിയിവിടെ പൂച്ചേം വേണ്ടാ പട്ടീം വേണ്ടാ'
എന്നാലും അവളുടെ മുഖത്തിന്റെ മ്ലാനത മാറ്റാന്‍ എവിടെ നിന്നെങ്കിലും ഒരെണ്ണത്തിനെ സംഘടിപ്പിച്ചു ജോസ്സൂട്ടി തന്നെ കൊണ്ടുവരും അപ്പോഴത്തെ അവളുടെ മുഖഭാവം ഒന്ന് കാണേതു  തന്നെ ,മറ്റൊരു കാര്യത്തിനും ഇത്ര പിടിവാശികാട്ടിയില്ല അവള്‍ . രണ്ടു ഇരട്ടകുട്ടികളുടെ അമ്മയായിട്ടും തീര്‍ന്നില്ല പൂച്ച കമ്പം 


                                              കുട്ടികളെ കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ത്തതും ,പൂച്ചയോടുള്ള അവളുടെ സല്ലാപം ഏറെ ആശ്വാസം ആയിരന്നു ,ഇടയ്ക്കു മക്കളെ  കണ്ടു മടങ്ങി വന്നപ്പോള്‍ തന്റെ പ്രിയപ്പെട്ട മോട്ടിയെ നായക്കടിച്ചുകീറിയിട്ടിരിക്കുന്നതും  തികച്ചും യാത്രുചികമായ ജോസൂട്ടിയുടെ ഉദ്യോഗക്കയറ്റത്തോടുള്ള  സ്ഥലമാറ്റവും പിന്നെയും പൂച്ചകളെ വേണ്ടായെന്നുള്ള കടുത്ത തീരുമാനത്തെ മാറ്റേണ്ടി വന്നു . ഇക്കുറി കിട്ടിയത് പതിവിനു വിപരീതമായി  നല്ല ഭംഗിയുള്ള അണ്ണാറക്കണ്ണന്റെ വാലും നിറയെ    രോമാക്കുപ്പായമിട്ട  പെണ്‍പൂച്ചയായിരുന്നു ,അവിടെയും തീരുമാനം മാറ്റെണ്ടാതായി വന്നു പെണ്‍പൂച്ചകള്‍  പെറ്റുപെരുകി ബുദ്ധിമുട്ടാവുമെന്നതും .

                                            മാസത്തിലൊരിക്കല്‍  വന്നു  പോകാനേ  ജോസൂട്ടിക്ക്  കഴിയുമായിരുന്നുള്ളൂ ,തന്റെ അഭാവവും ,ഏകാന്തതയുമൊക്കെ  അവളാ പൂച്ചമായുള്ള സല്ലാപത്തിനിടയില്‍ മറക്കുന്നതുമെല്ലാം ഏറെ ആശ്വാസമായി. അയാള്‍  മാസത്തിലൊരിക്കല്‍  , വരുമ്പോള്‍  അവള്‍ക്കു  പറയാനുള്ളതും  പൂച്ചപുരാണം  തന്നെ ,,അവളോടൊപ്പം ശയിക്കുന്ന പൂച്ച അവളെ രാവിലെ മുട്ടിയുരുമ്മി വിളിച്ചണര്‍ത്തുന്നതും  അടുത്തിരുന്നു കൈകാല്‍  നക്കി തുടക്കുയ്ന്നതും,,അങ്ങനെ നീളുന്ന വിവരണത്തില്‍ അല്‍പ്പം ഈര്‍ഷ്യത  തോന്നുമെങ്കിലും ഒന്നോ രണ്ടോ ദിവസത്റെക്ക് അടുത്തെത്തുന്ന താന്‍ ആ ദിവസങ്ങളെ വിരസമാക്കെണ്ടാ എന്ന് കരുതും ,ചിലപ്പോള്‍ തന്റെ പ്രതികരണത്തില്‍ നിന്നുമവള്‍ വായിച്ചെടുത്തു മൌനിയാകാറുമുണ്ട് .

                                      പെണ്‍പൂച്ചയായത്‌  കൊണ്ടാവാം ആണ്‍പൂച്ചകള്‍  കാമുകന്‍മ്മാര്‍ വീടിനു ചുറ്റം വലം വെക്കാനും ഇണയെ ക്ഷണിക്കുമാറുള്ള ശില്‍ക്കാരങ്ങളും പ്രത്യേക രീതിയിലുള്ള ശബ്ദ്ധങ്ങളും പുറപ്പെടുവിക്കാന്‍ തുടങ്ങി ,അവള്‍ ഉത്തരവാദിത്വമുള്ള ഒരമ്മയെ പോലെ തന്റെ മകളുടെ മാനത്തിനു വിലപ്രയുന്നവരെയെല്ലാം ചൂലിന്‍ കെട്ടിന്  അടിച്ചുപായിച്ചു , പെറ്റു പെരുകിയാല്‍ എല്ലാറ്റിനെയും നാടുകടത്തുമെന്ന തന്റെ ഭീഷണി കൂടിയായപ്പോള്‍ അവള്‍ക്കു ഉറക്കമില്ലാത്ത രാത്രികളായി പിന്നീടുള്ള ദിവസങ്ങള്‍.
                                   കണ്ണ് നട്ടു കാത്തിരുന്നിട്ടും  ഒരുനാള്‍ ചിന്നു ഞങ്ങളുടെ ഡ്രസ്സിംഗ് അലമാരക്കുള്ളില്‍ പ്രസവിച്ചു രണ്ടു കുട്ടികളെ  അരുമയായി വളര്‍ത്തിയ ഒരു മകള്‍ പിഴച്ചു പെറ്റ മനോവ്യഥയായിരുന്നു അവള്‍ക്കു ,പൂച്ചപെറ്റ  കാര്യം പറയാനും ഒരു മടി ,എങ്കിലും  പൂച്ചകുഞ്ഞുങ്ങള്ടെ കരച്ചില്‍ കേട്ടപ്പോള്‍ സംശയത്തോടുള്ള തന്റെ നോട്ടത്തിനവള്‍  മറുപടിയും പറഞ്ഞു ,
          ''പൂച്ച പെറ്റു രണ്ടു കുട്ടികള്‍ ''
 കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല എങ്കിലും അലമാരയില്‍ കിടന്നുറങ്ങുന്ന തള്ള പൂച്ചുയും മുലകുടിക്കാന്‍ വാശി കാണിക്കുന്ന കുഞ്ഞുങ്ങളെയും കണ്ടു 
                                    ''നമ്മുടെ ചിന്നുവിന്റെ  സൌന്ദര്യമൊന്നും ഈ പൂച്ചക്കില്ല അല്ലെ ,നല്ല മദാമ്മക്ക്‌ നീഗ്രോയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ പോലെ'' .
അവളതു കേട്ട് നെടുവീര്‍പ്പിട്ട തല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല ,,അവധിക്കു വീട്ടിലെത്തിയ മക്കള്‍ക്കും കൌതുകമായിരുന്നു അവരുടെ കുസ്ത്രിത്തരങ്ങള്‍,, രണ്ടു പൂച്ചയില്‍ ഒരെണ്ണത്തിനു ഇടയിലെന്തോ ദീനം വന്നു ചത്തു ,കൂടെയുള്ള  ആണ്‍പൂച്ച  പെട്ടെന്ന് വളര്‍ന്നു വലുതായി ,വീട്ടിലെത്തുന്ന മറ്റു പൂച്ചകളെയും രാത്രിയില്‍ എലിയെ പിടിക്കാനും ഉശിരുള്ള ഒരാണിനെ പോലെ അവന്‍ ഓടി നടന്നു ,എന്തെലുമൊരു അനക്കം  കേട്ടാല്‍ അവന്റെ ചെവികൂര്‍പ്പിച്ചുള്ള നിപ്പും ഭാവവും ഒന്ന് കാണേണ്ടത് തന്നെ. 
                                അവിചാരിതമായാണ് ഡേയ്സി അത് കണ്ടത് ,അമ്മയേക്കാളും  വളര്‍ന്ന പൂച്ച സ്വന്തം അമ്മയെ വേണ്ടാത്ത ഒരു വികാരവായ്പ്പോടെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു ,അതിന്റെ ഭാവപ്പകര്‍ച്ചകള്‍  അമ്മയായ അവള്‍ക്കു സഹിച്ചില്ല . അവന്റെ കൈക്കുള്ളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന പൂച്ചയെ, തന്റെ ഇംഗിതത്തിനായി കടിച്ചു പിടിച്ചിരിക്കുന്നു. താന്‍ എത്ര ശ്രമിച്ചിട്ടും അതിന്റെ പിടിയില്‍ ചിന്നുവിനെ രക്ഷിക്കാന്‍ കഴിയുന്നില്ല ,ഓടിക്കാന്‍ ശ്രമിക്കുന്ന അവളുടെ  നേര്‍ക്ക്‌ ചീറിയടുക്കുമ്പോലെ  ഒരു മുരള്‍ച്ച ,വടിയെടുത്തു  അടിക്കാന്‍ പരതിയപ്പോള്‍ കയ്യില്‍ കിട്ടിയത് തീന്‍മേശമേല്‍ ഇരിക്കുന്ന കറിക്കത്തിയായിരുന്നു ,പെട്ടന്നുണ്ടായ  ഒരു വികാരവായ്പ്പില്‍ അതെടുത്ത് ഊക്കോടെ ഒറ്റയേറ്.  അവന്‍  കടിവിട്ടു ജനല്‍വഴി പുറത്തേക്ക് ചാടി ,,പിറകെ അമ്മപൂച്ചയും ,എന്താണ് സംഭവിച്ചതെന്നു അറിയാതെ കതകു തുറന്നു വെളിയിലിറങ്ങിയപ്പോള്‍ കണ്ടത്  ആണ്‍ പൂച്ച രക്തത്തില്‍  കുളിച്ചു കിടക്കുന്നു ,  ,നിശ്ചലമായ തന്റെ കുട്ടിയുടെ  ശരീരം വിറുങ്ങലിച്ചതറിയാതെ അമ്മപ്പൂച്ച അതിന്റെ ശരീരം നക്കി തുടക്കുന്നു ,അതുകണ്ട് വേദനയോടെ തിരികെ കസേരയില്‍ വന്നിരിക്കുമ്പോള്‍ അവള്‍  ചെയ്ത കര്‍മ്മത്തിന് നന്ദി സൂചകമായി  അമ്മപ്പൂച്ച കാലുകള്‍ നക്കി ,ഒടുവില്‍ പതിവ് പോലെ മടിയില്‍ക്കേറിയിരുന്നു ഉറങ്ങാന്‍ തുടങ്ങി , ഒരു കൊലപ്പുള്ളിയുടെ മനസ്സുമായി അവളിരുന്നു ആരെയോ കാത്തു ,,,,,  

0 comments:

Post a Comment

Adz