കുട്ടിയുറങ്ങുമ്പോള്‍ മാത്രമാണ് സ്വച്ചശാന്താമായിരുന്നു ഒന്ന് ടെലിവിഷന്‍ കാണാന്‍ പറ്റുക. പകല്‍ ജോലിയും മറ്റു തിരക്കുകള്‍ കാരണംസമയംകിട്ടാറില്ല . റിമോട്ട് കൊണ്ട് അത് ഓണാക്കി കുട്ടിയുണര്‍ന്നാല്‍ കാണത്തക്ക വിധമാണ് ഇരുന്നത് ,,,ഇയിടെയായി അല്‍പ്പം കുസൃതി കൂടുന്നുണ്ട് ,പല്ലുമുളക്കാന്‍ തുടങ്ങിയതിനാല്‍ മുലകുടിക്കുമ്പോള്‍ കടിക്കുന്നു ,നല്ല വേദനയാണ് എങ്കിലും അവ്നെ നോവാതെ കൊച്ചടിയും കൊടുക്കും ,അപ്പോള്‍ അവന്റെകടവായിലൂടെ കുടിച്ച പാല് ഒലിച്ചിറങ്ങന്നത് കാണാനും നല്ല രസമാണ് ,,ചാനലില്‍ സ്ഥിരമായി കാണുന്ന പരിപാടികള്‍ ഒന്നുമില്ലാ എങ്കിലും ചെറുപ്പം മുതലേ കുറ്റാന്വേഷണ കഥകള്‍ വലിയ ഇഷ്ട്ടമാണ് ,എത്ര ഗംഭീരമായാണ് കുറ്റവാളികളെ കണ്ടെത്തുന്നത്, ഇന്നു പീഡനങ്ങളുടെ കഥകാളാണ് കൂടുതലും കേള്‍ക്കുന്നതും കാണുന്നതും താനടങ്ങുന്ന സ്ത്രീ സമൂഹം ഏതെല്ലാം രീതിയില്‍ ചതിക്കപെടുന്നു. വയസ്സായ മുത്തശശിമാരെ പോലും വിടാത്ത കാലം ,ഓരോന്നോര്‍ത്തു നെടുവീര്‍പ്പിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ കുട്ടിയുണര്‍ന്നു ,തൊട്ടിലില്‍ അവന്റെ കാലുകളുടെ അനക്കം കണ്ടപ്പോള്‍ ടെലിവിഷന്‍ ഓഫാക്കി കുട്ടിയെ എടുത്തു ,നിര്‍ബന്ധം മുറുകിയാല്‍ പിന്നെ കുറെ നേരത്തേക്ക് ആരുടേയും കൈയില്‍ ചെല്ലുകയുമില്ല ,കരച്ചില്‍നിര്‍ത്ത്കയുമില്ല,,അതിനാല്‍ അവനെ കരയിക്കാതിരിക്കാന്‍ എളുപ്പം തൊട്ടിലില്‍ നിന്നെടുത്തു ഉമ്മകൊടുത്തു മടിയിലുരുത്തി.
ചേട്ടെനെത്താന്‍ ഇനിയും അരമണിക്കൂര്‍ ബാക്കി ,ജോലി സ്ഥലത്ത് നിന്നുമെത്തുമ്പോള്‍ രാത്രിയാവും പിന്നെ അല്‍പ്പം കൂട്ടുകാരുമായി സോറ പറഞ്ഞും വായനശാലയില്‍ കേറി കുറച്ചു നേരം പുസ്തകങ്ങളുമായി ചിലവഴിച്ച ശേഷമേ എത്തൂ ,വന്നയുടന്‍ അത്താഴം കഴിക്ക കിടക്കുക ,പിറ്റേന്നും ജോലിക്ക് പോവെണ്ടേ ,,,അതിനിടയില്‍ കുട്ടിയുടെ നിര്‍ബന്ധവും കരച്ചിലും അദ്ദേഹത്തിന്റെ ഉറക്കത്തിനു തടസ്സമാവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് , അദ്ദേഹവും നി ര്‍ബന്ധം അകറ്റാന്‍ ഏറെ നേരം അവനെ തോളിലിട്ടു താരാട്ടാറുണ്ട്,അവന്‍ കരച്ചില്‍ നിര്‍ത്തുമോ ,ഒടുവില്‍, അമ്മതന്നെ എടുത്തു നിര്‍ബന്ധം മാറ്റണം വലിയ വാശിക്കാരന്‍ ഒന്നര വയസ്സേയുള്ളൂവെങ്കിലും .കടുംപിടുത്തക്കാരന്‍ തന്നെ .
മുലയൂട്ടി കൊണ്ടിരുന്നപ്പോള്‍ അവനൊന്നു കടിച്ചു സത്യത്തില്‍ തനിക്കു നല്ലോണം നൊന്തു ,അവന്റെ കുഞ്ഞു കവിളില്‍ താനൊന്നു നുള്ളി ,കുടി നിര്‍ത്തി അവന്‍ ചിരിക്കാന്‍ തുടങ്ങി ,,പെട്ടെന്ന് അവന്റെ ഭാവം മാറുന്നതുപോലെ എനിക്കു തോന്നി ,ഞൊടിയിടയില്‍ അവനു മീശയും താടിയുമെല്ലാം വളര്‍ന്നു ഒരു പുരുഷന്‍ ആയതുപോലെ അവന്റെ കണ്‍കോണുകളില്‍ കാമത്തിന്റെ അഗ്നി ജ്വലിക്കുന്നത് കണ്ടു ,ഒരു വന്യ ജീവിയുടെ ശൌര്യത്തോടെ അവന്‍ മുരളുന്നതായും . ഏതോ ഹിംസ്ര ജന്തുവിനെ തട്ടിയിടും പോലെ അവള്‍ കുട്ടിയെ കട്ടിലിലേക്ക് ഇട്ടു ,പാലിനായിക്കരയുന്ന കുട്ടിയെ ശ്രദ്ധിക്കാതെ അടുക്കളയില്‍ ഒരു ടിന്നില്‍ പണ്ട് മൂത്ത കുട്ടിയുടെ മുല കുടി മാറ്റാനായി ഉപയോഗിച്ച ചെന്നിനായകം തപ്പിയെടുത്ത്മുലക്കണ്ണില്‍ പുരട്ടി .,കൈപ്പുകൊണ്ടു ആലോരസപെട്ട കുട്ടി പാലുകുടി നിര്‍ത്തി കരയാനും തുടങ്ങി ,അപ്പോഴാണ് കതവില്‍ മുട്ട് കേട്ടത് ,വാതില്‍ തുറക്കുമ്പോള്‍ ജോലി ക്ഷീണത്താല്‍ വരുന്ന വഴിയെ ഷര്‍ട്ട്‌മൂരി കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന ഭര്‍ത്താവ് കുട്ടി കരയുന്നതെന്തിനാ എന്നാ ചോദ്യത്തിനു അലസമായി മറുപടി പറഞ്ഞു
'കുട്ടിക്ക് വിശക്കുന്നു''
''എന്താ മുലകൊടുക്കാത്തെ'' ,
''എന്റെ പാലുകൊണ്ട് അവനു വയറു നിറയുന്നില്ല ഉച്ച മുതലുള്ള കരച്ചിലാ''
എന്നാ തന്റെ മനപ്പൂര്‍വ്വമുള്ള കള്ളം വിശ്വസിച്ച പാവം വിശപ്പും ദാഹവും മറന്നു വന്നത് പോലെ തിരികെ വണ്ടി സ്റ്റാര്‍ട്ടാക്കി രാത്രിയില്‍ കുട്ടിക്ക് ടിന്‍ ഫുട് തേടി അലഞ്ഞു, മാര്‍ക്കറ്റില്‍ വൈകിയടക്കുന്ന കടയുണ്ടോ എന്നു അന്വേഷിച്ചു .
0 comments:
Post a Comment