ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

കേക്ക് (മുഖങ്ങള്‍ ,,ഭാഗം മൂന്ന്*


 ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ നന്നേ ക്ഷീണിതയായിരുന്നു ,എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്ന  തിടുക്കം ഇന്ന് മകന്റെ ജന്‍മ്മദിനമാണ് .അവനടുത്തില്ലായെങ്കിലും പതിവ് പരിപാടികളുമായി അവന്റെ സുഹൃത്തുക്കള്‍ എത്തിയിരിക്കും അവന്‍ ജോലി തേടി പ്രവാസിയായതില്‍  പിന്നീടുള്ള പതിവാണിത്. ഇതിപ്പോള്‍ മൂന്നാമത്തെ വര്‍ഷമാണ്‌ അവനടുത്തില്ലാതെ കടന്നു പോകുന്നത് എങ്കിലും അവന്റെ കൂട്ടുകാരെത്തി ആഘോഷമായി കാര്യങ്ങള്‍ നടക്കുമ്പോള്‍ അവനടുത്തില്ലാ എന്നുള്ള വിഷമം അധികം  തോന്നാറുമില്ല .  അപ്പോഴാണ്‌ ശരിക്കും വീടൊന്നു ഉണരുന്നത് തന്നെ. പിന്നെയും തന്റെ ജോലിയും തിരിക്കും യാത്രയുമൊക്കെ യാന്ത്രികമായി ഒഴുകുമ്പോള്‍ ഓര്‍ക്കാനോ  വിഷമിക്കാനോ  സമയം കിട്ടാറുമില്ല. ഇടയില്‍ ഹൃദയമൊന്നു ചെറുതായി പണിമുടക്കിയപ്പോള്‍  രണ്ടുമൂന്നാല്  ദിവസം തന്റെ തിരക്കുകള്‍ക്ക് വിരാമമിട്ടു ആശുപത്രിയില്‍ കിടന്നു ,ഡോക്റ്റര്‍മാര്‍ കുറിച്ചുതന്ന മരുന്നില്‍ ചിലത് സ്വച്ചശാന്താമായി ഉറങ്ങാനുള്ളതാകയാല്‍ രാത്രി ഉറങ്ങാതെ കിടന്നുള്ള വ്യഥയുമില്ല. തനിക്കു കൂട്ടുകിടക്കാന്‍ വരുന്ന സുമതിയെട്ടത്തിക്ക് ഒരു പരാതിയുണ്ട് താനും .താന്‍ ഉറക്കത്തില്‍ വലിയ ശബ്ദത്തില്‍ കൂര്‍ക്കം വലിക്കും പോലും ,അതിനുമൊരു യോഗം വേണമെന്നും അവര്‍ ആത്മഗതം പോലെ പറയും .അവര്‍ക്കാണേല്‍ മക്കളെ കുറിച്ചുള്ള മനോവിഷമത്താല്‍ കിടന്നാല്‍ ഉറങ്ങില്ലത്രേ , പിന്നെ ഉറക്കം നിക്കലും,അടുക്കള സജീവമാകുന്നതും മകന്‍ നാട്ടില്‍ ലീവിനെത്തുമ്പോള്‍. ശരിക്കുമുള്ള ആഘോഷങ്ങളും ബഹളവും, സന്തോഷത്തിന്റെ രാപ്പകലുകള്‍. അവന്മ്മാര്‍ എല്ലാവരും കൂടിയുള്ള പാചകവും അടുക്കള  കാണാത്തവന്‍മാരുടെ  പാചകത്തിനിടയിലെ ദുരിതങ്ങളും കണ്ടു നില്‍ക്കാന്‍ നല്ല  രസമാ ,അപ്പോഴാണ്‌ ജന്മ ദിനാഘോഷം പൂര്‍ണ്ണതയിലെത്തുന്നതും.


                                  ബേക്കറിയില്‍ നിന്നുമൊരു കേക്കും വാങ്ങി പെട്ടെന്ന് ബസ്സ്റ്റാന്‍ഡിലെത്തി .നല്ല തിരക്ക് എന്തായാലും കിട്ടിയ ബസ്സില്‍ സ്ത്രീകള്‍' എന്നാ  ബോര്‍ഡു വെച്ച സീറ്റില്‍ ഇരിപ്പുറപ്പിച്ചു.ക്ഷീണം കാരണം ഒന്ന് മയങ്ങി ,ഇടക്കൊന്നുണര്‍ന്നപ്പോള്‍ തന്റെയടുത്തായി ഒരു ചെറുപ്പക്കാരന്‍.  മകന്റെ പ്രായം വരും. മുഖമുയര്‍ത്തി  അവനെയൊന്നു നോക്കി അവന്റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരിക്കു മറുപടിയായൊരു  ചിരിയും സമ്മാനിച്ചു വീണ്ടും യാത്ര. അവന്റെ വിയര്‍പ്പിനും ദേഹത്ത് പൂശിയ പെര്‍ഫ്യൂമിനും മകന്റെ ശരീരഗന്ധവുമായി  സാമ്യം ഉള്ളത് പോലൊരു തോന്നല്‍. എന്നാല്‍ അകന്നാണ് ഇരുന്നത്  തന്റെ കയ്യിലിരുന്ന കേക്ക് പൊതി ഞങ്ങള്‍ക്കിടയില്‍ അതിര് സൃഷ്ട്ടിച്ചു ഇനിയുമുണ്ട് അരമണിക്കൂര്‍ യാത്ര .കണ്ണടച്ചിരുന്നു . വീണ്ടും ഉറങ്ങിയോ , എന്തോ പന്തികേട്‌ തോന്നി ഉണര്‍ന്നു  ദേഹമാസകലം ഉറുമ്പരിക്കുന്ന പോലൊരു വല്ലായ്മ അടുത്തിരുന്ന ചെറുപ്പക്കാരന്റെ കൈകള്‍ തന്റെ ശരീരത്തിലേക്ക് നുഴഞ്ഞു  കയറുന്നുവോ?
 ഈശ്വര എന്തായിത് ,മകനെപോലെ അടുത്തിരുന്നവന്‍ മറ്റേതോ ദുരുദ്ധേശത്തോടെ തന്റെ ശരീരത്തെ സ്പര്‍ശിക്കുമ്പോള്‍ തീയില്‍ വീണത്‌ പോലെ പൊള്ളിക്കേറുന്നു. അവനെ രൂക്ഷമായൊന്നു നോക്കിയതും അവന്റെ ഭാവം മാറി .പതുക്കെ അവന്റെ ചെവിലായി ചോദിച്ചു 
                          
''നിനക്കൊക്കെ വീട്ടില്‍ അമ്മമാരും പെങ്ങമ്മാരുമില്ലേ ,കഷ്ട്ടം!!!!
 തന്റെ വാക്കുകള്‍ കേട്ടവന്‍ ചമ്മുമെന്നും ക്ഷമാപണം  നടത്തുമെന്നും കരുതി കണ്ണടച്ചിരുന്ന എന്നെ നോക്കി അല്‍പ്പം ഉച്ചത്തില്‍ തന്നെ പറഞ്ഞു

''അമ്മമാര്‍ക്കു കൊച്ചാണ്‍ പിള്ളാരുടെ  നെഞ്ചത്ത് ചാരിയിരുന്നു സുഖമായി ഉറങ്ങാന്‍ അറിയാമല്ലോ , കിളവിക്ക് ചാരിയിരുന്നു സുഖിച്ചതും പോരാ വിരട്ടാന്‍ വരുന്നോ ?      

ബസ്സോടി കൊണ്ടിരിക്കുന്നതിനാല്‍ എല്ലാവരും അവന്റെ വാക്കുകള്‍ കേട്ടില്ലായെങ്കിലും തൊട്ടടുത്തിരുന്നവര്‍ ചിലര്‍ കേട്ട് , അവര്‍ കാര്യം അന്വേഷിച്ചു ,നിത്യേനയുള്ള യാത്ര ഈ വണ്ടിയില്‍ ആകയാല്‍ പലര്‍ക്കും തന്നെയറിയാം .അതുകൊണ്ടോ എന്തോ ആരും അവന്റെ പക്ഷം ചേര്‍ന്ന് തന്നെ ആക്ഷേപിച്ചില്ല ,എങ്കിലും അപ്പോള്‍ തോന്നിയ ഒരു മനോവികാരം ഉറക്കെ കരയുവനാണ്.  താന്‍ പ്രസവിച്ച മകന്‍ തന്നെ അപമാനിച്ച ഒരു പ്രതീതി ,ശാട്യം പിടിച്ചു കരയുന്ന കുട്ടിയെ പോലെ ഉറക്കെയുറക്കെ കരഞ്ഞു.  സ്ഥലകാല ബോധം നഷ്ട്ടപെട്ട പോലുള്ള തന്റെ കരച്ചില്‍ കേട്ട് സഹയാത്രികര്‍ വിഷണ്ണരായി പലരും തന്റെയടുത്തെത്തി കാര്യം തിരക്കി ,അവനും  ആകെ പരിഭ്രമിച്ച മട്ടിലാണ്.  അവന്റെ മുഖം കാണെക്കാണേ വീണ്ടും അടക്കാനാവാത്ത സങ്കടം. എന്നാലുമിങ്ങനെ അമ്മയുടെ പ്രായമുള്ള ഒരാളോട് പെരുമാറാന്‍ ഈ കുട്ടിക്ക് എങ്ങിനെ കഴിഞ്ഞു ..ഒന്നും മിണ്ടിയില്ല ,താനൊന്നു മിണ്ടിയാല്‍ നാട്ടുകാര്‍ അവനെ തല്ലികൊല്ലുമെന്നതു തീര്‍ച്ച ,അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയതും അവന്‍ പ്രാണനും കൊണ്ടോടുന്ന തിരക്കില്‍ ബസ്സില്‍ നിന്നിറങ്ങി  ധൃതിയില്‍ അടന്നു നീങ്ങി ,തിരിഞ്ഞു നോക്കാതെ ഞങ്ങള്‍ക്കിടയില്‍ അതിര് സൃഷ്ട്ടിച്ച കേക്ക് ചതഞ്ഞരഞ്ഞു രൂപം നഷ്ട്ടപെട്ടിരുന്നു ,,,,

0 comments:

Post a Comment

Adz