ഈറ്റു നോവാല്‍ പിടയുന്ന നേരത്തും
ഇറ്റു നീരിന്നായി നാവു വരളുമ്പോഴും ,
കടിച്ചമര്‍ത്തി കിടക്കുന്നു വിപ്ലവനായിക'
കരച്ചിലവളുടെ അജണ്ടയിലില്ല.
പെണ്ണിന്‍റെ മാനം കാര്‍ന്നോരു കാടന്‍റെ
കണ്ണു ചൂഴ്ന്നെടുത്തൊരു നായിക '
അടിയാനെ കുടിയൊഴിപ്പിച്ചൊരുടയോന്‍റെ
വടിവാളിനാല്‍ കഥ കഴിച്ചൊരു പോരാളി.
കൂട്ടാളിയാവും സഖാവിന്റെകുഞ്ഞിനെ
കിട്ടിയതും പ്രകൃതിയെന്നു നിനപ്പവള്‍
കൂട്ടാളി വെടിയേറ്റു വീണു പോകുമ്പോഴും
മുഷ്ട്ടി ചുരുട്ടി അഭിവാദ്യമര്‍പ്പിച്ച നായികാ.
സാരിത്തലപ്പിന്‍റെ തുഞ്ചത്ത് കാശില്ലാ
കീശയില്‍ കാശുള്ളോര്‍ കൂട്ടിനില്ല
വീശിത്തണൂപ്പിക്കാന്‍ ചാരെ അമ്മയില്ല
ആശ്വാസമേകാന്‍ അടുത്ത് സഖാവുമില്ല .
പൈതലിന്‍ മുഖമൊന്നു കാണാന്‍ കൊതിപ്പൂ,
പെണ്ണോ ,ആണോ എന്നോ അറിയാന്‍ തുടിപ്പൂ ,
ആണായാല്‍ അവനാരാകുമെന്നാശങ്ക,
അമ്മ തന്‍ മാനവും വിറ്റു തിന്നുന്നോനോ?
പെണ്ണായാലോ അവള്‍ പീഡിക്കപെടുമോ
പാതിവ്രത്യം വിറ്റു ജീവികകുമോ?
മാനമില്ലാതെ പിറക്കുന്നതിനേക്കാള്‍
മാനം കാട്ടാതിരിക്കലല്ലേ മോക്ഷം .
അവഗണനയോടവള്‍ അതുരാലയത്തിന്റെ
കോണില്‍ ഇരുട്ടില്‍ കിടന്നങ്ങു ഓര്‍ത്തുപോകെ
ഒരു ജന്മം കൂടി പാഴാക്കിയെന്നല്ലാതെ,
വിപ്ലവം കൊണ്ട് താന്‍ എന്ത് നേടി....!
0 comments:
Post a Comment