റീജണല്‍ ക്യാന്‍സര്‍ സെന്ററിന്റെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ വൃദ്ധന്റെ കയ്യിലിരുന്ന പരിശോധനാ റിപ്പോര്ട്ടിന്റെ കവര്‍ വഴുതി വീഴത്തക്കവണ്ണം കൈകള്‍ വിറക്കുന്നുണ്ടായിരുന്നു ഈ പടിക്കെട്ടുകള്‍ രാവിലെ കയറുമ്പോള്‍ മനസ്സില്‍ യാതൊരുവിധ ആകുലതകളും ഉണ്ടായിരുന്നില്ല ,പൊടുന്നനെ ഇവക്കു വീതിയോ നീളമോ ഒക്കെ വര്ധിച്ചു നടന്നിറങ്ങാന്‍ കഴിയാത്തത്പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു , .രാവിലെ വെറും വയറ്റില്‍ തുടങ്ങിയപരിശോധന ഉച്ചക്ക് രണ്ടുമണിവരെ തുര്‍ന്നപ്പോള്‍ വിശപ്പും ,ദാഹവുംകൊണ്ടു വൃദ്ധന്‍ പരിക്ഷീണനായി,എന്നതിനേക്കാള്‍ ,അയാളുടെ മനസ്സിനെ അലട്ടിയത് വീട്ടിലെ കാര്യങ്ങള്‍ ഓര്‍ത്തപ്പോഴാണ്
ഗ്രാമത്തിലെ വീട്ടില്‍ നിന്നും പുലര്‍ച്ചെ പുറപെട്ടതാണ് ,അതിനാല്‍ ദിനചര്യകള്‍ ആകെ തെറ്റിയിട്ടുണ്ടാവും ,ലക്ഷ്മി എന്തെടുക്കുകയാവും വല്ലതും കഴിച്ചിട്ടുണ്ടാവുമോ ,യഥാസമയം മരുന്നും കഴിച്ചിട്ടുണ്ടാവുമോ ?തന്റെ അസുഖത്തെ പറ്റിയതോരുവിധ ഉല്‍ഖണ്ടയുമില്ലാത്ത ഒരു മനുഷേത്തി,എല്ലാം കയ്യിലെടുത്തു കൊടുത്താല്‍ കഴിക്കും ,സ്വന്തം മരുന്നെങ്കിലുംഎടുത്തോന്നു കഴിചൂടെ ? മക്കളും മറ്റുള്ളോരും തന്നെയാ കുറ്റം പറയുന്നത് ''ഈ അച്ഛനാ അമ്മയെചീത്തയാക്കുന്നതെന്ന് ,,അത് തനിക്കു ഒരിക്കലും മുഷിപ്പായി തോന്നിയിട്ടില്ല പക്ഷെ എവിടെങ്കിലും പോയിവരുമ്പോള്‍ ഉണ്ണാതെ സമയത്ത് മരുന്ന് കഴിക്കാതെയും ഇരിക്കുമ്പോഴാണ് ദേഷ്യവും സങ്കടവും വരുന്നത് ,താനെത്തുവോളം കഴിക്കാതെ കാത്ത്തിരിക്കെണ്ടാ ആവശ്യമുണ്ടോ ,,ഇന്നും അങ്ങനെയൊക്കെ തന്നെയാവും അവളുടെ പരിപാടി ,സുഖമില്ലാത്തതിനാല്‍ താനും അധികം ശകാരിക്കാരില്ല ,,അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ,,
രോഗികളും അവരുടെ ഞെരക്കവും രോദനങ്ങളും മനംമടുപ്പിക്കുന്ന ആശുപത്രിയുടെ ഗന്ധവും ,എത്രയുംപെട്ടെന്ന് ഇവിടംവിട്ടു പോകണമെന്നുള്ള തിടുക്കം അയാളെ വല്ലാതെ അസ്വസ്ത്തനാക്കി , ഇരുട്ട് വീഴുംമുമ്പ് വീടെത്തിയാല്‍ മതിയായിരുന്നു ഉള്ളം ആശിച്ചു ,
ഉച്ചക്ക് പൂര്‍ത്തിയായ പരിശോധനകളുടെ റിപ്പോര്‍ട്ട് നേഴ്സ് കയ്യില് നിന്ന് വാങ്ങി ക്യാന്‍സര്‍ വിഭാഗം മേധാവിയുടെ അടുത്തേക്കു കൊണ്ടുപോയപ്പോള്‍ കൂടെ ചെല്ലാന്‍ അയാളും തിടുക്കം കൂട്ടി എത്രയും പെട്ടെന്ന് വീടെത്തണം ,വെളിയില്‍ കാത്തിരിക്കാന്‍ പറഞ്ഞിട്ട് അവളതും കൊണ്ട് അകത്തേക്ക് പോയി ,നല്ല ദാഹം, ഉച്ചവെയിലിന്റെ കാഠിന്യമോ ,അതോ തന്റെ വീടുപറ്റാനുള്ള വ്യഗ്രതയോ ചുണ്ടും വായും ഉണങ്ങി ,വരണ്ടു ,ഒന്ന് തൊണ്ട നനക്കാന്‍ ഒരുസോഡാ കുടിച്ചാല്‍ കൊള്ളാമെന്നു തോന്നിഎപ്പോഴാണൊ അകത്തൂന്ന് വിളിവരുന്നതെന്ന് ഓര്‍ത്തപ്പോള്‍ അതുവേണ്ട ഇതെല്ലാം ഒന്ന് കഴിഞ്ഞുകിട്ടിഎത്രയും പെട്ടെന്ന് വീടെത്തിയാല്‍ മതിയായിരുന്നു തോന്നി വൃദ്ധനു ,,ചുമ്മാതെ ഓരോരോ പരീക്ഷണങ്ങള്‍ , ഒന്ന് തുമ്മിയാല്‍ മതി അപ്പോഴേക്കും ഡോക്ട ര്മാര്‍ ഒരു നീണ്ട കുറിപ്പടി എഴുതും കൂടെ കുറെ പരിശോധനകളും ,തനിക്കതിന്ടെ ഒന്നും ആവശ്യമില്ലന്ന് പറഞ്ഞാലും ലക്ഷമി കേള്‍ക്കില്ല അവള്‍ക്ക് നിസ്സാര കാര്യത്ത്തിനുമങ്ങു വെപ്രാളമാണ് ,,
നന്നായി വിയര്‍ക്കുന്നുണ്ട് ,ചുമലില്‍ കിടക്കുന്ന തോര്‍ത്തെടുത്തു നെറ്റിയും മുഖവും തുടച്ചു ചുമലിലിട്ടു ഇനിയൊരു വെള്ളം കുടിച്ചിട്ട്തന്നെ കാര്യമെന്ന് തോന്നി എഴുന്നെല്‍ക്കാന്‍ തുടങ്ങവേ അകത്തു നിന്ന് വിളിവന്നു ,പെട്ടെന്ന് അസ്വസ്ത്തതയില്‍ നിന്നുമകന്നു വര്‍ദ്ധിച്ച ആവേശത്തോടെ അവള്‍ കാട്ടിയ വഴിയിലൂടെ നടന്നു ധാരാളം ആള്‍ക്കാര്‍ കൂടി നിക്കുന്ന ഒരു മുറിയുടെ അടുത്തെത്തി ,അവിടെ നില്‍ക്കാന്‍ ആന്ഗ്യം കാണിച്ചു അകത്തേക്ക് പോയി ,അയാള്‍ അവിടെ നിന്നുകൊണ്ട് ചുറ്റുമൊന്നു കണ്ണോടിച്ചു ,എന്തോരം രോഗികളാ ആശുപത്രിയില്‍ എത്തിയിരിക്കുന്നത് ,ഗ്രാമത്തിലെ ഓണം കേറാമൂലയിലിരുന്നു കാണുന്ന ഇട്ടാവട്ടമല്ല പുറാം ലോകമെന്നു തോന്നി ,രോഗങ്ങളും ,ദുരിതങ്ങളുംപേറി ,ചികിത്സക്ക് തുടക്കം കുറിച്ചവര്‍ മുതല്‍ ചികിത്സിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടു ആശയറ്റവര്‍ ,മരുന്നിന്റെയും , കീമോ തെറാപ്പിയുടെയും ആഘാത്താല്‍ ആരോഗ്യം ക്ഷയിച്ചു എല്ലും തോലുമായി,മുടിയും കൊഴിഞ്ഞു പേക്കോലംപോലെ മക്കളുടെയോ ആശ്രിതരുടെയോ ചുമലില്‍ തൂങ്ങി വേച്ചുവേച്ചു നടന്നു നീങ്ങുന്നു ,കണ്ടപ്പോള്‍ വല്ലാത്ത ഒരവസ്ത്ത തന്നെയെന്നു മനസ്സില്‍ തോന്നി ,,''ദൈവമേ ,,എന്നെ അങ്ങനെയൊന്നും പരീക്ഷിക്കരുതെ ,വല്ലോം വന്നു കിടപ്പിലായാല്‍ എന്റെ ലക്ഷ്മികുട്ടിക്കു ആരുമില്ലാണ്ടാവും
,,അത്രയും ഓര്‍ത്തപ്പോള്‍ വൃദ്ധന്റെ ഉള്ളം പിടഞ്ഞു ,കണ്ണും നിറഞ്ഞു ,,ഇല്ല തനിക്കങ്ങനെ ഒരസുഖവുമില്ല ,ചികിത്സിക്കുന്ന ഡോക്ടറുടെ വെറുതെയുള്ള ഒരു സംശയ നിവാരണം ,താല്പര്യമുണ്ടായിട്ടല്ല ,സംശയമൊന്നു മാറ്റുക തന്നെ ,ഓരോ പ്രാവശ്യവും കാണാന്‍ ചെല്ലുമ്പോഴും പറയും ''വെച്ച് താമസിപ്പിക്കെണ്ടാ ,പക്ഷെ ഓരോരോ തിരക്കുകള്‍കാരണം തരമായില്ല .ലക്ഷ്മിയുടെ സൂക്കേട്തന്നെയാ മുഖ്യ വിഷയം ,
ഈയിടെയായി ശ്വാസംമുട്ടലും ,ചങ്കുപറിചെടുക്കണ വേദനയും മൂക്കിലൂടെയുള്ള രക്തസ്രാവവും ,,ലഷ്മിയുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഒരിക്കല്‍ അവള്‍ക്ക് ചോര്‍വാരി കൊടുക്കുമ്പോള്‍ മൂക്കിലൂടെയുള്ള രക്തപ്രവാഹം മണിക്കൂറുകളോളം നീണ്ടാപ്പോഴാണ്. മുറുക്കാന്‍ ചവക്കുന്ന ശീലമുള്ള തന്റെ കയ്യ് പാക്കുവെട്ടി കൊണ്ടൊന്നു പോറിയപ്പോള്‍ അവളുണ്ടാക്കിയ ബഹളം ഇന്നും ഓര്‍ക്കുന്നു ,അന്നത്തോടെ ചവയും നിര്‍ത്തി ആ പുള്ളിയുടെ മുമ്പില്‍ രക്ത്തം ധാരയായി ഒഴുകിയാലത്തെ സ്ഥിതി. അപ്പോഴാണ് മെഡിക്കല്‍ . കോളേജില്‍ പോകാനുള്ള നിര്‍ബന്ധം കൂടിയത് ,''നിങ്ങള്‍ക്ക് എന്തേലും സംഭവിച്ചു കിടപ്പിലായാല്‍ എന്നെ ആരാ നോക്കാനുള്ളത് '' ,അതൊരു മന്ത്രജപം പോലെ ഏതുനേരവും പറഞ്ഞു തന്നെ അലട്ടികൊണ്ടിരുന്നു ,അതാ ഇപ്പോഴെങ്കിലും പോയേക്കാമെന്ന് തീരുമാനിച്ചത് തന്നെ ,ഇതിനിടയിലാണ് ലക്ഷ്മി കയ്യും കാലും തളര്‍ന്നു കിടപ്പയത് ,മകന്റെ സുഹൃത്ത് നാട്ടില്‍ പേരുകേട്ട ഒരു വലിയ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രോഫെസ്സര്‍ ആണ് ,മക്കള്‍ക്കില്ലാത്ത സ്നേഹ സന്ത്വനങ്ങളാല്‍പരിചരിച്ചതിനാല്‍ ആറേഴു മാസം കൊണ്ട് കൈകാല്‍ അനക്കാനും , സംസാരശേഷിയും വീണ്ടുകിട്ടി ,ഇപ്പോള്‍ വീല്‍ ചെയറിലിരുന്നു സ്വന്തം കാര്യങ്ങള്‍ ഒരുവിധം ചെയ്യും എന്നാലും എല്ലാം ചെയ്തു കൊടുക്കാന്‍ ഞാനെപ്പോഴും അടുത്ത് തന്നെ വേണം ,കൂട്ടത്തില്‍ മുന്‍പെങ്ങുമില്ലാത്ത മുന്‍ശുണ്ടിയും ,സൂക്കേടിന്റെ ഭാഗമാണെന്നു കരുതി ക്ഷമിക്കും അല്ലാതെ എന്ത് ചെയ്യാന്‍
പണ്ടൊക്കെ എന്ത് അസുഖം വന്നാലും കവലയില്‍ വൈദ്യശാല നടത്തുന്ന രാമക്കണിയാന്റെ അടുത്ത് പോകും അദേഹം തരുന്ന മരുന്നും പത്യവുമായി അങ്ങ് തീരും ഇപ്പോള്‍ ചെന്നപ്പോ നസ്യം ചെയ്യണമെന്നു പറഞ്ഞു പത്തുദിവസം മുടങ്ങാതെ ചെയ്തു മരുന്നും കഴിച്ചിട്ടും അല്പ്പംപോലും കുറവുകണ്ടില്ല,ഒടുവില്‍ അദേഹത്തിന്റെ നിര്‍ദേശമായിരുന്നു ,പട്ടണത്തില്‍പോയി ഇംഗ്ലീഷ് മരുന്ന് ചെയ്തു നോക്കാന്‍, നാഴികക്ക് നാല്പ്പതുവട്ടം തന്റെ കൈപുണ്യത്തില്‍ വീമ്പു പറയുന്ന വൈദ്യര് അത് പറയുമ്പോള്‍ ,കഷ്ട്ടകാലത്തിന് ,അമ്പളത്തില്‍ തൊഴാന്‍ വന്ന ലക്ഷ്മിയുമുണ്ടായിരുന്നു കൂടെ ,പോരെ പൊടി പൂരം ,കേട്ടപാടെ അവളാകെ പരിഭ്രമിച്ചു ,വഴിനീളെ കരച്ചിലും പറച്ചിലുമായി ,,നാളെത്തന്നെ പോകാമെന്ന് ഉറപ്പുകൊടുത്തു ,അല്ലാതെ തരമില്ലായിരുന്നു ,അന്ന് ഭക്ഷണവും മരുന്നും കഴിക്കാതെ നേരത്തെ കേറിക്കിടന്നു ,
വാര്‍ദ്ധക്യത്തില്‍ ഉറ്റവരാരും അടുത്തില്ലന്നുള്ള ഒറ്റപെട്ട ജീവിതംഅവള്‍ക്കു വല്ലാത്ത വേദനയായിരുന്നു ,മൂന്നു മക്കളെ പ്രസവിച്ച അമ്മക്കുമച്ചനുംഏകാന്തതയില്‍ കഴിയേണ്ടി വന്ന വ്യഥ ,,,,, മൂത്തമകന്‍ തലസ്ത്ഥാന നഗരിയില്‍ അറിയപ്പെടുന്ന എഞ്ചിനീയര്‍ ,രണ്ടാമന്‍ വിദേശത്ത് മുന്തിയ ഡോക്റ്റര്‍ ,ഏറ്റവുമൊടുവില്‍ ആറ്റുനോറ്റു കിട്ടിയ മകളോ അകലെ സ്ക്കൂള്‍അധ്യാപിക ,,മക്കള്‍ക്ക് ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മാതാപിതാക്കളെ നോക്കാന്‍ നേരമില്ല ,,ഇടക്കെപ്പോഴോ എഞ്ചിനീയര്‍ മോന്‍ തന്നെ പറയാറുണ്ട് ''ഞങ്ങള് പഠിക്കുമ്പോള്‍ മുക്കാ ചക്രത്തിന്റെ തുണീം അരവയര്‍ ആഹാരവുമാ അച്ഛനുമമ്മയും തന്നത് ,ഇന്നത്തെ കുട്ടികളെ പഠിപ്പിക്കാനും ,വസ്ത്രത്തിനും ഫീസുമായി എത്രവേണമെന്ന അമ്മയുടെ വിചാരം അവരെ അല്ലലറിയിക്കതെ വളര്‍ത്തെണ്ടെ ,അപ്പൊ കഷ്ട്ടപെടാതെ തരമില്ല നിങ്ങളേം നോക്കിയിരുന്നാല്‍ അത് നടക്കുകയുമില്ല ''
രണ്ടാമത്തെ മകന്‍ ഡോക്ടര്‍ വിദേശത്തായതിനാല്‍ ഓടിപെട്ടെന്നു വരാന്‍ പറ്റില്ലല്ലോ എന്നുള്ള ന്യായം പറഞ്ഞു തടിഊരാം ,ലീവുകിട്ടില്ല മക്കള്‍ക്ക്‌പരീഷ ഭാര്യക്ക് അവധി കിട്ടുന്നില്ല ,,എന്നുള്ള പരിദേവനം. ,മകള്‍ക്ക് വര്‍ത്താനം പറയുമ്പോള്‍ സ്നേഹവാല്സല്യം നാക്കിലൂടെ ഒഴുകും ,ഒരുദിവസം ഇരുട്ടിവേളുക്കുംമുന്പ് ഫോണില്‍വിളിച്ചിരിക്കും ,ആശ്വാസവാക്കെന്നവണ്ണം പറയും ''അച്ഛനുമമ്മയും വിഷമിക്കേണ്ടാ ,,ഞാനുടനെ വരാം '' അതൊരു പുറംപൂചായ വാക്കാണെന്നു അറിയാമെങ്കിലും എല്ലാദിവസവും മുറതെറ്റിക്കാതെവിളിച്ചുറപ്പ് വരുത്തുണ്ടല്ലോ ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ടോന്നു എന്ന്അത്രയും ആശ്വാസം
സ്വച്ചശാന്തമായി കടന്നു പോയ കുടുംബജീവിതത്തില്‍ നിഴല്‍ വീണു തുടങ്ങിയത് മൂത്തമകന്റെ വിവാഹത്തോടെയയിരുന്നു ,നാട്ടില്‍ അറിയപെടുന്ന ഒരു ഗൈന ക്കൊളജിസ്റ്റ് ആണ് മരുമകള്‍ പേരുകേട്ട കുടുംബവും ഒരു കാര്യത്തില്‍ തെറ്റിപ്പോയി ,അവള്‍ കൃസ്ത്യാനിപെണ്ണായിരുന്നു ,മകനെപറ്റി ധാരാളം സ്വപ്നം കണ്ട ലക്ഷ്മിക്കത് താങ്ങാവുന്നതിലധികമായിരുന്നു ,കരഞ്ഞും കാര്‍ന്നോമ്മാരെ കൊണ്ട് പറയിപ്പിച്ചിട്ടുംഅവനതില്‍ നിന്ന് പിന്മാറിയില്ല. നിനച്ചിരിക്കാതെ ഒരുനാള്‍ രജിസ്റ്റാര്‍ കല്യാണവും കഴിച്ചു വീട്ടില്‍ കേറിവന്നപ്പോള്‍ ലക്ഷ്മി അലമുറയിട്ടു കരഞ്ഞത് ഇന്നും ഓര്‍മ്മയിലെ നൊമ്പരമാണ് .വിവരമറിഞ്ഞെത്തിയ ബന്ധുമിത്രാദികളുടെ മുന്നില്‍ നെഞ്ജത്തടിച്ചുകരഞ്ഞു മകനെ ശകാര വാക്കുകളും ശാപ വചനങ്ങളും പറഞ്ഞു ഒരു ഭ്രാന്തിയെ പോലെ ,തന്റെ മക്കളുടെ ഉയര്‍ച്ചയിലും വിദ്യാഭ്യാസത്തിലും അസൂയ ഉള്ളവര്‍ക്ക് ,പറഞ്ഞു ചിരിച്ചു സന്തോഷിക്കാന്‍ ഒരവസരം മകന്‍ ഉണ്ടാക്കികൊടുത്ത തീവ്ര വേദനയാണ് അത് പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചത് ,,അമ്മ മക്കളെ പൊതിഞ്ഞു പിടിച്ചു വളത്തിയിട്ടു ഇപ്പൊ എന്തായി ,,,കണക്കായിപ്പോയിഎന്ന് ബന്ധുക്കള്‍ , മക്കളുടെ വളര്ച്ചയില്‍ അഭിമാനപൂര്‍വ്വം തലയുയര്‍ത്തിപിടിച്ചു നടന്ന അമ്മക്ക് തന്റെ മരണ തുല്യമായ തോല്‍വിയായി തോന്നി അതിനാലാവണം മൂന്നപക്കം ആരോടും ഒന്നും മിണ്ടാതെ മകനും ഭാര്യയും പടിയിറങ്ങി ,ആദ്യമായി ഉണ്ടായ പേരകുട്ടിപോയികണ്ടു കൊതിതീരും മുന്പ് തിരികെ പോരേണ്ടി വന്നു മരുമകളുടെ വീര്‍ത്തമുഖത്ത് നിന്നും വായിചെടുത്ത വിദ്വേഷത്തിന്റെ നിഴല്‍പ്പാടുകള്‍ കണ്ടപ്പോള്‍ ആശകള്‍ ഒതുക്കിക്കൂട്ടി . മകനെപറ്റി പറഞ്ഞുകരയാത്ത രാത്രികളും ചുരുക്കമായിരുന്നു പിന്നീടുള്ള ദിനങ്ങളില്‍
''വാസുദേവ കൈമള്‍ '',അകത്തേക്ക് വരൂ ''വാതുക്കള്‍ പ്രത്യക്ഷപെട്ട വെളുത്ത വസ്ത്ര ധാരിണി അകത്തേക്ക് ക്ഷണിച്ചു ,,പ്രധാന ഡോക്ടറുടെ മുന്നിലിരിക്കുന്ന തന്റെ പരിശോധനാ റിപ്പോര്ട്ടുകള്‍ തിരിച്ചും മറിച്ചും പലകുറി നോക്കിയാ ശേഷം ഗൌര മാര്‍ന്ന ഒരു ചോദ്യം ''കൂടെ ആരാണ് വന്നത് അവരെ വിളിക്കൂ '',പെട്ടെന്ന് ഉള്ളിലൊരു കുത്തിവലി അനുഭവപെട്ടു ,തന്റെ കൂടെ ആരുമല്ല എന്ന് പറയാനൊരുമടി ,''ഇത്രയും സുഖമില്ലാത്ത നിങ്ങളെ തനിച്ചുവിട്ടോ,,,നിങ്ങള്‍ക്ക് മക്കളില്ലെ '',,ഞാന്‍ ആരുമില്ലാത്തയാളല്ല ,മൂന്നു മക്കള്‍ക്ക് ജന്മം കൊടുത്തയാളാണ് ,,എന്നുറക്കെ വിളിച്ചു പറയണമെന്ന്നുണ്ടായിരുന്നു ,''കുട്ടികള്‍ക്ക്
ഓരോ തിരക്കാ ,ഭാര്യക്ക് സുഗമില്ലതെ കിടപ്പാ'', അവരെകൂട്ടി വരത്തക്കവണ്ണമുള്ള അസുഖമൊന്നു എനിക്കില്ല ഡോക്ടാര്‍ താനത്പറയുമ്പോള്‍ അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ തന്റെചുറ്റും കൂടി നില്‍ക്കുന്ന മെഡിക്കല്‍വിദ്യാര്ത്തികളു മായി ഇംഗ്ലീഷില്‍ എന്തൊക്കെയോ ചര്‍ച്ച ചെയ്തു ,അവരുടെ മുഖത്ത് പ്രകടമാകുന്ന ദൈന്യത മനസ്സുലച്ചപ്പോള്‍ പെട്ടെന്ന് ഇവിടെനിന്നോന്നു രക്ഷപെ ട്ടാല്‍ മതിയെന്നായിരുന്നു ,,തനിക്കറിയാം സ്ഥായിയായ വലിയ സൂക്കെടോന്നും ഇല്ലെന്നു, പിന്നെന്തിനാണ് ഇവര്‍ക്കിത്ര സംശയം ,ഡോക്ടര്മാരുടെ സംഭാഷണവും ഇടക്കിടെ സഹതാപംനിറഞ്ഞ നോട്ടവും കാണെക്കാണെ വൃദ്ധന്റെ ഉള്ളില്‍ ഭീതിയുടെ നിഴല്‍ വിരിച്ചു തുടങ്ങിയിരുന്നു , അറിയാനും വരാനും കാണാനും ഇഷ്ട്ടപെടാത്ത ഈസ്ഥലത്ത് വന്നെത്തപെട്ട ഒരുവന്റെ മനോവിഷമാത്തോടെ നില്ക്കുമ്പോള്‍ ,ഇവരുടെ സംസാരം കൂടി കേള്‍ക്കുമ്പോള്‍ ദേഹമാസകലം തളരുന്നു ,തന്നെ ഒന്ന് താങ്ങാനും ആശ്വസിപ്പിക്കാനും ആരുമില്ലെന്ന ബോധം അയാളുടെ ഹൃദയത്തെ അലട്ടികൊണ്ട്ടിരുന്നു ,ഒടുവില്‍ എന്തോ തീരുമാനിച്ചുറച്ച പോലെ പരിശോധന റിപ്പോര്‍ട്ടുകള്‍മടക്കി കവറിലിട്ട് തിരികെ തന്നു ഡോക്ടര്‍ അന്ത്യ ശാസനം പോലൊരു പറച്ചിലും ,''അസുഖം ഇത്തിരി കൂടുതലാണ് ,ഇന്നുതന്നെ ചികിസ തുടങ്ങണം,അത് വൈകിയാല്‍ ആപത്താണ്.''കൂടെ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ,നേഴ്സ് ഇയാളെ തീവ്ര പരിശോധനാ വാര്‍ഡില്‍ അഡമിറ്റ് ചെയ്യ് ഞാനുടനെ വരാം ,കാതുകളില്‍ വന്നലച്ച വാക്കുകള്‍ വിശ്വസിക്കാനാകാതെ പകച്ചു നില്ക്കെ ,തന്നെ വാര്‍ഡിലേക്ക് കൂട്ടികൊണ്ടുപോകാനായി നേഴ്സ് ചുമലില്‍ തട്ടി കൈക്ക്പിടിച്ചു,,മുറിവിട്ടിറങ്ങുമ്പോള്‍ ശീതികരിച്ച മുറിയിലെ സുഖമുള്ള അന്തരീക്ഷത്തിന്റെ സുഖമറിയുന്നത് ,അവള്‍ തെളിച്ച വഴിയിലൂടെ പോകാനായി താന്‍ വിസമ്മതിച്ചു , സുഖമില്ലാത്ത ഒരാളെ വീട്ടില്‍ കിടത്തിയിട്ട് എങ്ങിനെയ ഞാനിവിടെ കിടക്കുക,വീട്ടിലെ സ്ഥിതിഗതികള്‍ അവരോടു പറഞ്ഞപ്പോള്‍ ''അമ്മാവന് ജീവിച്ചിരുന്നാലല്ലെ അമ്മച്ചിയെ നോക്കാന്‍ പറ്റൂ ''തനിക്കേതോ വലിയ രോഗമാണെന്നും ,ചികിത്സ ഉടനെ തുടങ്ങിയില്ലേല്‍ മരണം ഉറപ്പാണെന്നുമുള്ള സൂചനയാണ് ഇവരുടെ വാക്കുകളില്‍ പ്രകടമാകുന്നത് ,ആ സത്യത്തെ ഉള്‍കൊള്ളതെ തരമില്ല ഇനി ഏറിയാല്‍ എത്രനാള്‍ ജീവിചിരിക്കാനാ ,അതിനായി എന്റെ ലക്ഷ്മി കുട്ട്യെ തനിച്ചാക്കി കഴിയുവാന്‍ തനിക്കാവില്ല ,,പോണം എളുപ്പം വീടുപിടിക്കണം ,,താനെത്തുവോളം വഴികണ്ണുമായി കാത്തുപൂമുഖത്തിരുപ്പാവും ,വീല് ചെയറില് ഏറെനേരമിരുന്നു ശരീരം നൊന്താലും താന്‍ പടികടന്നുഅകത്തു എത്തുംവരെ ഒരേ ഇരുപ്പാവും അതാണല്ലോ പതിവും ,,''തന്നെ വിടാന്ഭാവമില്ലത്തെ സ്നേഹമയിയായ നേഴ്സിനോട് ''ഞാന്‍ ഉടനെ മക്കളേം കൂട്ടി വരാമെന്ന് ആശ്വാസവാക്കും പറഞ്ഞു തടി തപ്പി വല്ലാത്ത പരവേശം ,ഒരു സോഡാകുടിച്ചിട്ട് തന്നെ കാര്യം. ആശുപത്രിയുടെ മുന്നിലെ കടയിലെത്താന്‍ റോഡു മുറിച്ചു കടക്കണം,ആലോചനയില്‍ മുഴുകിയുള്ള നടത്ത്തമായതിനാലാവണം ഒരു കോളേജു കുമാരന്റെ ബൈക്കിനുമുന്നില്‍ അകപെട്ടു അവന്റെ വായില്‍ നിന്ന് തെറി കേള്‍ക്കേണ്ടതായിവന്നതും ,,ഹാവൂ ദൈവാധീനം ഒന്നും പറ്റിയില്ല ,,അല്ലേല്‍ ഈ നടുറോഡില്‍അജ്ഞാത ശവമായി കിടന്നേനെ ,,ആശുപത്രി ചീട്ടിലെ പേരും വിലാസവുമുള്ളതിനാല്‍ അധികം കിടക്കേണ്ടി വരില്ല നടക്കുന്നതിനിടയില്‍ അയാളോര്‍ത്തു ,മരണത്തിനു അത്രപെട്ടെന്നു തന്നെ കൊണ്ടുപോകാനവില്ല , സര്‍വ്വ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു കൊണ്ടോരാള്‍ കാത്തിരിപ്പുണ്ട് ,,അതുമോര്‍ത്തു നടക്കുമ്പോള്‍ ,അവളോടൊത്ത് പിന്നിട്ട ദാമ്പത്യജീവിതത്തിന്റെ രാപ്പകലുകള്‍ എണ്ണി തിട്ടപെടുത്താന്‍ ശ്രമിക്കുകയായിരുന്നു വൃദ്ധന്‍ ,
സാമ്പത്തികമായി വളരെ ദുരിതം അനുഭവിക്കുന്ന കുടുംബത്തിലെ സുന്ദരിയായ പെണ്ണിനെ അവിചാരിതമായി അമ്പലത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ മനസ്സില്‍ തോന്നിയ ഒരാഗ്രഹം വിവാഹത്തില്‍ കലാശിച്ചു ,വീട്ടിലെ സമ്പത്തും കുടുംബപെരുമയും, അവളുടെ അച്ഛന്റെ സ്ത്രീധനം കൊടുക്കാനില്ലാത്ത നിസ്സഹായാവസ്ഥയും തനിക്കു അനുകൂലസാഹചര്യമായപ്പോള്‍ ,ചെറുപ്പത്തിലെ അമ്മനഷ്ട്ടപെട്ടു ഒറ്റയാനെ പോലെ നടക്കുന്ന തനിക്കു ഒരു ദിശാബോധം ഉണ്ടാക്കിയതും തന്റേടതോടെ ജീവിക്കാനുള്ള ആത്മധൈര്യവും പകര്‍ന്നു തന്നതും അവളുടെ സാമിപ്യവും സഹകരണവുമായിരുന്നു ..രണ്ടാനമ്മയുടെ ഭരണത്തിന്‍ കീഴില്‍ ഒന്നും ശ്രദ്ധിക്കാതെ താന്‍ ഒഴിഞ്ഞുമാറി നടന്നപ്പോള്‍ നിസ്സഹായനായിഅച്ചന്‍ മൌനം പാലിച്ചു ,അതിനിടയില്‍ കരഞ്ഞു കണ്ണ് കലങ്ങാത്ത രാത്രികള്‍ ലക്ഷ്മിക്ക് ചുരുക്കം ,രണ്ടാനമ്മക്ക് അടുക്കളയിലൊരു വേലക്കാരിയെ വേണ്ടു അതിനുമപ്പുറം ഒന്നുമല്ലായിരുന്നു എന്റെ പെണ്ണ് പിന്നീടുള്ള സ്വന്തമായി ഒരു ജീവിതം കെട്ടി പടുക്കാനായി തന്നോടൊപ്പം കഷ്ട്ടപെട്ടു ,ഉറക്കമൊഴിഞ്ഞ് അദ്വാനിചു വര്‍ഷങ്ങള്‍ കടന്നു പോയി മക്കള്‍ മൂന്നു പേര്‍ക്ക് ജന്മം നല്‍കി ,ഭേദപെട്ട നിലയിലൊരു പുര വെച്ച് ,മക്കള്‍ക്കെല്ലാം നല്ല വിദ്യാഭ്യാസവും കൊടുത്തു ,മകന്റെ വിവാഹം വരെ ചുറുചുറുക്കോടെ ആരെയും അസൂയ പെടുത്തും വിധം ഓടിനടന്നവള്‍ പെട്ടെന്ന് രോഗിയായി ,കിടന്നകിടപ്പിലായി .
.ഓരോന്നോര്‍ത്തു ബസ്സ് സ്റ്റാന്റ് അടുത്ത്തറിഞ്ഞില്ല , നല്ല തിരക്കായിരുന്നു ,,നാട്ടിലേക്കുള്ള ബസ് പുറപെടാന്‍ നില്‍ക്കുന്നു ,നിറയെ ആള്‍ക്കാ രും ,നിന്ന് കൊണ്ട് മൂന്നു മണിക്കൂര്‍ യാത്ര അതിത്തിരി ക്ലേശകരമാണ് ,എങ്കിലും അടുത്ത ബസ്കിട്ടി അങ്ങ് ചെല്ലുമ്പോള്‍ രാവെറെയാകും,,അപ്പോഴേക്കും ലക്ഷ്മി ഭയന്ന് വിഷമിക്കാനും തുടങ്ങും ,മക്കള്‍ കൂടെവന്നു തലോടി ആശ്വസിപ്പിച്ചു കൊണ്ടുനടക്കേണ്ട പ്രായത്തില്‍ ,ദീഘദൂരംതനിച്ചു യാത്രചെയ്യുമ്പോള്‍ എന്തേലും സംഭവിക്കമോ എന്നാണവളുടെപേടി ,മുന്‍പില്‍ കാണുംവരെ ആരെല്ലാം എന്തെല്ലാം പറഞ്ഞാശ്വസിപ്പിചാലും രക്ഷയില്ല ,ബസില് കുറച്ചുനേരം നിന്നപ്പോള്‍ ഒരുചെരുപ്പക്കാരന്‍ സീറ്റൊഴിഞ്ഞുതന്നു ,താന്‍ വാങ്ങിയ ടിക്കറ്റ് അകലെക്കുള്ളതാണെന്നു മനസ്സിലാക്കിയത് കൊണ്ടാവാം ,ഈശ്വര ,രെക്ഷപെട്ടു,ഇരിക്കാനിടം കിട്ടിയില്ലായെങ്കില്‍ ക്ഷീണവുംപട്ടിണിയും കാരണം ഇടയ്ക്കു തളര്‍ന്നുവീണേനെ.
സീറ്റുകിട്ടിയതുംഅതിലെക്കിരുന്നു കണ്ണടച്ച് ,മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ അന്തരീക്ഷത്തിനു ചെറിയ തണുപ്പ് വീണു തുടങ്ങി ,,പകലത്തെചൂടിന്ടെ കാഠിന്യം കുറഞ്ഞു ,,വീട്ടിലെ കാര്യമോര്‍ത്തുള്ള വ്യാകുലതയും വിശപ്പുമെല്ലാം മറന്നയാള്‍ ഉറങ്ങി ,,ബസ്സ് ഓടികൊണ്ടും .ഇടയിലെപ്പോഴോ ഒരു ഇടത്താവളത്തില്‍ കാപ്പി കുടിക്കാനായി വണ്ടി നിര്‍ത്തിയിട്ടു ,കണ്ണ് തുറക്കുമ്പോള്‍ ഭൂരി ഭാഗവും ആള്‍ക്കാര്‍ കാപ്പിയും വെള്ളവും കുടിക്കുന്നു ,എണിറ്റു ചെന്നൊരു വെള്ളമോ ചായയോ കുടിക്കണമേന്നുണ്ട് ,,പക്ഷെ ക്ഷീണംകൊണ്ട് എണീക്കാനും തോന്നുന്നില്ല ,യാതൊരുവിധ അല്ലലുമില്ലാതെ ആളുകള്‍ ഇരുന്നു കാപ്പിയും പലഹാരവും കഴിക്കുമ്പോള്‍ വൈകി ചെന്നാല്‍ ഗ്രാമത്തിലേക്കുള്ള ഒടുവിലത്തെ വണ്ടിയും പോയിക്കഴിഞ്ഞി രിക്കും ,പിന്നെ ദുരിതമാണ് ,മൂന്നാല് കിലോമീറെര്‍ നടന്നാലേ വീട് പിടിക്കാനാവൂ,ഇന്നത്തെ ക്ഷീണവും തളര്‍ച്ചയും കാരണം നടന്നെത്താന്‍ ഒരുപാട് നേരം പിടിക്കും ,അസമയത്ത് കൂട്ടിനും ആരുമില്ല ,വരുന്നിടത്ത് വെച്ച് കാണാം ,തലേലെഴുത്ത് മായിക്കാന്‍ കഴിയുമോ ,,പിന്നെയും യാത്ര ,,സമയം ചോദിച്ചപ്പോള്‍ ,പറഞ്ഞ കണക്കനുസരിച്ച് ഇനിയുമുണ്ട് കുറെ ദൂരംഉറങ്ങുക തന്നെ ,കൂടെ സഹയാത്രികരില്‍ ആരെയും പരിചയമില്ലാത്തതിനാല്‍ ഒന്ന് മിണ്ടി പറയാനും ആരുമില്ല ,,
ഉറങ്ങുന്നതിനു മുമ്പ് ഇറങ്ങാനുള്ള സ്ഥലം കണ്ടക്ടരോട് പറഞ്ഞതുകൊണ്ടാവാം ''അമ്മാവാ ,ഇറങ്ങാറായി ,ദാ സ്ഥലമെത്തി ,അടുത്ത സ്റ്റോപ്പ്,,,അത്രയും പറഞ്ഞയാള്‍ തന്റെ സീറ്റില് കണ്ണടച്ചിരുന്നു ,വൃദ്ധന്‍ നോക്കുമ്പോള്‍ ബസ്സിനുള്ളിലെ മിക്ക സീറ്റുകളും കാലിയായിരുന്നു ,ഉള്ളവര്‍ നല്ല ഉറക്കത്ത്തിലുമാണ്,,ബസ്സു നിര്‍ത്തി ഇറങ്ങാന്‍ സഹായിച്ച ചെറുപ്പക്കാരനെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് ,അവന്‍ തലസ്ഥാന നഗരിയില്‍ സെക്രട്ടെരിയറ്റില്‍ ശിപായിയായി ജോലിനോക്കുന്നു ,അയല്‍വാസിയെന്നു പറയാന്‍ പറ്റില്ല ,വീടിനു മുന്നില്‍ നീളുന്നവഴിയിലൂടെ എന്നും വെളുപ്പിന് ബാഗും തൂക്കി പോകുന്നത് കാണാം ,അങ്ങനെ ഒരിക്കള്‍ പരിചിതരായി ,പിന്നീട് എന്നും കാണുമ്പോള്‍ ചെറുചിരിയിലും കുശലത്തിലുമൊതുക്കി ,സ്നേഹമുള്ള ചെക്കന്‍ ,ഉന്നതകുലജാതനല്ലെങ്കിലും തള്ളതന്തമാരോട് സ്നേഹമുണ്ട് , അല്ലെപിന്നെ അപ്പനേംഅമ്മേം നോക്കാനായി ദിവസവും ഇത്രദൂരംയാത്ര ചെയ്യുമോ .ചിലപ്പോള്‍ അവന്‍ തന്നെപറയും ''ഏറിയാല്‍ എത്രനാള് നോക്കാനാ,ആരോഗ്യമുള്ള സമയത്ത് നമ്മളെ പോറ്റിയ അവരെ നമ്മെ നോക്കിയത്രയും കാലം നോക്കെണ്ടിവരില്ലല്ലോ ,ഉള്ള കാലം അവരെ സ്നേഹിച്ചു ശിശ്രുഷിക്കുക ,തന്റെ അനുഭവം എങ്ങനെയെന്നു അറിയാവുന്ന വൃദ്ധന്‍ മറുവാക്കൊന്നും പറഞ്ഞതുമില്ല പുറം ലോകത്ത് നിന്ന്നോക്കുന്നവര്‍ക്ക് പ്രൌഡഗംഭീരമായ വീടും വലിയ ഗേറ്റും ,ഇടക്കിടെ മകന്‍ വന്നുപോകുമ്പോള്‍ വീട്ടുമുറ്റത്ത് കിടക്കുന്ന മുന്തിയകാറും കണ്ടാല്‍ ആരാപറയുക ഞങ്ങള്‍ക്ക് ദുഃഖങ്ങള്‍ ഉണ്ടെന്നു ,ബസ്സ് വിട്ടുകഴിഞ്ഞാണ് ഓര്‍ത്തതു തന്റെ ആശുപത്രി ചീട്ടു എടുക്കാന്‍ മറന്നു പോയന്ന് ,,പെട്ടെന്ന് നടത്തം നിര്‍ത്തി ബസ്സ് പോകുന്ന വഴി നോക്കി തിരഞ്ഞു നിന്നപ്പോള്‍ കൂടെ തന്റെ കൈക്ക് പിടിച്ചു നടക്കുന്ന ചെറുക്കന്‍ ചോദിച്ചു ''വല്ലതും വെച്ച് മറന്നു പോയോ ''.പെട്ടെന്ന് ഇല്ലായെന്ന് പറയുവാനാണ് തോന്നിയത് ,ഹാവൂ ,അത് മറന്നുപോയത് തന്നെ നല്ലത് ,അല്ലേല്‍ ഉറക്കമൊഴിച്ചു വാതുക്കല്‍ കാത്തുനില്ക്കുന്ന ലക്ഷ്മിയോട് കയ്യിലെ കവറിനെ കുറിചെന്താ പറയുക ,എത്ര വളച്ചുതിരിച്ചു മറച്ചുവേക്കാമെന്ന് വിജാരിച്ചാലും അവളതു കണ്ടു പിടിക്കും അച്ചട്ടായി ഗണിച്ചു പറയുന്ന കണിയാനെ പോലെ ,വൃധ്ഥന്‍ മനസ്സിലോര്‍ത്ത് .ചെറുക്കന്‍ വീടാനുള്ള തെയ്യാറില്ല,''എവിടേ പോയതാ ,കണ്ടിട്ട് നല്ല യാത്ര ക്ഷീണമുണ്ടല്ലോ,ഞാന്‍ ചുമ്മാ മരുന്ന് വാങ്ങാന്‍ പട്ടണം വരെ പോയതാ'' തന്റെ വാക്കുകളില്‍ വിശ്വാസ്യത ഇല്ലത്തെ പോലെ ഒരു നോട്ടം ബാക്കിയാക്കി അവന്‍ നടന്നു ,ഈ ദീര്ഘദൂര വണ്ടി ഗ്രാമത്തില്‍ നിര്‍ ത്താറില്ലാന്നും ,ഇറങ്ങിയ സ്റ്റോപ്പില്‍ നിന്ന്തന്നെ ഒരുകിലോമീറ്ററോളം നടന്നാലേ ബസ് നിര്‍ത്തുന്ന സ്ഥലത്ത് എത്താന്‍ പറ്റുവെന്നുള്ള യാഥാര്‍ത്യം അവനറിയാം. പക്ഷെ കൂടുതലൊന്നും ചോദിച്ചില്ല ,കാണുന്നവരോടെല്ലാം തങ്ങളുടെ വ്യഥകളും വേദനകളും പറഞ്ഞു പരിതപിക്കുന്നതെന്തിനു അവരുടെ മനസ്സുകൂടി നൊമ്പരപെടുത്തുന്നതെന്തിനു ?പ്രതേകിച്ചു ഇവനോട്,മാതാപിതാക്കളെ കരുതലോടെ നോക്കുന്ന ഇവനോട് ,ഉള്ളിലോര്‍ത്തു ''ഇത്രയ്ക്കു ഭാഗ്യഹീനരാണോ ഞങ്ങള്‍ ,അറിഞ്ഞുകൊണ്ടാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഞങ്ങള്‍ക്കു ഇത്രയും വലിയ ഒറ്റപ്പെടല്‍ അനുഭവിക്കാന്‍ കാരണമെന്ത് ''ഭാഗവാന്റെ ക്രിപക്ക് വേണ്ടിയല്ലാതെ ഒന്നും ചെയ്തിട്ടില്ല ,,എന്നിട്ടും ,മുജ്ജന്‍മ സുകൃതക്ഷയമാവാം.
ഇനിയും പരീക്ഷണമരുതെ ,മനസ്സു തേങ്ങിപ്പോയി ''വീട്ടില് ആരാ ഉള്ളത് അമ്മ ഒറ്റയ്ക്കാണോ അതോ മക്കള് വല്ലോരുംഉണ്ടോ'' അവനങ്ങനെ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു ,രാവേറെ ആയതിനാല്‍ ഒരു ഓട്ടോ കൂടി കിട്ടില്ല ,കാശുകൊടുത്താലും വേണ്ടില്ല ,ഇനിയും കുറെ നടക്കണമല്ലോ ,,അയാള്‍ പിറുപിറുത്തു,നടക്കുമ്പോഴും ഓടിപ്പോകുന്നു മനസ്സ് തന്റെ ലക്ഷ്മിയുടെ അടുത്തേക്ക്.
അവള്‍ ഉറക്കം പിടിക്കും മുന്‍പ് അവിടെത്തണം..
നടക്കുമ്പോഴും വഴിക്ക് പതിവില്‍ കൂടുതല്‍ നീളമുണ്ടോ നടന്നിട്ടുംനടന്നിട്ടും എത്തുന്നില്ല എന്നൊരു തോന്നല്‍ ,കൂടെ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ഒന്ന് ഓടാമായിരുന്നു ,ഇപ്പൊ അതും വയ്യാണ്ടായി ,ഇടയ്ക്കു അവന്‍ എന്തൊക്കയോ ചോദിക്കുന്നുമുണ്ട് ,മറുപടി മൂളലില്‍ അവസാനിപ്പിച്ചപ്പോള്‍ അവനു തന്റെ മാനസികാവസ്ഥ ഏതാണ്ട് പിടികിട്ടി,പിന്നീടൊന്നും ചോദിച്ചില്ല ,,ആശ്വാസം ,
ദാമ്പത്യ ജീവിതത്തിലെ തമ്മില്‍ പിന്നിട്ട വഴികളും പ്രതിസന്ധികളും ഓര്‍മ്മയില്‍ പതിവില്ലാതെ തെളിഞ്ഞപ്പോള്‍ വൃദ്ധനു ഒരു അങ്കലാപ്പും തോന്നാതിരുന്നില്ല ,തന്റെ രോഗത്തിന്റെ കാടിന്യമോ ,വൈഷമ്യമോ അയാളറിഞ്ഞില്ല,,തമ്മിലുള്ള പൊരുത്തവും ,സ്നേഹവും ഒന്നിച്ചുള്ള യാത്രയും എല്ലാം കണ്ട സ്നേഹിതരും അടുത്ത ബന്ധു ക്കളും കൂടി ഒരു ഓമനപേരിട്ടു ''മണ്ണാങ്കട്ടയും,കരീലയും ,,ജീവിതത്തില്‍ പലപ്പോഴും കാറ്റും മഴയും വീശിയപ്പോഴും പരസ്പ്പരം സാന്ത്വനമേകി ,രണ്ടുംകൂടി ഇതുവരെ എത്തിയില്ല ,,എന്നാലിപ്പോള്‍ തങ്ങളുടെ ജീവിതത്തിലേക്ക് കാറ്റും മഴയും ഒന്നിച്ചു വരികയാണോ അകലെ നിന്ന് തന്നെ വീട് കാണാം ,മുറ്റത്തും തൊടിയിലും വിളക്ക് കിടക്കുന്നു ,ഇരുട്ടത്ത് താന്‍ വരമ്പോള്‍ തട്ടി മറിഞ്ഞു വീഴാതിരിക്കാന്‍ ലക്ഷ്മി സുമതിയോടു പറഞ്ഞു ഇട്ടതാവാം,നടന്നടുക്കുംതോറും വല്ലാത്തൊരു അങ്കലാപ്പ് ,,മുറ്റം നിറയെ ആള്‍ക്കാര്‍ ,താന്‍ വരാന്‍ വൈകിയപ്പോള്‍ ലക്ഷ്മി ബഹളം വെച്ച് ആളെ കൂട്ടിയതാവാം ,,എന്നലുമെന്തോ ഒരു പന്തികെടുപോലെ ,മുറ്റത്തു നിരത്തിയ കസേരകളില്‍ ഇരുന്നവര്‍ തന്നെ കണ്ടതും എഴുന്നേറ്റു ,എന്താണിവിടെ സംഭവിച്ചതെന്ന് ആരോടും ചോദിക്കാന്‍ ധൈര്യമില്ലാത്തതുപോലെ മിഴിച്ചു നിന്നു, വീടിനകത്ത് നിന്ന്ഭാഗവതം വായന കേള്‍ക്കുന്നു ,അതും അമ്പലത്തില്‍ വായിക്കുന്ന വാരസ്യാര് ,അവരുടെ വായന ലക്ഷ്മിക്ക് വളരെ ഇഷ്ട്ടമായിരുന്നു ,,എത്രനേരം കേട്ടിരുന്നാലും അവള്‍ക്കു മതിവരാറില്ല ,,അമ്പലത്തില്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന ഭക്തി സാന്ദ്രത ഇപ്പോഴില്ല ആകെ ഒരു ദുഖമയം അത് കേട്ട്കൊണ്ട് അകത്തേക്ക് കടക്കുമ്പോള്‍ നടുത്തളത്തില്‍ മൂടി പുതപ്പിച്ചു കിടത്തിയിരിക്കുന്നു തന്റെ പ്രിയപെട്ടവളുടെശരീരം ,തലക്കുംഭാഗത്ത് തെളിഞ്ഞു കത്തുന്ന വിളക്കിനേക്കാള്‍ പ്രകാശം ചൊരിയുന്ന മുഖം ,പ്രസന്നം ,,പ്രസരിപ്പ് നഷ്ട്ടപെടാത്ത പുഞ്ചിരി തൂകുന്ന മുഖം ,,മുഖത്തൂന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല ,നീ എന്നോടിത് ചെയ്തുവല്ലോ ,എന്നെ ഒറ്റക്കാക്കി ,ഒന്നും പറയാതെ പോകാന്‍ എങ്ങിനെ മനസ്സ് വന്നു ,ഹൃദയം തേങ്ങി മൂകമായി പറയുമ്പോള്‍ കണ്ണുകള്‍ പെയ്തു ഒഴിയുകയായിരുന്നു ,,ശരീരം കുഴയുന്നതും കണ്ണില്‍ ഇരുട്ട് കേറുന്നതും ,ആരൊക്കെയോ തന്നെ താങ്ങുന്നതും ഓര്‍മ്മയുണ്ട് ,,അവള്‍ കിടന്നിരുന്ന കട്ടിലില്‍ കിടത്താന്‍ ഞാന്‍ അവരോടു പറഞ്ഞു ,,ഇത്രയും ദിവസം വെളിച്ചവും അനക്കവുമില്ലാതെ കിടന്ന മുറികളെല്ലാം സജീവമായത് എത്ര പെട്ടെന്ന് ,,നൊടിയിട കൊണ്ട് ഈആരവങ്ങള്‍ കേട്ടടങ്ങുമ്പോള്‍ ,നാളെ ഇതേ നേരം ഏകാന്തതയുടെ തടവുകാരനായി നിശബ്ദംനോക്കിയിരിക്കനെ കഴിയൂ ,വന്നവരെല്ലാം പോകും ,,കട്ടിലില്‍ കിടക്കുമ്പോള്‍ അവളുടെ ഗന്ധം പെറിയ വിരിപ്പും തലയിണയിലും മുഖംചേര്‍ത്ത് തേങ്ങിപ്പോയി ''എന്നാലും ഞാന്‍ വരുംവരെ കാത്തു നില്‍ക്കാതെ പോകനെങ്ങനെ കഴിഞ്ഞു'' നീ എപ്പോഴും പറയുമായിരുന്നില്ലെ ''ചേട്ടന്റെ മടിയില്‍ തലവെച്ചു ,ആകയ്യില്‍ നിന്നും വെള്ളം കുടിച്ചു വേണമെനിക്ക്മരിക്കാനെന്നു ,,കാറിന്റെ ഹോണടികേട്ടാണ് ഉണര്‍ന്നത് ,മൂത്തമകന്‍ എത്തിയിരിക്കുന്നു ,,വലിയ എങ്ങിനിയര്‍ സര്‍ ,,പതുക്കെ കട്ടിലില്‍നിന്നെഴുന്നേറ്റു അവനെ കാണാന്‍ അടുത്തേക്ക്ചെല്ലുമ്പോള്‍ ,അമ്മയുടെ മുഖം കണ്ടു വിതുമ്പുന്ന ഒരു മകേനെ കാണാന്‍ ആഗ്രഹിച്ചു ,,ഇനി വെച്ച് താമസിപ്പിക്കെണ്ടാ ,,പെങ്ങളെ ഞാന്‍ വിവരമറിയിചിട്ടുണ്ട് ,അവള്‍ രണ്ടു മണിക്കൂറിനകം ഇങ്ങെത്തും ,സതീശന് വരാന്‍ പറ്റില്ല ,അവനു ലീവ് കിട്ടുകയില്ല ,വെറുതേ ഇവിടം വരെ വന്നു സമയംവും കാശും കളയണോ'' കാര്യങ്ങള്‍ നോക്കാന്‍ ഞാനില്ലെ ഇവിടെ ''മൃതദേഹത്തിനടുത്ത് നിന്ന് ആരോ ചോദിച്ച ചോദ്യത്തിനു മറുപടി പറയുന്നു മകന്‍ ,,ആ സ്വരത്തിലെങ്ങും അമ്മയുടെ വിയോഗത്തിലുള്ള വേദനയുടെ കണിക പോലുമില്ലായിരുന്നു,,ഇനി അദേഹത്തിന്റെ കാര്യമാ കഷ്ട്ടം ''അയല്‍പക്കത്തെ നാണിതള്ള കണ്ണീരൊപ്പി , പറയുന്നതിനും മറുപടി ഉടന്‍ വന്നു ''എത്ര നാളു കൊണ്ട് വിളിക്കുന്നു അച്ഛനെ ,വരേണ്ടേ ,അപ്പോഴും മനസ്സ് തേങ്ങി എല്ലാമാക്കളെക്കാളും വാല്‍സല്ലിച്ചും അരുമയായി നോക്കിയാ നിനക്കാ മുഖത്ത് അവസാനമായി ഒരുമ്മ നല്കിക്കൂടെ,ഒരിറ്റു കണ്ണീര്‍ അവള്‍ക്കായി തൂകിക്കൂടെ ,നിന്റെ മനസ്സ് ഇത്രയ്ക്കു കല്ലായി പോയോ ,,വീണ്ടും ഓര്‍മ്മകളുമായി കട്ടിലിലേക്ക് തളര്‍ന്നു കിടക്കുമ്പോള്‍ ഓര്‍ത്തൂ ഇനിയെന്ത് ,നിനച്ചിരിക്കാതെ അനാഥമായ തന്റെ വീട്ടിലെ വിളക്കണഞ്ഞു ,ഇനിയീ ഓര്‍മ്മകളുമായി എത്രനാള്‍ ,,മുറിയിലേക്ക് കടന്നുവന്ന മകന്‍ ശകാര സ്വരത്തില്‍ ''അച്ചനെവിടെയ പോയത് ,അമ്മക്ക് വയ്യാണ്ട് കിടക്കുമ്പോള്‍ തോന്നിയിടത്തു പോകാന്‍ കൊള്ളാമോ ?അയല്‍പക്കത്തെ സുമതിയക്കന്‍ അടുത്തുണ്ടായിരുന്നത് കൊണ്ട് ഞാനറിഞ്ഞു ,ഉടനെ പോന്നു ,അവളും കുട്ടികളും നാളെ വരൂ മോള്‍ക്ക് എന്ട്രന്സ് പരീക്ഷയ ,പിള്ളാര് ബഹളത്തില്‍ വന്നാല്‍ പഠിക്കില്ല ,,ഞങ്ങള്‍ നാളെ പോകുമ്പോള്‍ അച്ഛന്‍ കൂടെ വരണം ഒറ്റയ്ക്കിവിടെ നിക്കണ്ട കര്‍മ്മങ്ങള്‍ നമുക്കവിടെ ചെയ്യാം ,,മറുപടി കാത്ത് നിന്നില്ല ,മറുപടി പറയാന്‍ തനിക്കു വാക്കുകളും ഇല്ലായിരുന്നു ,അച്ഛന്‍ ക്യാന്‍സര്‍ രോഗിയാണെന്ന് ദിവസങ്ങള്‍ എണ്ണപെട്ടു കഴിഞ്ഞുവെന്നും പറയണമെന്നുണ്ട് ,തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ തന്നെ ശ്വാസം മുട്ടിക്കുന്നു ,എന്തിനാ അതൊക്കെ ഇപ്പോള്‍ വിളമ്പുന്നത് ,പെറ്റുവളര്‍ത്തിയ മക്കളുണ്ടായിട്ടും അരികിലാരുമില്ലതെ ,ദാഹത്തിനു ഒരിറ്റു വെള്ളം കൊടുക്കാനില്ലാതെ അവള്‍ കടന്നു പോയിരിക്കുന്നു ,അവളുടെ സ്നേഹഭാജനമായ തനിക്കുപോലും അവസരം തരാതെ പോയി ,,പോട്ടെ അവള്‍ ഇചിച്ചപോലെഎല്ലാം നടന്നിരിക്കുന്നു ,നന്നായി അവള്‍ ജീവിചിരുക്കുമ്പോള്‍ തനിക്കൊരു മൂക്കിപ്പനിപോലും വരുന്നത് അവള്‍ക്കു സഹിക്കാന്‍ കഴിയുമായിരുന്നില്ല ,ഇപ്പോഴിതാ അര്‍ബുദം ബാധിച്ചു ദിനങ്ങള്‍ എണ്ണിയിരിക്കുകയാണ് താനെന്നു അറിയുമ്പോള്‍ ഉണ്ടാകുന്ന വേദനയും വിങ്ങിപോട്ടലും കാണേണ്ടി വന്നില്ലല്ലോ ,എന്ത് പറഞ്ഞവളെ ആശ്വസിപ്പിക്കും ,അതുമാത്രമാണ് ഈ വേര്‍പാടില്‍ കിട്ടുന്ന ഏക ആശ്വാസം.
നീ ധൃതിപെട്ടോടി വരേണ്ടാ ,എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു ,കുട്ടികളുടെ ഭാവി നോക്കേണ്ടെ ,ഞാനെല്ലാം മാനേജു ചെയ്തോളാം ,,അമ്മ സുഗമില്ലതെ കിടപ്പയിരുന്നല്ലോ,,,അവന്‍ ഫോണിലൂടെ വിദേശത്തുള്ള അനുജന് ആശ്വാസം പറയുന്നു,കേട്ട് കിടന്ന വൃദ്ധനോര്‍ത്തു ,,നിങ്ങള്ക്ക് ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ ''മനസ്സില്‍ ആശംസിച്ചു
മകന്റെ ഉയര്‍ന്ന ഉദ്യോഗ പദവിയില്‍ ധാരാളം ആള്‍ക്കാര്‍ വരുന്നു റീത്തുകള്‍ വെക്കുന്നു പരേതയുടെ മകനോട് അനുശോചനം പറയാന്‍ തിരക്ക് കൂട്ടുന്നു ,മേലുദ്യോഗസ്ഥനോടുള്ള ആദരവ് കാണിക്കാനുള്ള അവസരത്തിന് ചിലര്‍ മത്സരിക്കുന്നു ,ഇന്നത്തെ ലോകത്തിന്റെ അവസ്ത്ഥ ഇതൊക്കെയെന്നോര്ത്ത് വൃദ്ധനിരുന്നു ,,മനംമറിക്കുന്ന പോലെ തോന്നുന്നു പകല്‍ മുഴുവന്‍ പട്ടിണിയയിരുന്നു വന്നപ്പോഴത്തെ അവസ്ത്ഥ ഇതും,ലക്ഷ്മി ഉണ്ടെങ്കില്‍ വന്ന പാടെ നേഴ്സറി പിള്ളേരെ പോലെ മുഖം പിടിച്ചു നോക്കി ആഹാരം കഴിപ്പിക്കതെ വസ്ത്രം മാറാന്‍ പോലും സമ്മതിക്കില്ലായിരുന്നു, അവളുടെ സാധാരണ പതിവ് അതായിരുന്നു ,ഇനിമുതല്‍ പുതിയ ഒരധ്യായം തുടങ്ങുകയായി,ജീവിച്ചിരുന്നാല്‍ അത് ഏറെ ക്ലേശകരമായിരിക്കും മുന്നോട്ടു പോകാനും ,,പെട്ടെന്നുള്ള ഒരു കാറ്റില്‍ കരയില പറന്നു പോയിരിക്കുന്നു ,കണ്ണുനട്ട് കാത്തിരുന്നിട്ടും പറ ന്നപ്പോള്‍ തടയാന്‍ ഈ മണ്ണാങ്കട്ടക്ക് കഴിഞ്ഞുമില്ല ,ഇടയിലെപ്പോഴോ മകളുടെ സാന്നിധ്യം ഒരു പെരുമഴപോലെ പെയ്തൊടുങ്ങി ,അത് നേര്ത്തില്ലതെയായി ,അപ്പോള്‍ അവളുടെ സംസാരം തന്റെ വാതില്‍ക്കലോളമെത്തി ,ഇരുട്ടത്ത് കിടക്കുന്ന അച്ഛനെ വിളക്ക് തെളിയിച്ചു കണ്ട ശേഷം ''അച്ഛന്‍ എവിടെയാ പോയത് ,,അച്ഛന്‍ വരാന്‍ താമസിച്ചപ്പോള്‍ അമ്മ പേടിച്ചു സുമതിയക്കനെ കൊണ്ട് കൊചെട്ടന്റെ കൂട്ടുകാരന്‍ ഡോക്ടറെ വിളിച്ചു ,അതിനു ശേഷമാഅമ്മക്ക് സൂക്കേടും നെന്ജ്ജത്ത് വേദനയും വന്നത് ,അമ്മയോടോന്നും പറയാതെ ആണോ അച്ഛന്‍ പോയത് ,'' കിടന്നകിടപ്പില്‍ കേട്ടുവേന്നല്ലതെ ,പെട്ടെന്നുള്ള അവളുടെ വേര്‍പാടിന്റെ ഹേതു എന്തെന്ന് പിടികിട്ടി ,താന്‍ വരാന്‍ വൈകിയപ്പോള്‍ തന്നെ ക്യാന്‍സര്‍ സെന്ററിലേക്ക് പോകാന്‍ നിര്‍ദേശിച്ച മകന്റെ സുഹൃത്തിനെ വിളിച്ചു കാണും ,,പിന്നെയെല്ലാം ഊഹിക്കാവുന്നതെയുള്ളു ,,,അപ്പോള്‍ അവള്‍ എല്ലാം അറിഞ്ഞു കാണണം ,ഉള്ളുരുകി പ്രാര്ത്ഥിച്ചിട്ടുണ്ടാവുംമുമ്പെ പോകണമെന്നുള്ള പിടിവാശി ദൈവം സാധിച്ചു കൊടുത്തതാവം ,,
ഇനിയും മൂന്നാല് മണിക്കൂര്‍ കൂടിയെ ഈമുഖവും സാമിപ്യവും തനിക്കുള്ളൂവെന്ന തിരിച്ചറിവ് ,വൃദ്ധനെ വേട്ടയാടുമ്പോള്‍ ,മുറ്റത്തെ ചെമ്പോട്ടിമരത്തില്‍ നിന്നും പക്ഷി നനുത്ത സ്വരത്തില്‍ ചിലച്ചു ,,മനുഷ്യരുടെ ജീവന്‍ കൊണ്ടുപോകാനെത്തുന്ന കിളിയാണോ ഇത് ,ശങ്കിച്ചുപോയി ,പതിവില്ലാത്ത ഒരു ജിങ്ങാസ അതിനെ ഒന്ന് കാണാന്‍ തോന്നിയപ്പോള്‍ പതുക്കെ എഴുനേറ്റു ജനലക്കരികിലേക്ക് പോയി ,,അത് തന്നെ നോക്കി ചിറകടിച്ചു ചുണ്ടുകള്‍ വിടര്‍ത്തി ചിലക്കുകയല്ല , ക്ഷണിക്കുകയാണല്ലോ കുയിലിന്റെ നാദവും മയിലിന്റെ രൂപവുമുള്ള പക്ഷി ഇന്നേവരെ കാണാത്ത ഭംഗിയുള്ള പക്ഷി ,ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ നോക്കിനില്‍ക്കെ ''പിന്നില്‍ നിന്നൊരു തലോടലായി മകള്‍ ചായയുമായി നില്‍ക്കുന്നു ,അവള്‍ക്കപ്പോള്‍ തന്‍റെ ലക്ഷിമിയുടെ ച്ചായയായിരുന്നോ ,അവളെത്തന്നെ മിഴിച്ചു നോക്കിയതുകൊണ്ടാവാം ,''അച്ഛാ സമാധാനിക്കു ,,അമ്മയെ കൂടുതലിട്ടു കഷ്ട്ടപെടുത്താതെ അങ്ങേടുത്തല്ലോ ,,ചായ കയ്യില്‍ തന്നിട്ടവള്‍ തിരിഞ്ഞു നടക്കുമ്പോള്‍,പെട്ടെന്നവള്‍ തന്റെ മുഖത്തേക്ക് നോക്കിയിട്ട് ''അച്ഛാ മൂക്കിലൂടെ രക്തമോഴുകുന്നു ,,അവള്‍ തുടക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ അവളുടെ കൈതട്ടി ചുമരിലിട്ട തോര്‍ത്തെടുത്ത് മുഖമോപ്പി ,അവളുടെ പരിഭ്രമം മാറ്റാനായി ,മോള് പേടിക്കേണ്ടാ ഞാനൊന്നു കിടക്കട്ടെ അല്‍പ്പം കിടന്നാല്‍ മാറും മോള് പൊക്കോ ,,ചായ കുടിച്ച ഗ്ലാസ്സ് തിരികെ കൊടുക്കുമ്പോള്‍ വൃദ്ധന്‍ ഓര്‍ത്തു അവളുടെ വേര്‍പാടില്‍ ഒരുതുള്ളി വെള്ളം പോലും ഇറങ്ങില്ല എന്നാണ് കരുതിയത് ,,വൃദ്ധന്‍ മെല്ലെ കിടന്നു എന്തൊക്കെയോ അസ്വസ്ത്തത ,എത്ര തുടച്ചിട്ടും രക്തം നിലയ്ക്കുന്നില്ല ,കാലിലൂടെ തണുപ്പ് കയറുന്നു ,ശരീരമാകെ തരിക്കുന്ന വേദനയും കണ്ണിലൂടെ ആവിപോകുന്ന ചൂടും അനുഭവപ്പെടുന്നു ,,കണ്ണടച്ച് കിടന്നു ,അയാളോര്‍ത്തു മരണം കാത്തുള്ള കിടപ്പ്.. തനിക്കിനി ഒന്ന് ചെയ്യാനില്ല തന്റെ ജോലിയെല്ലാം തീര്‍ന്നിരിക്കുന്നു,ഇനിയെപ്പോ വേണമെങ്കിലും മരണത്തിനു തന്നെ കൊണ്ട് പോകാം ,,ഭയവുമില്ല ,ദുഖവുമില്ല ,,ആര്‍ക്കുംവേണ്ടിയും കാത്തിരിക്കുകയും വേണ്ടല്ലോ ,,എല്ലാറ്റിനും തിരശ്ശീല വീണിരിക്കുന്നു ,,കിടന്നിട്ടും ഒരു സുഖവുമില്ല ചരിഞ്ഞു കിടന്നപ്പോള്‍ വീണ്ടും ആപ്ക്ഷിയുടെ ചില കേട്ടു തുടങ്ങി അതൊരു മധുര സംഗീതമായി തോന്നി ,അതൊരു സാന്ത്വനമായി തന്റെ ശരീരമാസകലം ഉഴിയുന്നതായി തോന്നി ,,വീണ്ടും ആ പക്ഷിയെ ഒന്നുകൂടി കാണണമെന്ന് ആഗ്രഹിച്ചു പക്ഷെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല ,അതിന്റെ ചില അടുത്തടുത്ത് വരുന്നതായി തോന്നി ,കണ്ണ് തുറന്നു നോക്കുമ്പോള്‍ അതാ ജനാല കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നു ,,ഇതെന്റെ ലക്ഷ്മികുട്ട്യുടെ ആത്മാവല്ലെ ,കൂടെ പോകാന്‍ വിളിക്കുകയല്ലെ ,മണ്ണാങ്കയും കരീലേം ഒന്നിച്ചു യാത്രയാവുകയാണ് നമ്മള്‍ ആഗ്രഹിച്ചതും ,ദൈവം അനുഗ്രഹിച്ചതും ഒരുപോലെ ,,കൈനീട്ടി അതിനെ വിളിക്കണമെന്നുണ്ട് ,അടുത്തിരുത്തി തഴുകി തലോടണമെന്നുണ്ട് ,,പക്ഷെ കൈകള്‍ അനങ്ങുന്നില്ല ,ശരീരമാസകലം തളരുന്നു മരിച്ച വീട്ടിലെ ശബ്ദ കൊലാഹലങ്ങാലകന്നകന്നു പോകുന്നു ,ജനലക്കലെ പക്ഷി മാത്രം നിര്‍ത്താതെ ചിലച്ചു അതുമാത്രം വ്യക്തമായി കേള്‍ക്കാം...........
ഗ്രാമത്തിലെ വീട്ടില്‍ നിന്നും പുലര്‍ച്ചെ പുറപെട്ടതാണ് ,അതിനാല്‍ ദിനചര്യകള്‍ ആകെ തെറ്റിയിട്ടുണ്ടാവും ,ലക്ഷ്മി എന്തെടുക്കുകയാവും വല്ലതും കഴിച്ചിട്ടുണ്ടാവുമോ ,യഥാസമയം മരുന്നും കഴിച്ചിട്ടുണ്ടാവുമോ ?തന്റെ അസുഖത്തെ പറ്റിയതോരുവിധ ഉല്‍ഖണ്ടയുമില്ലാത്ത ഒരു മനുഷേത്തി,എല്ലാം കയ്യിലെടുത്തു കൊടുത്താല്‍ കഴിക്കും ,സ്വന്തം മരുന്നെങ്കിലുംഎടുത്തോന്നു കഴിചൂടെ ? മക്കളും മറ്റുള്ളോരും തന്നെയാ കുറ്റം പറയുന്നത് ''ഈ അച്ഛനാ അമ്മയെചീത്തയാക്കുന്നതെന്ന് ,,അത് തനിക്കു ഒരിക്കലും മുഷിപ്പായി തോന്നിയിട്ടില്ല പക്ഷെ എവിടെങ്കിലും പോയിവരുമ്പോള്‍ ഉണ്ണാതെ സമയത്ത് മരുന്ന് കഴിക്കാതെയും ഇരിക്കുമ്പോഴാണ് ദേഷ്യവും സങ്കടവും വരുന്നത് ,താനെത്തുവോളം കഴിക്കാതെ കാത്ത്തിരിക്കെണ്ടാ ആവശ്യമുണ്ടോ ,,ഇന്നും അങ്ങനെയൊക്കെ തന്നെയാവും അവളുടെ പരിപാടി ,സുഖമില്ലാത്തതിനാല്‍ താനും അധികം ശകാരിക്കാരില്ല ,,അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ,,
രോഗികളും അവരുടെ ഞെരക്കവും രോദനങ്ങളും മനംമടുപ്പിക്കുന്ന ആശുപത്രിയുടെ ഗന്ധവും ,എത്രയുംപെട്ടെന്ന് ഇവിടംവിട്ടു പോകണമെന്നുള്ള തിടുക്കം അയാളെ വല്ലാതെ അസ്വസ്ത്തനാക്കി , ഇരുട്ട് വീഴുംമുമ്പ് വീടെത്തിയാല്‍ മതിയായിരുന്നു ഉള്ളം ആശിച്ചു ,
ഉച്ചക്ക് പൂര്‍ത്തിയായ പരിശോധനകളുടെ റിപ്പോര്‍ട്ട് നേഴ്സ് കയ്യില് നിന്ന് വാങ്ങി ക്യാന്‍സര്‍ വിഭാഗം മേധാവിയുടെ അടുത്തേക്കു കൊണ്ടുപോയപ്പോള്‍ കൂടെ ചെല്ലാന്‍ അയാളും തിടുക്കം കൂട്ടി എത്രയും പെട്ടെന്ന് വീടെത്തണം ,വെളിയില്‍ കാത്തിരിക്കാന്‍ പറഞ്ഞിട്ട് അവളതും കൊണ്ട് അകത്തേക്ക് പോയി ,നല്ല ദാഹം, ഉച്ചവെയിലിന്റെ കാഠിന്യമോ ,അതോ തന്റെ വീടുപറ്റാനുള്ള വ്യഗ്രതയോ ചുണ്ടും വായും ഉണങ്ങി ,വരണ്ടു ,ഒന്ന് തൊണ്ട നനക്കാന്‍ ഒരുസോഡാ കുടിച്ചാല്‍ കൊള്ളാമെന്നു തോന്നിഎപ്പോഴാണൊ അകത്തൂന്ന് വിളിവരുന്നതെന്ന് ഓര്‍ത്തപ്പോള്‍ അതുവേണ്ട ഇതെല്ലാം ഒന്ന് കഴിഞ്ഞുകിട്ടിഎത്രയും പെട്ടെന്ന് വീടെത്തിയാല്‍ മതിയായിരുന്നു തോന്നി വൃദ്ധനു ,,ചുമ്മാതെ ഓരോരോ പരീക്ഷണങ്ങള്‍ , ഒന്ന് തുമ്മിയാല്‍ മതി അപ്പോഴേക്കും ഡോക്ട ര്മാര്‍ ഒരു നീണ്ട കുറിപ്പടി എഴുതും കൂടെ കുറെ പരിശോധനകളും ,തനിക്കതിന്ടെ ഒന്നും ആവശ്യമില്ലന്ന് പറഞ്ഞാലും ലക്ഷമി കേള്‍ക്കില്ല അവള്‍ക്ക് നിസ്സാര കാര്യത്ത്തിനുമങ്ങു വെപ്രാളമാണ് ,,
നന്നായി വിയര്‍ക്കുന്നുണ്ട് ,ചുമലില്‍ കിടക്കുന്ന തോര്‍ത്തെടുത്തു നെറ്റിയും മുഖവും തുടച്ചു ചുമലിലിട്ടു ഇനിയൊരു വെള്ളം കുടിച്ചിട്ട്തന്നെ കാര്യമെന്ന് തോന്നി എഴുന്നെല്‍ക്കാന്‍ തുടങ്ങവേ അകത്തു നിന്ന് വിളിവന്നു ,പെട്ടെന്ന് അസ്വസ്ത്തതയില്‍ നിന്നുമകന്നു വര്‍ദ്ധിച്ച ആവേശത്തോടെ അവള്‍ കാട്ടിയ വഴിയിലൂടെ നടന്നു ധാരാളം ആള്‍ക്കാര്‍ കൂടി നിക്കുന്ന ഒരു മുറിയുടെ അടുത്തെത്തി ,അവിടെ നില്‍ക്കാന്‍ ആന്ഗ്യം കാണിച്ചു അകത്തേക്ക് പോയി ,അയാള്‍ അവിടെ നിന്നുകൊണ്ട് ചുറ്റുമൊന്നു കണ്ണോടിച്ചു ,എന്തോരം രോഗികളാ ആശുപത്രിയില്‍ എത്തിയിരിക്കുന്നത് ,ഗ്രാമത്തിലെ ഓണം കേറാമൂലയിലിരുന്നു കാണുന്ന ഇട്ടാവട്ടമല്ല പുറാം ലോകമെന്നു തോന്നി ,രോഗങ്ങളും ,ദുരിതങ്ങളുംപേറി ,ചികിത്സക്ക് തുടക്കം കുറിച്ചവര്‍ മുതല്‍ ചികിത്സിച്ചു വര്‍ഷങ്ങള്‍ പിന്നിട്ടു ആശയറ്റവര്‍ ,മരുന്നിന്റെയും , കീമോ തെറാപ്പിയുടെയും ആഘാത്താല്‍ ആരോഗ്യം ക്ഷയിച്ചു എല്ലും തോലുമായി,മുടിയും കൊഴിഞ്ഞു പേക്കോലംപോലെ മക്കളുടെയോ ആശ്രിതരുടെയോ ചുമലില്‍ തൂങ്ങി വേച്ചുവേച്ചു നടന്നു നീങ്ങുന്നു ,കണ്ടപ്പോള്‍ വല്ലാത്ത ഒരവസ്ത്ത തന്നെയെന്നു മനസ്സില്‍ തോന്നി ,,''ദൈവമേ ,,എന്നെ അങ്ങനെയൊന്നും പരീക്ഷിക്കരുതെ ,വല്ലോം വന്നു കിടപ്പിലായാല്‍ എന്റെ ലക്ഷ്മികുട്ടിക്കു ആരുമില്ലാണ്ടാവും
ഈയിടെയായി ശ്വാസംമുട്ടലും ,ചങ്കുപറിചെടുക്കണ വേദനയും മൂക്കിലൂടെയുള്ള രക്തസ്രാവവും ,,ലഷ്മിയുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഒരിക്കല്‍ അവള്‍ക്ക് ചോര്‍വാരി കൊടുക്കുമ്പോള്‍ മൂക്കിലൂടെയുള്ള രക്തപ്രവാഹം മണിക്കൂറുകളോളം നീണ്ടാപ്പോഴാണ്. മുറുക്കാന്‍ ചവക്കുന്ന ശീലമുള്ള തന്റെ കയ്യ് പാക്കുവെട്ടി കൊണ്ടൊന്നു പോറിയപ്പോള്‍ അവളുണ്ടാക്കിയ ബഹളം ഇന്നും ഓര്‍ക്കുന്നു ,അന്നത്തോടെ ചവയും നിര്‍ത്തി ആ പുള്ളിയുടെ മുമ്പില്‍ രക്ത്തം ധാരയായി ഒഴുകിയാലത്തെ സ്ഥിതി. അപ്പോഴാണ് മെഡിക്കല്‍ . കോളേജില്‍ പോകാനുള്ള നിര്‍ബന്ധം കൂടിയത് ,''നിങ്ങള്‍ക്ക് എന്തേലും സംഭവിച്ചു കിടപ്പിലായാല്‍ എന്നെ ആരാ നോക്കാനുള്ളത് '' ,അതൊരു മന്ത്രജപം പോലെ ഏതുനേരവും പറഞ്ഞു തന്നെ അലട്ടികൊണ്ടിരുന്നു ,അതാ ഇപ്പോഴെങ്കിലും പോയേക്കാമെന്ന് തീരുമാനിച്ചത് തന്നെ ,ഇതിനിടയിലാണ് ലക്ഷ്മി കയ്യും കാലും തളര്‍ന്നു കിടപ്പയത് ,മകന്റെ സുഹൃത്ത് നാട്ടില്‍ പേരുകേട്ട ഒരു വലിയ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രോഫെസ്സര്‍ ആണ് ,മക്കള്‍ക്കില്ലാത്ത സ്നേഹ സന്ത്വനങ്ങളാല്‍പരിചരിച്ചതിനാല്‍ ആറേഴു മാസം കൊണ്ട് കൈകാല്‍ അനക്കാനും , സംസാരശേഷിയും വീണ്ടുകിട്ടി ,ഇപ്പോള്‍ വീല്‍ ചെയറിലിരുന്നു സ്വന്തം കാര്യങ്ങള്‍ ഒരുവിധം ചെയ്യും എന്നാലും എല്ലാം ചെയ്തു കൊടുക്കാന്‍ ഞാനെപ്പോഴും അടുത്ത് തന്നെ വേണം ,കൂട്ടത്തില്‍ മുന്‍പെങ്ങുമില്ലാത്ത മുന്‍ശുണ്ടിയും ,സൂക്കേടിന്റെ ഭാഗമാണെന്നു കരുതി ക്ഷമിക്കും അല്ലാതെ എന്ത് ചെയ്യാന്‍
പണ്ടൊക്കെ എന്ത് അസുഖം വന്നാലും കവലയില്‍ വൈദ്യശാല നടത്തുന്ന രാമക്കണിയാന്റെ അടുത്ത് പോകും അദേഹം തരുന്ന മരുന്നും പത്യവുമായി അങ്ങ് തീരും ഇപ്പോള്‍ ചെന്നപ്പോ നസ്യം ചെയ്യണമെന്നു പറഞ്ഞു പത്തുദിവസം മുടങ്ങാതെ ചെയ്തു മരുന്നും കഴിച്ചിട്ടും അല്പ്പംപോലും കുറവുകണ്ടില്ല,ഒടുവില്‍ അദേഹത്തിന്റെ നിര്‍ദേശമായിരുന്നു ,പട്ടണത്തില്‍പോയി ഇംഗ്ലീഷ് മരുന്ന് ചെയ്തു നോക്കാന്‍, നാഴികക്ക് നാല്പ്പതുവട്ടം തന്റെ കൈപുണ്യത്തില്‍ വീമ്പു പറയുന്ന വൈദ്യര് അത് പറയുമ്പോള്‍ ,കഷ്ട്ടകാലത്തിന് ,അമ്പളത്തില്‍ തൊഴാന്‍ വന്ന ലക്ഷ്മിയുമുണ്ടായിരുന്നു കൂടെ ,പോരെ പൊടി പൂരം ,കേട്ടപാടെ അവളാകെ പരിഭ്രമിച്ചു ,വഴിനീളെ കരച്ചിലും പറച്ചിലുമായി ,,നാളെത്തന്നെ പോകാമെന്ന് ഉറപ്പുകൊടുത്തു ,അല്ലാതെ തരമില്ലായിരുന്നു ,അന്ന് ഭക്ഷണവും മരുന്നും കഴിക്കാതെ നേരത്തെ കേറിക്കിടന്നു ,
വാര്‍ദ്ധക്യത്തില്‍ ഉറ്റവരാരും അടുത്തില്ലന്നുള്ള ഒറ്റപെട്ട ജീവിതംഅവള്‍ക്കു വല്ലാത്ത വേദനയായിരുന്നു ,മൂന്നു മക്കളെ പ്രസവിച്ച അമ്മക്കുമച്ചനുംഏകാന്തതയില്‍ കഴിയേണ്ടി വന്ന വ്യഥ ,,,,, മൂത്തമകന്‍ തലസ്ത്ഥാന നഗരിയില്‍ അറിയപ്പെടുന്ന എഞ്ചിനീയര്‍ ,രണ്ടാമന്‍ വിദേശത്ത് മുന്തിയ ഡോക്റ്റര്‍ ,ഏറ്റവുമൊടുവില്‍ ആറ്റുനോറ്റു കിട്ടിയ മകളോ അകലെ സ്ക്കൂള്‍അധ്യാപിക ,,മക്കള്‍ക്ക് ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മാതാപിതാക്കളെ നോക്കാന്‍ നേരമില്ല ,,ഇടക്കെപ്പോഴോ എഞ്ചിനീയര്‍ മോന്‍ തന്നെ പറയാറുണ്ട് ''ഞങ്ങള് പഠിക്കുമ്പോള്‍ മുക്കാ ചക്രത്തിന്റെ തുണീം അരവയര്‍ ആഹാരവുമാ അച്ഛനുമമ്മയും തന്നത് ,ഇന്നത്തെ കുട്ടികളെ പഠിപ്പിക്കാനും ,വസ്ത്രത്തിനും ഫീസുമായി എത്രവേണമെന്ന അമ്മയുടെ വിചാരം അവരെ അല്ലലറിയിക്കതെ വളര്‍ത്തെണ്ടെ ,അപ്പൊ കഷ്ട്ടപെടാതെ തരമില്ല നിങ്ങളേം നോക്കിയിരുന്നാല്‍ അത് നടക്കുകയുമില്ല ''
രണ്ടാമത്തെ മകന്‍ ഡോക്ടര്‍ വിദേശത്തായതിനാല്‍ ഓടിപെട്ടെന്നു വരാന്‍ പറ്റില്ലല്ലോ എന്നുള്ള ന്യായം പറഞ്ഞു തടിഊരാം ,ലീവുകിട്ടില്ല മക്കള്‍ക്ക്‌പരീഷ ഭാര്യക്ക് അവധി കിട്ടുന്നില്ല ,,എന്നുള്ള പരിദേവനം. ,മകള്‍ക്ക് വര്‍ത്താനം പറയുമ്പോള്‍ സ്നേഹവാല്സല്യം നാക്കിലൂടെ ഒഴുകും ,ഒരുദിവസം ഇരുട്ടിവേളുക്കുംമുന്പ് ഫോണില്‍വിളിച്ചിരിക്കും ,ആശ്വാസവാക്കെന്നവണ്ണം പറയും ''അച്ഛനുമമ്മയും വിഷമിക്കേണ്ടാ ,,ഞാനുടനെ വരാം '' അതൊരു പുറംപൂചായ വാക്കാണെന്നു അറിയാമെങ്കിലും എല്ലാദിവസവും മുറതെറ്റിക്കാതെവിളിച്ചുറപ്പ് വരുത്തുണ്ടല്ലോ ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ടോന്നു എന്ന്അത്രയും ആശ്വാസം
സ്വച്ചശാന്തമായി കടന്നു പോയ കുടുംബജീവിതത്തില്‍ നിഴല്‍ വീണു തുടങ്ങിയത് മൂത്തമകന്റെ വിവാഹത്തോടെയയിരുന്നു ,നാട്ടില്‍ അറിയപെടുന്ന ഒരു ഗൈന ക്കൊളജിസ്റ്റ് ആണ് മരുമകള്‍ പേരുകേട്ട കുടുംബവും ഒരു കാര്യത്തില്‍ തെറ്റിപ്പോയി ,അവള്‍ കൃസ്ത്യാനിപെണ്ണായിരുന്നു ,മകനെപറ്റി ധാരാളം സ്വപ്നം കണ്ട ലക്ഷ്മിക്കത് താങ്ങാവുന്നതിലധികമായിരുന്നു ,കരഞ്ഞും കാര്‍ന്നോമ്മാരെ കൊണ്ട് പറയിപ്പിച്ചിട്ടുംഅവനതില്‍ നിന്ന് പിന്മാറിയില്ല. നിനച്ചിരിക്കാതെ ഒരുനാള്‍ രജിസ്റ്റാര്‍ കല്യാണവും കഴിച്ചു വീട്ടില്‍ കേറിവന്നപ്പോള്‍ ലക്ഷ്മി അലമുറയിട്ടു കരഞ്ഞത് ഇന്നും ഓര്‍മ്മയിലെ നൊമ്പരമാണ് .വിവരമറിഞ്ഞെത്തിയ ബന്ധുമിത്രാദികളുടെ മുന്നില്‍ നെഞ്ജത്തടിച്ചുകരഞ്ഞു മകനെ ശകാര വാക്കുകളും ശാപ വചനങ്ങളും പറഞ്ഞു ഒരു ഭ്രാന്തിയെ പോലെ ,തന്റെ മക്കളുടെ ഉയര്‍ച്ചയിലും വിദ്യാഭ്യാസത്തിലും അസൂയ ഉള്ളവര്‍ക്ക് ,പറഞ്ഞു ചിരിച്ചു സന്തോഷിക്കാന്‍ ഒരവസരം മകന്‍ ഉണ്ടാക്കികൊടുത്ത തീവ്ര വേദനയാണ് അത് പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചത് ,,അമ്മ മക്കളെ പൊതിഞ്ഞു പിടിച്ചു വളത്തിയിട്ടു ഇപ്പൊ എന്തായി ,,,കണക്കായിപ്പോയിഎന്ന് ബന്ധുക്കള്‍ , മക്കളുടെ വളര്ച്ചയില്‍ അഭിമാനപൂര്‍വ്വം തലയുയര്‍ത്തിപിടിച്ചു നടന്ന അമ്മക്ക് തന്റെ മരണ തുല്യമായ തോല്‍വിയായി തോന്നി അതിനാലാവണം മൂന്നപക്കം ആരോടും ഒന്നും മിണ്ടാതെ മകനും ഭാര്യയും പടിയിറങ്ങി ,ആദ്യമായി ഉണ്ടായ പേരകുട്ടിപോയികണ്ടു കൊതിതീരും മുന്പ് തിരികെ പോരേണ്ടി വന്നു മരുമകളുടെ വീര്‍ത്തമുഖത്ത് നിന്നും വായിചെടുത്ത വിദ്വേഷത്തിന്റെ നിഴല്‍പ്പാടുകള്‍ കണ്ടപ്പോള്‍ ആശകള്‍ ഒതുക്കിക്കൂട്ടി . മകനെപറ്റി പറഞ്ഞുകരയാത്ത രാത്രികളും ചുരുക്കമായിരുന്നു പിന്നീടുള്ള ദിനങ്ങളില്‍
''വാസുദേവ കൈമള്‍ '',അകത്തേക്ക് വരൂ ''വാതുക്കള്‍ പ്രത്യക്ഷപെട്ട വെളുത്ത വസ്ത്ര ധാരിണി അകത്തേക്ക് ക്ഷണിച്ചു ,,പ്രധാന ഡോക്ടറുടെ മുന്നിലിരിക്കുന്ന തന്റെ പരിശോധനാ റിപ്പോര്ട്ടുകള്‍ തിരിച്ചും മറിച്ചും പലകുറി നോക്കിയാ ശേഷം ഗൌര മാര്‍ന്ന ഒരു ചോദ്യം ''കൂടെ ആരാണ് വന്നത് അവരെ വിളിക്കൂ '',പെട്ടെന്ന് ഉള്ളിലൊരു കുത്തിവലി അനുഭവപെട്ടു ,തന്റെ കൂടെ ആരുമല്ല എന്ന് പറയാനൊരുമടി ,''ഇത്രയും സുഖമില്ലാത്ത നിങ്ങളെ തനിച്ചുവിട്ടോ,,,നിങ്ങള്‍ക്ക് മക്കളില്ലെ '',,ഞാന്‍ ആരുമില്ലാത്തയാളല്ല ,മൂന്നു മക്കള്‍ക്ക് ജന്മം കൊടുത്തയാളാണ് ,,എന്നുറക്കെ വിളിച്ചു പറയണമെന്ന്നുണ്ടായിരുന്നു ,''കുട്ടികള്‍ക്ക്
ഓരോ തിരക്കാ ,ഭാര്യക്ക് സുഗമില്ലതെ കിടപ്പാ'', അവരെകൂട്ടി വരത്തക്കവണ്ണമുള്ള അസുഖമൊന്നു എനിക്കില്ല ഡോക്ടാര്‍ താനത്പറയുമ്പോള്‍ അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ തന്റെചുറ്റും കൂടി നില്‍ക്കുന്ന മെഡിക്കല്‍വിദ്യാര്ത്തികളു മായി ഇംഗ്ലീഷില്‍ എന്തൊക്കെയോ ചര്‍ച്ച ചെയ്തു ,അവരുടെ മുഖത്ത് പ്രകടമാകുന്ന ദൈന്യത മനസ്സുലച്ചപ്പോള്‍ പെട്ടെന്ന് ഇവിടെനിന്നോന്നു രക്ഷപെ ട്ടാല്‍ മതിയെന്നായിരുന്നു ,,തനിക്കറിയാം സ്ഥായിയായ വലിയ സൂക്കെടോന്നും ഇല്ലെന്നു, പിന്നെന്തിനാണ് ഇവര്‍ക്കിത്ര സംശയം ,
സാമ്പത്തികമായി വളരെ ദുരിതം അനുഭവിക്കുന്ന കുടുംബത്തിലെ സുന്ദരിയായ പെണ്ണിനെ അവിചാരിതമായി അമ്പലത്തില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ മനസ്സില്‍ തോന്നിയ ഒരാഗ്രഹം വിവാഹത്തില്‍ കലാശിച്ചു ,വീട്ടിലെ സമ്പത്തും കുടുംബപെരുമയും, അവളുടെ അച്ഛന്റെ സ്ത്രീധനം കൊടുക്കാനില്ലാത്ത നിസ്സഹായാവസ്ഥയും തനിക്കു അനുകൂലസാഹചര്യമായപ്പോള്‍ ,ചെറുപ്പത്തിലെ അമ്മനഷ്ട്ടപെട്ടു ഒറ്റയാനെ പോലെ നടക്കുന്ന തനിക്കു ഒരു ദിശാബോധം ഉണ്ടാക്കിയതും തന്റേടതോടെ ജീവിക്കാനുള്ള ആത്മധൈര്യവും പകര്‍ന്നു തന്നതും അവളുടെ സാമിപ്യവും സഹകരണവുമായിരുന്നു ..രണ്ടാനമ്മയുടെ ഭരണത്തിന്‍ കീഴില്‍ ഒന്നും ശ്രദ്ധിക്കാതെ താന്‍ ഒഴിഞ്ഞുമാറി നടന്നപ്പോള്‍ നിസ്സഹായനായിഅച്ചന്‍ മൌനം പാലിച്ചു ,അതിനിടയില്‍ കരഞ്ഞു കണ്ണ് കലങ്ങാത്ത രാത്രികള്‍ ലക്ഷ്മിക്ക് ചുരുക്കം ,രണ്ടാനമ്മക്ക് അടുക്കളയിലൊരു വേലക്കാരിയെ വേണ്ടു അതിനുമപ്പുറം ഒന്നുമല്ലായിരുന്നു എന്റെ പെണ്ണ് പിന്നീടുള്ള സ്വന്തമായി ഒരു ജീവിതം കെട്ടി പടുക്കാനായി തന്നോടൊപ്പം കഷ്ട്ടപെട്ടു ,ഉറക്കമൊഴിഞ്ഞ് അദ്വാനിചു വര്‍ഷങ്ങള്‍ കടന്നു പോയി മക്കള്‍ മൂന്നു പേര്‍ക്ക് ജന്മം നല്‍കി ,ഭേദപെട്ട നിലയിലൊരു പുര വെച്ച് ,മക്കള്‍ക്കെല്ലാം നല്ല വിദ്യാഭ്യാസവും കൊടുത്തു ,മകന്റെ വിവാഹം വരെ ചുറുചുറുക്കോടെ ആരെയും അസൂയ പെടുത്തും വിധം ഓടിനടന്നവള്‍ പെട്ടെന്ന് രോഗിയായി ,കിടന്നകിടപ്പിലായി .
.ഓരോന്നോര്‍ത്തു ബസ്സ് സ്റ്റാന്റ് അടുത്ത്തറിഞ്ഞില്ല , നല്ല തിരക്കായിരുന്നു ,,നാട്ടിലേക്കുള്ള ബസ് പുറപെടാന്‍ നില്‍ക്കുന്നു ,നിറയെ ആള്‍ക്കാ രും ,നിന്ന് കൊണ്ട് മൂന്നു മണിക്കൂര്‍ യാത്ര അതിത്തിരി ക്ലേശകരമാണ് ,എങ്കിലും അടുത്ത ബസ്കിട്ടി അങ്ങ് ചെല്ലുമ്പോള്‍ രാവെറെയാകും,,അപ്പോഴേക്കും ലക്ഷ്മി ഭയന്ന് വിഷമിക്കാനും തുടങ്ങും ,മക്കള്‍ കൂടെവന്നു തലോടി ആശ്വസിപ്പിച്ചു കൊണ്ടുനടക്കേണ്ട പ്രായത്തില്‍ ,ദീഘദൂരംതനിച്ചു യാത്രചെയ്യുമ്പോള്‍ എന്തേലും സംഭവിക്കമോ എന്നാണവളുടെപേടി ,മുന്‍പില്‍ കാണുംവരെ ആരെല്ലാം എന്തെല്ലാം പറഞ്ഞാശ്വസിപ്പിചാലും രക്ഷയില്ല ,ബസില് കുറച്ചുനേരം നിന്നപ്പോള്‍ ഒരുചെരുപ്പക്കാരന്‍ സീറ്റൊഴിഞ്ഞുതന്നു ,താന്‍ വാങ്ങിയ ടിക്കറ്റ് അകലെക്കുള്ളതാണെന്നു മനസ്സിലാക്കിയത് കൊണ്ടാവാം ,ഈശ്വര ,രെക്ഷപെട്ടു,ഇരിക്കാനിടം കിട്ടിയില്ലായെങ്കില്‍ ക്ഷീണവുംപട്ടിണിയും കാരണം ഇടയ്ക്കു തളര്‍ന്നുവീണേനെ.
സീറ്റുകിട്ടിയതുംഅതിലെക്കിരുന്നു കണ്ണടച്ച് ,മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ അന്തരീക്ഷത്തിനു ചെറിയ തണുപ്പ് വീണു തുടങ്ങി ,,പകലത്തെചൂടിന്ടെ കാഠിന്യം കുറഞ്ഞു ,,വീട്ടിലെ കാര്യമോര്‍ത്തുള്ള വ്യാകുലതയും വിശപ്പുമെല്ലാം മറന്നയാള്‍ ഉറങ്ങി ,,ബസ്സ് ഓടികൊണ്ടും .ഇടയിലെപ്പോഴോ ഒരു ഇടത്താവളത്തില്‍ കാപ്പി കുടിക്കാനായി വണ്ടി നിര്‍ത്തിയിട്ടു ,കണ്ണ് തുറക്കുമ്പോള്‍ ഭൂരി ഭാഗവും ആള്‍ക്കാര്‍ കാപ്പിയും വെള്ളവും കുടിക്കുന്നു ,എണിറ്റു ചെന്നൊരു വെള്ളമോ ചായയോ കുടിക്കണമേന്നുണ്ട് ,,പക്ഷെ ക്ഷീണംകൊണ്ട് എണീക്കാനും തോന്നുന്നില്ല ,യാതൊരുവിധ അല്ലലുമില്ലാതെ ആളുകള്‍ ഇരുന്നു കാപ്പിയും പലഹാരവും കഴിക്കുമ്പോള്‍ വൈകി ചെന്നാല്‍ ഗ്രാമത്തിലേക്കുള്ള ഒടുവിലത്തെ വണ്ടിയും പോയിക്കഴിഞ്ഞി രിക്കും ,പിന്നെ ദുരിതമാണ് ,മൂന്നാല് കിലോമീറെര്‍ നടന്നാലേ വീട് പിടിക്കാനാവൂ,ഇന്നത്തെ ക്ഷീണവും തളര്‍ച്ചയും കാരണം നടന്നെത്താന്‍ ഒരുപാട് നേരം പിടിക്കും ,അസമയത്ത് കൂട്ടിനും ആരുമില്ല ,വരുന്നിടത്ത് വെച്ച് കാണാം ,തലേലെഴുത്ത് മായിക്കാന്‍ കഴിയുമോ ,,പിന്നെയും യാത്ര ,,സമയം ചോദിച്ചപ്പോള്‍ ,പറഞ്ഞ കണക്കനുസരിച്ച് ഇനിയുമുണ്ട് കുറെ ദൂരം
ഉറങ്ങുന്നതിനു മുമ്പ് ഇറങ്ങാനുള്ള സ്ഥലം കണ്ടക്ടരോട് പറഞ്ഞതുകൊണ്ടാവാം ''അമ്മാവാ ,ഇറങ്ങാറായി ,ദാ സ്ഥലമെത്തി ,അടുത്ത സ്റ്റോപ്പ്,,,അത്രയും പറഞ്ഞയാള്‍ തന്റെ സീറ്റില് കണ്ണടച്ചിരുന്നു ,വൃദ്ധന്‍ നോക്കുമ്പോള്‍ ബസ്സിനുള്ളിലെ മിക്ക സീറ്റുകളും കാലിയായിരുന്നു ,ഉള്ളവര്‍ നല്ല ഉറക്കത്ത്തിലുമാണ്,,ബസ്സു നിര്‍ത്തി ഇറങ്ങാന്‍ സഹായിച്ച ചെറുപ്പക്കാരനെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് ,അവന്‍ തലസ്ഥാന നഗരിയില്‍ സെക്രട്ടെരിയറ്റില്‍ ശിപായിയായി ജോലിനോക്കുന്നു ,അയല്‍വാസിയെന്നു പറയാന്‍ പറ്റില്ല ,വീടിനു മുന്നില്‍ നീളുന്നവഴിയിലൂടെ എന്നും വെളുപ്പിന് ബാഗും തൂക്കി പോകുന്നത് കാണാം ,അങ്ങനെ ഒരിക്കള്‍ പരിചിതരായി ,പിന്നീട് എന്നും കാണുമ്പോള്‍ ചെറുചിരിയിലും കുശലത്തിലുമൊതുക്കി ,സ്നേഹമുള്ള ചെക്കന്‍ ,ഉന്നതകുലജാതനല്ലെങ്കിലും തള്ളതന്തമാരോട് സ്നേഹമുണ്ട് , അല്ലെപിന്നെ അപ്പനേംഅമ്മേം നോക്കാനായി ദിവസവും ഇത്രദൂരംയാത്ര ചെയ്യുമോ .ചിലപ്പോള്‍ അവന്‍ തന്നെപറയും ''ഏറിയാല്‍ എത്രനാള് നോക്കാനാ,ആരോഗ്യമുള്ള സമയത്ത് നമ്മളെ പോറ്റിയ അവരെ നമ്മെ നോക്കിയത്രയും കാലം നോക്കെണ്ടിവരില്ലല്ലോ ,ഉള്ള കാലം അവരെ സ്നേഹിച്ചു ശിശ്രുഷിക്കുക ,തന്റെ അനുഭവം എങ്ങനെയെന്നു അറിയാവുന്ന വൃദ്ധന്‍ മറുവാക്കൊന്നും പറഞ്ഞതുമില്ല പുറം ലോകത്ത് നിന്ന്നോക്കുന്നവര്‍ക്ക് പ്രൌഡഗംഭീരമായ വീടും വലിയ ഗേറ്റും ,ഇടക്കിടെ മകന്‍ വന്നുപോകുമ്പോള്‍ വീട്ടുമുറ്റത്ത് കിടക്കുന്ന മുന്തിയകാറും കണ്ടാല്‍ ആരാപറയുക ഞങ്ങള്‍ക്ക് ദുഃഖങ്ങള്‍ ഉണ്ടെന്നു ,ബസ്സ് വിട്ടുകഴിഞ്ഞാണ് ഓര്‍ത്തതു തന്റെ ആശുപത്രി ചീട്ടു എടുക്കാന്‍ മറന്നു പോയന്ന് ,,പെട്ടെന്ന് നടത്തം നിര്‍ത്തി ബസ്സ് പോകുന്ന വഴി നോക്കി തിരഞ്ഞു നിന്നപ്പോള്‍ കൂടെ തന്റെ കൈക്ക് പിടിച്ചു നടക്കുന്ന ചെറുക്കന്‍ ചോദിച്ചു ''വല്ലതും വെച്ച് മറന്നു പോയോ ''.പെട്ടെന്ന് ഇല്ലായെന്ന് പറയുവാനാണ് തോന്നിയത് ,ഹാവൂ ,അത് മറന്നുപോയത് തന്നെ നല്ലത് ,അല്ലേല്‍ ഉറക്കമൊഴിച്ചു വാതുക്കല്‍ കാത്തുനില്ക്കുന്ന ലക്ഷ്മിയോട് കയ്യിലെ കവറിനെ കുറിചെന്താ പറയുക ,എത്ര വളച്ചുതിരിച്ചു മറച്ചുവേക്കാമെന്ന് വിജാരിച്ചാലും അവളതു കണ്ടു പിടിക്കും അച്ചട്ടായി ഗണിച്ചു പറയുന്ന കണിയാനെ പോലെ ,വൃധ്ഥന്‍ മനസ്സിലോര്‍ത്ത് .ചെറുക്കന്‍ വീടാനുള്ള തെയ്യാറില്ല,''എവിടേ പോയതാ ,കണ്ടിട്ട് നല്ല യാത്ര ക്ഷീണമുണ്ടല്ലോ,ഞാന്‍ ചുമ്മാ മരുന്ന് വാങ്ങാന്‍ പട്ടണം വരെ പോയതാ'' തന്റെ വാക്കുകളില്‍ വിശ്വാസ്യത ഇല്ലത്തെ പോലെ ഒരു നോട്ടം ബാക്കിയാക്കി അവന്‍ നടന്നു ,ഈ ദീര്ഘദൂര വണ്ടി ഗ്രാമത്തില്‍ നിര്‍ ത്താറില്ലാന്നും ,ഇറങ്ങിയ സ്റ്റോപ്പില്‍ നിന്ന്തന്നെ ഒരുകിലോമീറ്ററോളം നടന്നാലേ ബസ് നിര്‍ത്തുന്ന സ്ഥലത്ത് എത്താന്‍ പറ്റുവെന്നുള്ള യാഥാര്‍ത്യം അവനറിയാം. പക്ഷെ കൂടുതലൊന്നും ചോദിച്ചില്ല ,കാണുന്നവരോടെല്ലാം തങ്ങളുടെ വ്യഥകളും വേദനകളും പറഞ്ഞു പരിതപിക്കുന്നതെന്തിനു അവരുടെ മനസ്സുകൂടി നൊമ്പരപെടുത്തുന്നതെന്തിനു ?പ്രതേകിച്ചു ഇവനോട്,മാതാപിതാക്കളെ കരുതലോടെ നോക്കുന്ന ഇവനോട് ,ഉള്ളിലോര്‍ത്തു ''ഇത്രയ്ക്കു ഭാഗ്യഹീനരാണോ ഞങ്ങള്‍ ,അറിഞ്ഞുകൊണ്ടാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഞങ്ങള്‍ക്കു ഇത്രയും വലിയ ഒറ്റപ്പെടല്‍ അനുഭവിക്കാന്‍ കാരണമെന്ത് ''ഭാഗവാന്റെ ക്രിപക്ക് വേണ്ടിയല്ലാതെ ഒന്നും ചെയ്തിട്ടില്ല ,,എന്നിട്ടും ,മുജ്ജന്‍മ സുകൃതക്ഷയമാവാം.
ഇനിയും പരീക്ഷണമരുതെ ,മനസ്സു തേങ്ങിപ്പോയി ''വീട്ടില് ആരാ ഉള്ളത് അമ്മ ഒറ്റയ്ക്കാണോ അതോ മക്കള് വല്ലോരുംഉണ്ടോ'' അവനങ്ങനെ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു ,രാവേറെ ആയതിനാല്‍ ഒരു ഓട്ടോ കൂടി കിട്ടില്ല ,കാശുകൊടുത്താലും വേണ്ടില്ല ,ഇനിയും കുറെ നടക്കണമല്ലോ ,,അയാള്‍ പിറുപിറുത്തു,നടക്കുമ്പോഴും ഓടിപ്പോകുന്നു മനസ്സ് തന്റെ ലക്ഷ്മിയുടെ അടുത്തേക്ക്.
നടക്കുമ്പോഴും വഴിക്ക് പതിവില്‍ കൂടുതല്‍ നീളമുണ്ടോ നടന്നിട്ടുംനടന്നിട്ടും എത്തുന്നില്ല എന്നൊരു തോന്നല്‍ ,കൂടെ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ഒന്ന് ഓടാമായിരുന്നു ,ഇപ്പൊ അതും വയ്യാണ്ടായി ,ഇടയ്ക്കു അവന്‍ എന്തൊക്കയോ ചോദിക്കുന്നുമുണ്ട് ,മറുപടി മൂളലില്‍ അവസാനിപ്പിച്ചപ്പോള്‍ അവനു തന്റെ മാനസികാവസ്ഥ ഏതാണ്ട് പിടികിട്ടി
,പിന്നീടൊന്നും ചോദിച്ചില്ല ,,ആശ്വാസം ,
ദാമ്പത്യ ജീവിതത്തിലെ തമ്മില്‍ പിന്നിട്ട വഴികളും പ്രതിസന്ധികളും ഓര്‍മ്മയില്‍ പതിവില്ലാതെ തെളിഞ്ഞപ്പോള്‍ വൃദ്ധനു ഒരു അങ്കലാപ്പും തോന്നാതിരുന്നില്ല ,തന്റെ രോഗത്തിന്റെ കാടിന്യമോ ,വൈഷമ്യമോ അയാളറിഞ്ഞില്ല,,തമ്മിലുള്ള പൊരുത്തവും ,സ്നേഹവും ഒന്നിച്ചുള്ള യാത്രയും എല്ലാം കണ്ട സ്നേഹിതരും അടുത്ത ബന്ധു ക്കളും കൂടി ഒരു ഓമനപേരിട്ടു ''മണ്ണാങ്കട്ടയും,കരീലയും ,,ജീവിതത്തില്‍ പലപ്പോഴും കാറ്റും മഴയും വീശിയപ്പോഴും പരസ്പ്പരം സാന്ത്വനമേകി ,രണ്ടുംകൂടി ഇതുവരെ എത്തിയില്ല ,,എന്നാലിപ്പോള്‍ തങ്ങളുടെ ജീവിതത്തിലേക്ക് കാറ്റും മഴയും ഒന്നിച്ചു വരികയാണോ അകലെ നിന്ന് തന്നെ വീട് കാണാം ,മുറ്റത്തും തൊടിയിലും വിളക്ക് കിടക്കുന്നു ,ഇരുട്ടത്ത് താന്‍ വരമ്പോള്‍ തട്ടി മറിഞ്ഞു വീഴാതിരിക്കാന്‍ ലക്ഷ്മി സുമതിയോടു പറഞ്ഞു ഇട്ടതാവാം,നടന്നടുക്കുംതോറും വല്ലാത്തൊരു അങ്കലാപ്പ് ,,മുറ്റം നിറയെ ആള്‍ക്കാര്‍ ,താന്‍ വരാന്‍ വൈകിയപ്പോള്‍ ലക്ഷ്മി ബഹളം വെച്ച് ആളെ കൂട്ടിയതാവാം ,,എന്നലുമെന്തോ ഒരു പന്തികെടുപോലെ ,മുറ്റത്തു നിരത്തിയ കസേരകളില്‍ ഇരുന്നവര്‍ തന്നെ കണ്ടതും എഴുന്നേറ്റു ,എന്താണിവിടെ സംഭവിച്ചതെന്ന് ആരോടും ചോദിക്കാന്‍ ധൈര്യമില്ലാത്തതുപോലെ മിഴിച്ചു നിന്നു, വീടിനകത്ത് നിന്ന്ഭാഗവതം വായന കേള്‍ക്കുന്നു ,അതും അമ്പലത്തില്‍ വായിക്കുന്ന വാരസ്യാര് ,അവരുടെ വായന ലക്ഷ്മിക്ക് വളരെ ഇഷ്ട്ടമായിരുന്നു ,,എത്രനേരം കേട്ടിരുന്നാലും അവള്‍ക്കു മതിവരാറില്ല ,,അമ്പലത്തില്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന ഭക്തി സാന്ദ്രത ഇപ്പോഴില്ല ആകെ ഒരു ദുഖമയം അത് കേട്ട്കൊണ്ട് അകത്തേക്ക് കടക്കുമ്പോള്‍ നടുത്തളത്തില്‍ മൂടി പുതപ്പിച്ചു കിടത്തിയിരിക്കുന്നു തന്റെ പ്രിയപെട്ടവളുടെശരീരം ,തലക്കുംഭാഗത്ത് തെളിഞ്ഞു കത്തുന്ന വിളക്കിനേക്കാള്‍ പ്രകാശം ചൊരിയുന്ന മുഖം ,പ്രസന്നം ,,പ്രസരിപ്പ് നഷ്ട്ടപെടാത്ത പുഞ്ചിരി തൂകുന്ന മുഖം ,,മുഖത്തൂന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല ,നീ എന്നോടിത് ചെയ്തുവല്ലോ ,എന്നെ ഒറ്റക്കാക്കി ,ഒന്നും പറയാതെ പോകാന്‍ എങ്ങിനെ മനസ്സ് വന്നു ,ഹൃദയം തേങ്ങി മൂകമായി പറയുമ്പോള്‍ കണ്ണുകള്‍ പെയ്തു ഒഴിയുകയായിരുന്നു ,,ശരീരം കുഴയുന്നതും കണ്ണില്‍ ഇരുട്ട് കേറുന്നതും ,ആരൊക്കെയോ തന്നെ താങ്ങുന്നതും ഓര്‍മ്മയുണ്ട് ,,അവള്‍ കിടന്നിരുന്ന കട്ടിലില്‍ കിടത്താന്‍ ഞാന്‍ അവരോടു പറഞ്ഞു ,,ഇത്രയും ദിവസം വെളിച്ചവും അനക്കവുമില്ലാതെ കിടന്ന മുറികളെല്ലാം സജീവമായത് എത്ര പെട്ടെന്ന് ,,നൊടിയിട കൊണ്ട് ഈആരവങ്ങള്‍ കേട്ടടങ്ങുമ്പോള്‍ ,നാളെ ഇതേ നേരം ഏകാന്തതയുടെ തടവുകാരനായി നിശബ്ദംനോക്കിയിരിക്കനെ കഴിയൂ ,വന്നവരെല്ലാം പോകും ,,കട്ടിലില്‍ കിടക്കുമ്പോള്‍ അവളുടെ ഗന്ധം പെറിയ വിരിപ്പും തലയിണയിലും മുഖംചേര്‍ത്ത് തേങ്ങിപ്പോയി ''എന്നാലും ഞാന്‍ വരുംവരെ കാത്തു നില്‍ക്കാതെ പോകനെങ്ങനെ കഴിഞ്ഞു'' നീ എപ്പോഴും പറയുമായിരുന്നില്ലെ ''ചേട്ടന്റെ മടിയില്‍ തലവെച്ചു ,ആകയ്യില്‍ നിന്നും വെള്ളം കുടിച്ചു വേണമെനിക്ക്മരിക്കാനെന്നു ,,
കാറിന്റെ ഹോണടികേട്ടാണ് ഉണര്‍ന്നത് ,മൂത്തമകന്‍ എത്തിയിരിക്കുന്നു ,,വലിയ എങ്ങിനിയര്‍ സര്‍ ,,പതുക്കെ കട്ടിലില്‍നിന്നെഴുന്നേറ്റു അവനെ കാണാന്‍ അടുത്തേക്ക്ചെല്ലുമ്പോള്‍ ,അമ്മയുടെ മുഖം കണ്ടു വിതുമ്പുന്ന ഒരു മകേനെ കാണാന്‍ ആഗ്രഹിച്ചു ,,ഇനി വെച്ച് താമസിപ്പിക്കെണ്ടാ ,,പെങ്ങളെ ഞാന്‍ വിവരമറിയിചിട്ടുണ്ട് ,അവള്‍ രണ്ടു മണിക്കൂറിനകം ഇങ്ങെത്തും ,സതീശന് വരാന്‍ പറ്റില്ല ,അവനു ലീവ് കിട്ടുകയില്ല ,വെറുതേ ഇവിടം വരെ വന്നു സമയംവും കാശും കളയണോ'' കാര്യങ്ങള്‍ നോക്കാന്‍ ഞാനില്ലെ ഇവിടെ ''മൃതദേഹത്തിനടുത്ത് നിന്ന് ആരോ ചോദിച്ച ചോദ്യത്തിനു മറുപടി പറയുന്നു മകന്‍ ,,ആ സ്വരത്തിലെങ്ങും അമ്മയുടെ വിയോഗത്തിലുള്ള വേദനയുടെ കണിക പോലുമില്ലായിരുന്നു,,ഇനി അദേഹത്തിന്റെ കാര്യമാ കഷ്ട്ടം ''അയല്‍പക്കത്തെ നാണിതള്ള കണ്ണീരൊപ്പി , പറയുന്നതിനും മറുപടി ഉടന്‍ വന്നു ''എത്ര നാളു കൊണ്ട് വിളിക്കുന്നു അച്ഛനെ ,വരേണ്ടേ ,അപ്പോഴും മനസ്സ് തേങ്ങി എല്ലാമാക്കളെക്കാളും വാല്‍സല്ലിച്ചും അരുമയായി നോക്കിയാ നിനക്കാ മുഖത്ത് അവസാനമായി ഒരുമ്മ നല്കിക്കൂടെ,ഒരിറ്റു കണ്ണീര്‍ അവള്‍ക്കായി തൂകിക്കൂടെ ,നിന്റെ മനസ്സ് ഇത്രയ്ക്കു കല്ലായി പോയോ ,,വീണ്ടും ഓര്‍മ്മകളുമായി കട്ടിലിലേക്ക് തളര്‍ന്നു കിടക്കുമ്പോള്‍ ഓര്‍ത്തൂ ഇനിയെന്ത് ,നിനച്ചിരിക്കാതെ അനാഥമായ തന്റെ വീട്ടിലെ വിളക്കണഞ്ഞു ,ഇനിയീ ഓര്‍മ്മകളുമായി എത്രനാള്‍ ,,മുറിയിലേക്ക് കടന്നുവന്ന മകന്‍ ശകാര സ്വരത്തില്‍ ''അച്ചനെവിടെയ പോയത് ,അമ്മക്ക് വയ്യാണ്ട് കിടക്കുമ്പോള്‍ തോന്നിയിടത്തു പോകാന്‍ കൊള്ളാമോ ?അയല്‍പക്കത്തെ സുമതിയക്കന്‍ അടുത്തുണ്ടായിരുന്നത് കൊണ്ട് ഞാനറിഞ്ഞു ,ഉടനെ പോന്നു ,അവളും കുട്ടികളും നാളെ വരൂ മോള്‍ക്ക് എന്ട്രന്സ് പരീക്ഷയ ,പിള്ളാര് ബഹളത്തില്‍ വന്നാല്‍ പഠിക്കില്ല ,,ഞങ്ങള്‍ നാളെ പോകുമ്പോള്‍ അച്ഛന്‍ കൂടെ വരണം ഒറ്റയ്ക്കിവിടെ നിക്കണ്ട കര്‍മ്മങ്ങള്‍ നമുക്കവിടെ ചെയ്യാം ,,മറുപടി കാത്ത് നിന്നില്ല ,മറുപടി പറയാന്‍ തനിക്കു വാക്കുകളും ഇല്ലായിരുന്നു ,അച്ഛന്‍ ക്യാന്‍സര്‍ രോഗിയാണെന്ന് ദിവസങ്ങള്‍ എണ്ണപെട്ടു കഴിഞ്ഞുവെന്നും പറയണമെന്നുണ്ട് ,തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ തന്നെ ശ്വാസം മുട്ടിക്കുന്നു ,എന്തിനാ അതൊക്കെ ഇപ്പോള്‍ വിളമ്പുന്നത് ,പെറ്റുവളര്‍ത്തിയ മക്കളുണ്ടായിട്ടും അരികിലാരുമില്ലതെ ,ദാഹത്തിനു ഒരിറ്റു വെള്ളം കൊടുക്കാനില്ലാതെ അവള്‍ കടന്നു പോയിരിക്കുന്നു ,അവളുടെ സ്നേഹഭാജനമായ തനിക്കുപോലും അവസരം തരാതെ പോയി ,,പോട്ടെ അവള്‍ ഇചിച്ചപോലെഎല്ലാം നടന്നിരിക്കുന്നു ,നന്നായി അവള്‍ ജീവിചിരുക്കുമ്പോള്‍ തനിക്കൊരു മൂക്കിപ്പനിപോലും വരുന്നത് അവള്‍ക്കു സഹിക്കാന്‍ കഴിയുമായിരുന്നില്ല ,ഇപ്പോഴിതാ അര്‍ബുദം ബാധിച്ചു ദിനങ്ങള്‍ എണ്ണിയിരിക്കുകയാണ് താനെന്നു അറിയുമ്പോള്‍ ഉണ്ടാകുന്ന വേദനയും വിങ്ങിപോട്ടലും കാണേണ്ടി വന്നില്ലല്ലോ ,എന്ത് പറഞ്ഞവളെ ആശ്വസിപ്പിക്കും ,അതുമാത്രമാണ് ഈ വേര്‍പാടില്‍ കിട്ടുന്ന ഏക ആശ്വാസം.
നീ ധൃതിപെട്ടോടി വരേണ്ടാ ,എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു ,കുട്ടികളുടെ ഭാവി നോക്കേണ്ടെ ,ഞാനെല്ലാം മാനേജു ചെയ്തോളാം ,,അമ്മ സുഗമില്ലതെ കിടപ്പയിരുന്നല്ലോ,,,അവന്‍ ഫോണിലൂടെ വിദേശത്തുള്ള അനുജന് ആശ്വാസം പറയുന്നു,കേട്ട് കിടന്ന വൃദ്ധനോര്‍ത്തു ,,നിങ്ങള്ക്ക് ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ ''മനസ്സില്‍ ആശംസിച്ചു
മകന്റെ ഉയര്‍ന്ന ഉദ്യോഗ പദവിയില്‍ ധാരാളം ആള്‍ക്കാര്‍ വരുന്നു റീത്തുകള്‍ വെക്കുന്നു പരേതയുടെ മകനോട് അനുശോചനം പറയാന്‍ തിരക്ക് കൂട്ടുന്നു ,മേലുദ്യോഗസ്ഥനോടുള്ള ആദരവ് കാണിക്കാനുള്ള അവസരത്തിന് ചിലര്‍ മത്സരിക്കുന്നു ,ഇന്നത്തെ ലോകത്തിന്റെ അവസ്ത്ഥ ഇതൊക്കെയെന്നോര്ത്ത് വൃദ്ധനിരുന്നു ,,മനംമറിക്കുന്ന പോലെ തോന്നുന്നു പകല്‍ മുഴുവന്‍ പട്ടിണിയയിരുന്നു വന്നപ്പോഴത്തെ അവസ്ത്ഥ ഇതും,ലക്ഷ്മി ഉണ്ടെങ്കില്‍ വന്ന പാടെ നേഴ്സറി പിള്ളേരെ പോലെ മുഖം പിടിച്ചു നോക്കി ആഹാരം കഴിപ്പിക്കതെ വസ്ത്രം മാറാന്‍ പോലും സമ്മതിക്കില്ലായിരുന്നു, അവളുടെ സാധാരണ പതിവ് അതായിരുന്നു ,ഇനിമുതല്‍ പുതിയ ഒരധ്യായം തുടങ്ങുകയായി,ജീവിച്ചിരുന്നാല്‍ അത് ഏറെ ക്ലേശകരമായിരിക്കും മുന്നോട്ടു പോകാനും ,,പെട്ടെന്നുള്ള ഒരു കാറ്റില്‍ കരയില പറന്നു പോയിരിക്കുന്നു ,കണ്ണുനട്ട് കാത്തിരുന്നിട്ടും പറ ന്നപ്പോള്‍ തടയാന്‍ ഈ മണ്ണാങ്കട്ടക്ക് കഴിഞ്ഞുമില്ല ,
ഇടയിലെപ്പോഴോ മകളുടെ സാന്നിധ്യം ഒരു പെരുമഴപോലെ പെയ്തൊടുങ്ങി ,അത് നേര്ത്തില്ലതെയായി ,അപ്പോള്‍ അവളുടെ സംസാരം തന്റെ വാതില്‍ക്കലോളമെത്തി ,ഇരുട്ടത്ത് കിടക്കുന്ന അച്ഛനെ വിളക്ക് തെളിയിച്ചു കണ്ട ശേഷം ''അച്ഛന്‍ എവിടെയാ പോയത് ,,അച്ഛന്‍ വരാന്‍ താമസിച്ചപ്പോള്‍ അമ്മ പേടിച്ചു സുമതിയക്കനെ കൊണ്ട് കൊചെട്ടന്റെ കൂട്ടുകാരന്‍ ഡോക്ടറെ വിളിച്ചു ,അതിനു ശേഷമാഅമ്മക്ക് സൂക്കേടും നെന്ജ്ജത്ത് വേദനയും വന്നത് ,അമ്മയോടോന്നും പറയാതെ ആണോ അച്ഛന്‍ പോയത് ,'' കിടന്നകിടപ്പില്‍ കേട്ടുവേന്നല്ലതെ ,പെട്ടെന്നുള്ള അവളുടെ വേര്‍പാടിന്റെ ഹേതു എന്തെന്ന് പിടികിട്ടി ,താന്‍ വരാന്‍ വൈകിയപ്പോള്‍ തന്നെ ക്യാന്‍സര്‍ സെന്ററിലേക്ക് പോകാന്‍ നിര്‍ദേശിച്ച മകന്റെ സുഹൃത്തിനെ വിളിച്ചു കാണും ,,പിന്നെയെല്ലാം ഊഹിക്കാവുന്നതെയുള്ളു ,,,അപ്പോള്‍ അവള്‍ എല്ലാം അറിഞ്ഞു കാണണം ,ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും
മുമ്പെ പോകണമെന്നുള്ള പിടിവാശി ദൈവം സാധിച്ചു കൊടുത്തതാവം ,,
ഇനിയും മൂന്നാല് മണിക്കൂര്‍ കൂടിയെ ഈമുഖവും സാമിപ്യവും തനിക്കുള്ളൂവെന്ന തിരിച്ചറിവ് ,വൃദ്ധനെ വേട്ടയാടുമ്പോള്‍ ,മുറ്റത്തെ ചെമ്പോട്ടിമരത്തില്‍ നിന്നും പക്ഷി നനുത്ത സ്വരത്തില്‍ ചിലച്ചു ,,മനുഷ്യരുടെ ജീവന്‍ കൊണ്ടുപോകാനെത്തുന്ന കിളിയാണോ ഇത് ,ശങ്കിച്ചുപോയി ,പതിവില്ലാത്ത ഒരു ജിങ്ങാസ അതിനെ ഒന്ന് കാണാന്‍ തോന്നിയപ്പോള്‍ പതുക്കെ എഴുനേറ്റു ജനലക്കരികിലേക്ക് പോയി ,,അത് തന്നെ നോക്കി ചിറകടിച്ചു ചുണ്ടുകള്‍ വിടര്‍ത്തി ചിലക്കുകയല്ല , ക്ഷണിക്കുകയാണല്ലോ കുയിലിന്റെ നാദവും മയിലിന്റെ രൂപവുമുള്ള പക്ഷി ഇന്നേവരെ കാണാത്ത ഭംഗിയുള്ള പക്ഷി ,ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ നോക്കിനില്‍ക്കെ ''പിന്നില്‍ നിന്നൊരു തലോടലായി മകള്‍ ചായയുമായി നില്‍ക്കുന്നു ,അവള്‍ക്കപ്പോള്‍ തന്‍റെ ലക്ഷിമിയുടെ ച്ചായയായിരുന്നോ ,അവളെത്തന്നെ മിഴിച്ചു നോക്കിയതുകൊണ്ടാവാം ,''അച്ഛാ സമാധാനിക്കു ,,അമ്മയെ കൂടുതലിട്ടു കഷ്ട്ടപെടുത്താതെ അങ്ങേടുത്തല്ലോ ,,ചായ കയ്യില്‍ തന്നിട്ടവള്‍ തിരിഞ്ഞു നടക്കുമ്പോള്‍
,പെട്ടെന്നവള്‍ തന്റെ മുഖത്തേക്ക് നോക്കിയിട്ട് ''അച്ഛാ മൂക്കിലൂടെ രക്തമോഴുകുന്നു ,,അവള്‍ തുടക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ അവളുടെ കൈതട്ടി ചുമരിലിട്ട തോര്‍ത്തെടുത്ത് മുഖമോപ്പി ,അവളുടെ പരിഭ്രമം മാറ്റാനായി ,മോള് പേടിക്കേണ്ടാ ഞാനൊന്നു കിടക്കട്ടെ അല്‍പ്പം കിടന്നാല്‍ മാറും മോള് പൊക്കോ ,,ചായ കുടിച്ച ഗ്ലാസ്സ് തിരികെ കൊടുക്കുമ്പോള്‍ വൃദ്ധന്‍ ഓര്‍ത്തു അവളുടെ വേര്‍പാടില്‍ ഒരുതുള്ളി വെള്ളം പോലും ഇറങ്ങില്ല എന്നാണ് കരുതിയത് ,,വൃദ്ധന്‍ മെല്ലെ കിടന്നു എന്തൊക്കെയോ അസ്വസ്ത്തത ,എത്ര തുടച്ചിട്ടും രക്തം നിലയ്ക്കുന്നില്ല ,കാലിലൂടെ തണുപ്പ് കയറുന്നു ,ശരീരമാകെ തരിക്കുന്ന വേദനയും കണ്ണിലൂടെ ആവിപോകുന്ന ചൂടും അനുഭവപ്പെടുന്നു ,,കണ്ണടച്ച് കിടന്നു ,അയാളോര്‍ത്തു മരണം കാത്തുള്ള കിടപ്പ്.. തനിക്കിനി ഒന്ന് ചെയ്യാനില്ല തന്റെ ജോലിയെല്ലാം തീര്‍ന്നിരിക്കുന്നു,ഇനിയെപ്പോ വേണമെങ്കിലും മരണത്തിനു തന്നെ കൊണ്ട് പോകാം ,,ഭയവുമില്ല ,ദുഖവുമില്ല ,,ആര്‍ക്കുംവേണ്ടിയും കാത്തിരിക്കുകയും വേണ്ടല്ലോ ,,എല്ലാറ്റിനും തിരശ്ശീല വീണിരിക്കുന്നു ,,
കിടന്നിട്ടും ഒരു സുഖവുമില്ല ചരിഞ്ഞു കിടന്നപ്പോള്‍ വീണ്ടും ആപ്ക്ഷിയുടെ ചില കേട്ടു തുടങ്ങി അതൊരു മധുര സംഗീതമായി തോന്നി ,അതൊരു സാന്ത്വനമായി തന്റെ ശരീരമാസകലം ഉഴിയുന്നതായി തോന്നി ,,വീണ്ടും ആ പക്ഷിയെ ഒന്നുകൂടി കാണണമെന്ന് ആഗ്രഹിച്ചു പക്ഷെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല ,അതിന്റെ ചില അടുത്തടുത്ത് വരുന്നതായി തോന്നി ,കണ്ണ് തുറന്നു നോക്കുമ്പോള്‍ അതാ ജനാല കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നു ,,ഇതെന്റെ ലക്ഷ്മികുട്ട്യുടെ ആത്മാവല്ലെ ,കൂടെ പോകാന്‍ വിളിക്കുകയല്ലെ ,മണ്ണാങ്കയും കരീലേം ഒന്നിച്ചു യാത്രയാവുകയാണ് നമ്മള്‍ ആഗ്രഹിച്ചതും ,ദൈവം അനുഗ്രഹിച്ചതും ഒരുപോലെ ,,കൈനീട്ടി അതിനെ വിളിക്കണമെന്നുണ്ട് ,അടുത്തിരുത്തി തഴുകി തലോടണമെന്നുണ്ട് ,,പക്ഷെ കൈകള്‍ അനങ്ങുന്നില്ല ,ശരീരമാസകലം തളരുന്നു മരിച്ച വീട്ടിലെ ശബ്ദ കൊലാഹലങ്ങാലകന്നകന്നു പോകുന്നു ,ജനലക്കലെ പക്ഷി മാത്രം നിര്‍ത്താതെ ചിലച്ചു അതുമാത്രം വ്യക്തമായി കേള്‍ക്കാം...........
0 comments:
Post a Comment