ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

നിസ്സഹായന്‍


                                   


                അങ്ങനെയൊന്നും കരുതിയല്ല അയാള്‍ അമ്മയുടെ മുറിയിലേക്ക് കയറിയത് ,,ഉദ്യോഗകയറ്റം കിട്ടി ജോലി സ്ഥലത്തേക്ക് വന്നിടു രണ്ടു ദിവസമായിട്ടെ ഉള്ളു ,അതിനു മുന്‍പ് ടെലഗ്രാം അടിക്കത്തക്ക രീതിയില്‍ എന്താ ഉണ്ടായതെന്ന് മനസ്സില്‍ ഏറെ ഉത്ഖണ്ടഉണ്ടായിരുന്നു അത് ഒപ്പിട്ടു വാങ്ങുമ്പോള്‍  മേലധികാരി വന്നു അവധിക്കു അപേക്ഷ കൊടുത്തു പോകാനുള്ള മനസാന്നിധ്യം ഇല്ലാത്തതുകൊണ്ട് സഹജീവനക്കാരനെ അവധി അപേക്ഷ ഏല്‍പ്പിച്ചു പോരുമ്പോള്‍ കൂടെയുള്ള ജീവനക്കാര്‍ തന്നെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ,,മരണവുമായി മല്ലിട്ട് കിടക്കുന്ന അമ്മയെ ഓര്‍ത്തു , എത്രയും പെട്ടെന്ന് ഒന്ന് തീര്‍ന്നിരുന്നെങ്കില്‍ ഉള്ളാലെ പ്രാര്‍ത്തിച്ചു,,അവളുടെ പ്രാക്കെങ്കിലും ഒന്ന് ശമിച്ചേനെ
മറ്റുള്ളവരുടെ മുന്‍പില്‍ വേര്‍പാടിന്റെ വേദന കൃത്രിമമായി അഭിനയിച്ചു എങ്കിലും നെഞ്ചില്‍ വല്ലാത്തൊരു ഘനവും നീറ്റലും അനുഭവപ്പെട്ടു.

വീട്ടിലെത്തിയപ്പോള്‍ ഭാര്യ വീട്ടിലില്ല  സുഖമില്ലാത്ത അമ്മയെ ഒറ്റക്കാക്കി എവിടെപോയി  എല്ല മുറിയിലും നോക്കി മടങ്ങുമ്പോള്‍ മുറ്റത്ത് ഓട്ടോവന്നു നിന്ന ശബ്ദം കേട്ട്
അതില്നിന്നിറങ്ങിയ  ഭാര്യോടും മകളോടും അല്‍പ്പം ഈര്‍ഷ്യ കലര്‍ന്ന സ്വരത്തില്‍  ചോദിക്കേണ്ടതായി വന്നു ''അമ്മേ ഇവിടെ കിടത്തിയിട്ട് നിങ്ങള്‍ എവിടേക്ക പോയത്'' ഞാന്‍ ചോദിച്ച അതെ സ്വരത്തില്‍ മകളാണ് മറുപടി പറഞ്ഞത് ,അച്ചമ്മെം  നോക്കി  നോക്കി  എന്റമ്മെടെ നടു വൊടിഞ്ഞു.  ആശുപത്രീ പോയിട്ട് വരികയാ  അതില്‍ കുറ്റപെടുത്തലിന്റെ കലര്‍പ്പുണ്ടായിരുന്നു  അത്രയും പറഞ്ഞിട്ടവള്‍ ഭാര്യയെ  താങ്ങി അകത്തേക്ക് പോയി ,ഉടനെ തിരികെ വന്നു ,സൈക്കിള്‍ എടുത്തു പുറത്തേക്ക് പോയി  അകത്തേക്ക് ചെല്ലുമ്പോള്‍ ഭാര്യ കിടന്ന കിടപ്പില്‍ തന്റെ അമ്മയെ നോക്കുന്നതും ശ്രുഷിക്കുന്നതും ,തന്റെ സഹോദരങ്ങളുടെ കുറ്റവും കുറവുകളും പറയുകയായിരുന്നു കട്ടിലിനരികെ ഇരിക്കുമ്പോള്‍ അവളോടായി ചോദിയ്ക്കാന്‍ തുടങ്ങിയത് മനസ്സിലാകിയത് പോലെ മറുപടി പറഞ്ഞു ''ടെലഗ്രാം അടിച്ചത്  എനിക്ക് സുഖമില്ല , ഇങ്ങനെ ഒറ്റയ്ക്ക് കിടന്നു കഷ്ട്ടപെടാന്‍ വയ്യ  അതുകൊണ്ട് ഒരു തീരുമാനത്തില്‍ എത്തണം ഞാനിപ്പോള്‍ എന്റെ വീട്ടിലേക്കു പോകുവാ രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന ഡോക്ടര്‍ പറഞ്ഞത്  ഇവിടെനിന്നാല്‍ അത് നടക്കില്ല അതിനാ  കമ്പിയടിച്ചത്  മേലുദ്യോഗസ്ഥരെ ഒന്ന് ബോദ്ധ്യപെടുത്താനാ  അത് ചെയ്തത് ''ഉവ്വാച്ചി അമ്മക്കണേല്‍ എളുപ്പം ലീവ് കിട്ടുമല്ലോ ''അവളുടെ സംസാര ശൈലിയില്‍ തീരെ താല്പര്യമില്ലാത്തതിനാല്‍ പതിയെ എഴുനേറ്റു  എല്ലാം അവള്‍ തീരുമാനി ചുറച്ചതുപോലെ നടക്കട്ടെ  ഈ അസ്വാരസ്യങ്ങള്‍ തുടങ്ങീട്ടുകുറച്ചു നാളായി  ഒരു മേല്‍ക്കൂരയുടെ കീഴില്‍ മിണ്ടാതെയും അന്യോന്യം ഒന്ന് ചിരിക്കുക പോലും ചെയ്യാതെയുള്ള ജീവിതം ,സ്വന്തം വീട്ടിലും ഒരു അപരിചിതനെ പോലെ മകള്‍ പോലും മിണ്ടാറില്ല .

ശയ്യാവലംബിയായ തന്റെ അമ്മയെ നോക്കുന്നതിലുള്ള നീരസം ,കുറ്റപെടുത്തലുകളും ശകാരവും മാത്രമായി ചുരുങ്ങീ തനിക്കും വിഷമം ഉണ്ടെങ്കിലും അവളുടെ കഷ്ട്ടപ്പാടുകള്‍ തീര്‍ക്കാന്‍ ഒരു ഹോം നെഴ്സിനെ വെക്കാമെന്നു വെച്ചാല്‍ അതിനും സമ്മതിക്കൂല്ല ,ആദ്യം ഒരുത്തിയെ നിറുത്തി ,ഒത്തിരി അന്വേഷിച്ചു ഒരുപാട് ശുപാര്‍ശകള്‍ ചെയ്തു മൂന്നു മാസത്തെ ശമ്പളം മുന്‍‌കൂര്‍ കൊടുത്തൊരു സാധനം ജോലിക്ക് വന്നു . ഭാര്യ വീട്ടിലില്ലാത്ത നേരം വിലപിടിപുള്ള എല്ലാം കൈക്കലാക്കി കടന്നു ,ഒപ്പം സുഖമില്ലാതെ കിടക്കുന്ന അമ്മയുടെ സ്വര്‍ണ്ണവും. അതോടെ ആ അദ്ധ്യായം അടഞ്ഞു  ദേഹമൊന്നു തുടച്ചു ഇത്തിരി ഭക്ഷണംകൊടുക്കാന്‍ അയ്യായിരം പത്തായിരമോക്കെ ചോദിച്ചാല്‍ കൊടുക്കാന്‍ പറ്റ്വോ ,ആദ്യമാദ്യമുള്ള അവളുടെ സേവനത്തില്‍ ഞാനും അഭിമാനിച്ചു ,അതിനുള്ള നന്ദി സൂചകമായിസംസാരിച്ചപ്പോള്‍ പറഞ്ഞത് ''പെണ്‍കൊചൊരെണ്ണം വളര്‍ന്നു വരികാ ,,അയ്യായിരോം,പത്തായിരോം വാരി ചെലവാക്കിയാല്‍ഒടുവില്‍ ദുഖിക്കേണ്ടി വരും . എന്റെ അമ്മയുടെ സ്വത്തിന്റെ ചെറിയൊരു ഭാഗം മതി ചികിത്സ നടത്താനും പരിചരിക്കാനും പക്ഷെ അവള്‍ സമ്മതിക്കില്ല. തന്റെ സഹോദരങ്ങള്‍ വന്നു കാശ് ചിലവാക്കി അമ്മയെ നോക്കണം എന്തോ അതൊരു പിടിവാശി പോലെ . ഇടയിലെ തന്റെ ധര്‍മ്മസങ്കടം ആരറിയാന്‍ .       തുടക്കത്തില്‍ കുഴപ്പമില്ലാതെ പോയ കാര്യങ്ങള്‍ നാള്‍ ചെല്ലുംതോറും അമ്മയുടെ രോഗാവസ്ഥയില്‍ വന്ന മാറ്റം അവളെ കൂടുതല്‍ രോശാകുലയാകി എന്നതാണ് സത്യം ,തനിക്കാണേല്‍ നിത്യവും പത്തുനാല്‍പ്പതു കിലോമീറെര്‍ യാത്ര ചെയ്തു വേണം ജോലിസ്തലത്തെത്താന്‍ ,,അവിടെ ജീവനക്കാര്‍ കുറവായതിനാല്‍ നല്ല ജോലി ഭാരവും ,എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ സന്ധ്യയാവും പിന്നെ വന്നു കുളിച്ചു ഒരു ചായകുടിച്ചു പത്രം നോക്കാന്‍ തുടങ്ങുമ്പോള്‍ ഉറക്കം കണ്ണുകളെ മൂടിക്കഴിയും ,,ഒന്നും ശ്രദ്ധിക്കാന്‍ കഴിയാതെ അരമണിക്കൂര്‍ ഉറക്കം  അത് കാണ്മ്പോള്‍  തന്നെ അവള്‍ക്കു കലികേറും  മിക്കവാറും ശകാരം കെട്ടാവും മയക്കത്തില്‍ നിന്നുണരുക  സ്വസ്ത്തത ഓര്‍ത്തു മിണ്ടാതിരിക്കും ഉയര്‍ന്ന ഉദ്യോഗസ്ഥനായി തന്നെ വളര്‍ത്തി വലുതാക്കി അവള്‍ക്കു സമ്മാനിച്ച അമ്മയെ നോക്കുന്നതില്‍ ഇത്രവലിയ വിഷമം തോന്നെണ്ടാ കാര്യമില്ല നീ ചെയ്‌താല്‍ നിനക്കും കിട്ടും ''ഒരിക്കല്‍ അങ്ങനെ പറഞ്ഞപ്പോള്‍ മുഖമടച്ചൊരു ആട്ടുതന്നതിനു പകരമായിരുന്നു മറുപടി ,ഇപ്പോള്‍ ജോലി കഴിഞ്ഞെത്തുന്ന തനിക്കൊരു കാപ്പി തരാന്‍ പോലും മനസ്സുകാട്ടില്ല  കിടപ്പാവും. പത്താം തരത്തില്‍ പഠിക്കുന്ന മകളോട് പറഞ്ഞാലും അവള്‍ക്കതിനു താല്പര്യവുമില്ല അവളുടെ അമ്മയുടെ വക ഒരു വിശദീകരണവും ''പത്താം ക്ലാസ്സിലാ ,,രണ്ടക്ഷരം പഠിക്കുന്ന നേരത്ത് കാപ്പിം ചായേം ഇട്ടുനടന്നാല്‍ പരീഷകഴിയുമ്പോള്‍ കൊച്ചിനെ കുറ്റം പറയരുതു  പണ്ടേ തന്നെ തള്ളേടെ കൂവലും കരച്ചിലും കാരണം കൊച്ചിനൊരു സ്വസ്ത്തതയുമില്ല ,,വരുമ്പോള്‍ ഒരെണ്ണം വാങ്ങി കുടിചെച്ചു വാന്നാല്‍ പോരെ ,നീണ്ടു പോകുന്ന സംഭാഷണത്തില്‍ മുഴച്ചു നില്‍ക്കുന്ന നീരസം പരിഹരിക്കാന്‍ കഴിയാത്ത നിസ്സഹായവസ്ത്ത അയാളെ അലോരസപ്പെടുത്തി . എന്ത് ചെയ്‌താല്‍ ഇതിനൊരു പരിഹാരമാവും ഉപയോഗമില്ലാത്ത ഒരു പാഴ്വസ്തു കണക്കെ കിടക്കുന്ന അമ്മയെ നോക്കി നെടുവീര്‍പ്പിടുകയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല .

             തന്റെയും കുടുംബത്തിന്റെയും നന്മ്മക്കായി ഓടി നടന്നു കാര്യങ്ങള്‍ നോക്കിയ അമ്മ ,,എത്ര വയ്യയെങ്കിലും തനിക്കിഷ്ട്ടപെട്ട കറികളും പലഹാരങ്ങളും ഉണ്ടാക്കി തീറ്റിച്ചും കൂട്ടുകാര്‍ക്ക് വെച്ചുവിളംബിയ അമ്മ.ഇന്നിപ്പോള്‍ ഈകിടന്നകിടപ്പില്‍ ..ഇങ്ങനെ ഒരവസ്ത്ത വരുമെന്ന് അമ്മയോ ഞാനോ ഒട്ടു കരുതിയതല്ല ,,വിധി വൈപര്യമെന്നല്ലാതെ എന്ത് പറയാന്‍.

             നാല് മക്കളില്‍ ഏറ്റവും ഇളയതും ഏക മകനും , അമ്മ ഒരുപാട് നേര്‍ച്ചയും കാഴ്ചയും വെച്ചുകിട്ടിയ മോനായ തന്നോട് അമ്മക്ക് കുഞ്ഞുന്നാള്‍ മുതല്‍ വലിയ സ്നേഹ വാത്സല്യമായിരുന്നു. അതിനാല്‍ തന്നെ വിട്ടു ഒരു രാത്രി പോലും മാറിനിന്നിട്ടില്ല മൂത്ത ചേച്ചിയുടെ കൂടെ ജോലിസ്ഥലത്ത് ചെല്ലാന്‍ വിളിച്ചിട്ട് അമ്മ പോയില്ല ,അതിനാല്‍ ഏറെനാള്‍ അളിയനും ചേച്ചിയും വീട്ടില്‍ വരാതായി . രണ്ടാമത്തെ ചേച്ചിയുടെ ഭര്‍ത്താവ് മരിച്ചപ്പോഴും ഏകാന്തതയില്‍ നിന്നുമൊരു ആശ്വാസമായി കൂടെ ചെല്ലാന്‍ അമ്മയുടെ കാലില്‍ തൊഴുതു വിളിച്ചിട്ടും ചെന്നില്ല ''എന്റെ കുട്ടിടെ കല്യാണം കഴിയാതെ എങ്ങടുമില്ല വെച്ചനത്തി കൊടുക്കാന്‍ ആരുമില്ല  വല്ലോം വെളിന്നു കഴിച്ചു ദീനം വരുത്തിയാ എനിക്കാരാ''.  അവരുടെ പരിഭവവും നീണ്ടു അഞ്ചാറു കൊല്ലം. ഒടുവില്‍ തന്റെ കല്യാണത്തിനു പോയി അമ്മയും ഞാനും വിളിച്ചിട്ടാ വന്നത് .  എങ്കിലും അമ്മ എങ്ങോട്ടും പോയില്ല പെണ്‍മക്കളോടുള്ള സ്നേഹക്കുറവു കൊണ്ടല്ല അമ്മയുടെ ദുരഭിമാനമെന്ന് പറയാം ആണ്‍ മക്കളോട്കൂടി താമസിക്കുന്നതാ അമ്മക്ക് അന്തസ്സ്   അന്യരായ മരുമക്കളോട് കഴിയുന്നത്‌ മാനക്കേടാ.  ചേച്ചിമാരെല്ലാം വന്നു പോകുമ്പോള്‍ പരാതിയും കരച്ചിലും പിഴിചിലുമായിരിന്നു .  അപ്പോഴെല്ലാം ഓര്‍ക്കും 'അമ്മെ രണ്ടീസം വീതം ഓരോ ചെച്ചിമാരോട് കൂടി താമസിച്ചു വാ എന്ന് താനത് പറഞ്ഞാല്‍ അമ്മക്കിഷ്ട്ടാമാവില്ല എന്നറിയാം എന്നാലും തന്റെ മുഖഭാവത്തില്‍ നിന്നറിഞ്ഞ അമ്മ തന്നെ നുള്ളിട്ട്  പറയും ''ശെരിയാവില്ല ഒന്നും ശെരിയാവില്ല ''എന്റെ കുട്ടന്റെ ഒരു കാര്യവും നേരാം വണ്ണം നടക്കില്യ . വിവാഹം കഴിഞ്ഞും സുഖമായി എന്റെ പ്രിയതമ ആലസ്യത്തോടെ ഉറങ്ങുമ്പോഴും എനിക്ക് ജോലിക്ക് പോകുന്നിടത്ത് കഴിക്കാനും കൂട്ടുകാര്‍ക്ക് പങ്കുവെക്കാനും എന്തെലും ഒരു പുതു വിഭവം ഉണ്ടാക്കി വെച്ചിരിക്കും അമ്മ  ഏഴരവെളുപ്പിന് എഴുന്നേറ്റു.

'
                    'മോനും മരുമോക്കും വെച്ചും വിളമ്പിയും ഇങ്ങനെ കഴിഞ്ഞോ ,, വയ്യാതാകുമ്പോള്‍  ഞങ്ങളെ കാണൂ  അപ്പൊ തിരക്കി വരും  എന്നും  ഒരുപോലെ ആരോഗ്യത്തോടെ ഇരിക്കില്ല'' ഭീഷണിയും കുറ്റപെടുത്തിയും ചേച്ചിമാര്‍ പടിയിറങ്ങുമ്പോള്‍ തന്നെയും ചാരി ഒരു കുലുക്കവുമില്ലാതെ അമ്മ നില്‍ക്കും തന്നെപിരിഞ്ഞു നില്‍ക്കാന്‍ അമ്മയ്ക്കാവില്ല അത് തന്നെ കാര്യം,  തനിക്കും.   തന്റെ സുഖ ദുഃഖങ്ങള്‍ പങ്കു വെക്കാന്‍ ഒരാളെ കിട്ടും വരെ എന്നും അമ്മയില്‍ നിന്നു ഒരകലം സൃഷ്ട്ടിക്കാന്‍ മനപ്പൂര്‍വ്വം അവള്‍ ശ്രമിക്കുംപോലെ തോന്നി  ഉപദേശിച്ചു, ശകാരിച്ചു കൂടുതല്‍ കരുതലോടെ പെരുമാറി  എന്നിട്ടും അവള്‍ക്കു എന്റെ അമ്മയെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല .
                     പകര്‍ച്ച പനിയായി തുടങ്ങിയ ദീനം പിന്നീട്  മൂര്‍ചിച്ചു ,കൈകാലുകള്‍ അനക്കാന്‍  കഴിയാത്തവിധം കിടപ്പിലായി സംസാര ശേഷി കുറഞ്ഞു. ഓര്‍മ്മക്കുറവും ,അതിന്റേതായ വ്യഥകളും ,രണ്ടു മൂന്നു ദിവസം ലീവെടുത്ത് നിന്ന് അമ്മയെ നോക്കണമെന്നുന്ടെങ്കിലും കഴിയുന്നില്ല    അമ്മയെ കാണാന്‍ വന്ന ചേച്ചിമാരും മടങ്ങിപോയത് തന്റെ ഭാര്യയുമായി വഴക്ക് കൂടിയും. സുഖമില്ലാത്ത അമ്മയെ പെണ്മക്കള്‍ നോക്കണമെന്ന് എന്റെ വാമ ഭാഗം, നല്ല കാലത്ത് മോനെ നോക്കി , ഞങ്ങള്‍ക്ക് വേണ്ടി ഒരു രാത്രി പോലുംകഴിയാത്ത അമ്മയെ വേണേല്‍ നീ നോക്കിയാല്‍ മതി ഞങ്ങള്‍ക്ക് മനസ്സില്ല ..ഇത്തിരി സംസാര പ്രിയയായ ചേച്ചി തുറന്നടിച്ചു  . ജോലി കഴിഞ്ഞു എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞു ഭാര്യ മുഖവും വീര്‍പ്പിച്ചു പൂമുഖപ്പടിയില്‍ .ആരെയും ന്യായികരിക്കാനോ,വിമര്‍ശിക്കാനോ നിന്നില്ല അതവള്‍ക്ക്‌ കൂടുതല്‍ വിഷമമുണ്ടാക്കിയിരിക്കാം . അവര്‍ പറഞ്ഞിട്ട് പോയതും ശേരിയല്ലേ?
                അന്ന് മുതല്‍ എല്ലാറ്റിനും ഒരു നിസ്സഹകരണമാണ് തന്നോട് കാട്ടിയതു ഒരു പുരുഷന്‍ എന്ന പരിഗണന,ഒരു ഭര്‍ത്താവിന്റെ  അവകാശ അധികാരം പോലും നിഷേദിച്ചു.  പ്രതികരിക്കാന്‍  പോയില്ല അത് പിന്നീട് വിഷയമായാല്‍ അത് സഹിക്കേണ്ടി വരിക എന്റമ്മയാണല്ലോ ,അതിനാല്‍ തന്നെ എല്ലാം                                                 മനസ്സിലൊതുക്കി
കുറച്ചു നാള്‍  നിശ്ചലമായി  കിടന്നതിനാല്‍ അമ്മയുടെ പുറമാകെ പൊട്ടി വൃണമായി  അതിലൂടെ പുഴുവരുന്നു എന്ന് എന്റെ മകള്‍ പറഞ്ഞതു ശ്രദ്ധിച്ചു, അച്ചമ്മേടെ മുറി കേറീട്ടു ഞാന്‍ രണ്ടീസം ഒന്നും കഴിച്ചില്ല അവളുടെ വക കമന്റ്‌ .

പുറത്തേക്ക് പോയ മകള്‍ വരുന്നതിനു മുന്പായി ഭാര്യ ഒരു പെട്ടിയുമായിഇറങ്ങി വന്നു '' ഞാന്‍ പോയിട്ട് വരാം  തീരെ വയ്യാത്ത കൊണ്ടാ  മറുപടി കാത്തോ എന്തോ ? തിരിഞ്ഞു നടന്നു അടുക്കളയില്‍ പോയി അമ്മക്ക് പാലും തനിക്കൊരു ചായയും ഇട്ടു  മുറിയില്‍ കടന്നപ്പോള്‍ അവ്യക്ത്തമായ ശബ്ദത്തില്‍ അമ്മ എന്തോ പറയുന്നു  പൂര്‍ണ്ണ നഗ്നയാണ്‌ ,മുടിയാകെ മുറിച്ചു മാറ്റിയിരിക്കുന്നു ,തന്റെ ശ്രദ്ധ ചെല്ലാതിരുന്നത്തിന്റെ പ്രതിഫലനം .   തന്റെ മനസ്സിലുള്ള അമ്മയുടെ യഥാര്‍ത്ത രൂപം മനസ്സില്‍ തിരകുയയായിരുന്നു അയാള്‍ . അമ്മയെ തന്നെത്താന്‍ കുളിപ്പിച്ച് തോര്‍ത്തി ,അലമാരയില്‍ അലക്കി വെച്ച അമ്മയുടെ മുണ്ടും നേര്യതും എടുത്തുടുപ്പിച്ചു . അപ്പോഴേക്കും  വൃ ണത്തില്‍ നിന്ന് ചോരഒഴുകി തുടങ്ങി .


അതേവരെ  മനസ്സില്‍ തോന്നാതിരുന്ന ഒരു വികാരം പെട്ടെന്നുമനസ്സിലേക്ക് ഓടിയെത്തി ,  സര്‍വ്വവും മറന്നതുപോലെ പെരുമാറാന്‍ പ്രേരിപ്പിച്ചു, അമ്മയും തന്നില്‍ നിന്നുമെന്തോ പ്രതീക്ഷിക്കുന്ന പോലെ  സംസാരം മുറിഞ്ഞു പോകുന്നുവെങ്കിലും ആ നോട്ടത്തിലും ഭാവത്തിലും പതിവില്ലാത്ത വ്യത്യസ്തത  ദയനീയമായ ഒരു യാചന പോലെ ,അമ്മ കൈകൂപ്പിയോ  തനിക്കു അമ്മിഞ്ഞ തന്നുറക്കിയ മാറിടം മാംസം ശുഷ്ക്കിച്ചു തോലിയായി തൂങ്ങി , ചൂട്പറ്റി താനുറങ്ങിയ അമ്മയുടെ നെഞ്ചോടു ചേര്‍ത്ത് അമ്മയെ ഗാഡം പുണര്‍ന്നു  നെറ്റിയില്‍ ഉമ്മവെച്ചു കണ്ണീരൊഴുകി തന്റെ നെഞ്ചാകെ നനഞ്ഞു വര്‍ദ്ധിചോരാവേശത്തോടെ അമ്മയെ വീണ്ടും പുണരുമ്പോള്‍ അനക്കമില്ലാത്ത ശരീരത്തില്‍ തണുപ്പ് വന്നു തുടങ്ങി , അമ്മയുടെ മൂക്കില്‍ നിന്നും ഒഴുകിയിറങ്ങിയ ചോര തുടച്ചുമാറ്റുമ്പോള്‍, തന്റെ കൈകളില്‍ കൂടി ഒഴുകിപ്പടര്‍ന്നു ശരീരമാസകലം അഗ്നിയായി വ്യാപിക്കുന്നത് അറിഞ്ഞൂ , അമ്മയെ തിരികെ കട്ടിലില്‍ കിടത്തി അടയാത്ത കണ്ണുകള്‍ തിരുമ്മിയടക്കുമ്പോള്‍ ഓര്‍ത്തു '' അമ്മെ മാപ്പ് എനിക്കിതേ കഴിയൂ  എനിക്കും ജീവിക്കണം.  മനം പുരട്ടുന്നപോലെ തോന്നി  അമ്മയുടെ മുറി ചാരി പുറത്തെക്കിറങ്ങിയപ്പോള്‍ കയ്യിലാകെ ചോര  ചുടുചോരാ  എനിക്ക് ജന്മം നല്‍കിയ സ്വന്തം ചോര .
തൊട്ടു പുറകില്‍ നില്‍ക്കുന്ന ഭാര്യുടെ ചോദ്യത്തിനു മറുപടിപറയാതെ അയാള്‍ വാഷ് ബെസനില്‍ കൈ അമര്‍ത്തി അമര്‍ത്തി കഴുകി ,,വീണ്ടും വീണ്ടും

0 comments:

Post a Comment

Adz