ആത്മ സുഹൃത്തു മരിച്ചുടനെ തന്നെ
ചങ്ങാതിക്കു പകരമൊരു കണ്ണാടി വാങ്ങി
നീ പിരിഞ്ഞപ്പോള്‍ അന്തിയുറങ്ങാന്‍
കൈത്തണ്ടക്കു പകരം തലയിണ വാങ്ങി.
എന്നില്‍ നിന്നെന്റെ ഹൃദയം നീ പിഴുതപ്പോള്‍
നോട്ടെറിഞ്ഞു ഞാന്‍ പകരം ഹൃദയം വാങ്ങി
നിന്റെ മനസ്സില്‍ ഞാനില്ലയെന്നറിഞ്ഞപ്പോള്‍
മദ്യത്തില്‍ നിന്നുമത് കളഞ്ഞു കിട്ടി
കരള്‍ പറിച്ചു ഞാന്‍ നിനക്ക് തന്നിട്ടും
കറിവേപ്പില പോലത് കടിച്ചു തുപ്പി
ഇനിയുമവശേഷിപ്പതു എന്നാത്മാവ് മാത്രമത്
അരുതേ ,ചോദിക്കരുതേ ,,,
അതുമാത്രമാണെനിക്ക് സ്വന്തം.
0 comments:
Post a Comment