ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

എന്റെ കിളിഞ്ചിക്കും പൂക്കാന്‍ (കൊച്ചു കവിതകള്‍)


എന്റെ കിളിഞ്ചിക്കു പൂക്കാന്‍ 
നീണ്ടൊരു പാതപോള്‍ നീളുന്നു സ്വപ്‌നങ്ങള്‍ 
ഇടയില്‍ തണല്‍ വിരിച്ചാശാമരങ്ങള്‍ 
വേനലും മഞ്ഞും മഴയുമായി വന്നു പോകുന്നു 
ഋതു ഭേദങ്ങള്‍ 
മോഹവും മോഹഭംഗങ്ങളുമായി. 
വ്യഥകള്‍ ഉദിച്ചു നില്‍പ്പുണ്ടുച്ചിയില്‍
അര്‍ക്കനായി കത്തീജ്വലിച്ചും 
എങ്കിലും ,പ്രതീക്ഷയായ്‌ കാത്തിരിക്കുന്നു 
ഒരു വേനല്‍ മഴയെത്തി 
എന്റെ കിളിഞ്ചിക്കുമൊന്നു പൂക്കാന്‍ 
എരിയുന്ന സൂര്യന്‍
എരിയുന്ന സൂര്യന്‍
പൊരിയുന്ന വെയിലില്‍ 
കത്തുന്നകനലുകള്‍
വേവും ശരീരങ്ങള്‍ 
ആറ്റിത്തണുപ്പിക്കാന്‍ കുളിര്‍ക്കാറ്റില്ല 
ചുറ്റിയടിപ്പതു തീക്കാറ്റ് മാത്രം 
അകമ്പടിയായി പൊടിയുണ്ട്  കൂടെ 
പുകയ്ക്കും പുഴുപ്പിനും ക്ഷാമമില്ല 
മൂക്കിനു മൂടിയിട്ടു ചിലര്‍ 
മൂക്കിലൊഴിക്കും  മരുന്നുമായി പലര്‍ 
മൂക്കില്ല നാക്കില്ല സഹിക്കുന്ന മാലോകര്‍ 
സഹതാപം അര്‍ഹിക്കാത്ത ജനത്തിനുമേല്‍ 
എരിയുന്നു സൂര്യന്‍ ,പൊരിയുന്ന ഭൂമി ..

മാറിന്റെ ഭംഗീ 

മാറിന്റെ ഭംഗീ
മാറാതിരിക്കാന്‍ 
മാതൃത്വം മറന്നവള്‍ 
മുലപ്പാല്‍ കൊടുക്കാതെ 
പലപാല്‍ കൊടുത്തു 
കുഞ്ഞിന്റെ ആരോഗ്യം പോരാതെയായി 
അമ്മയോ അര്‍ബുദ വാര്‍ഡിലുമായി 
പിഴവ് 

വയറു നിറച്ചു മക്കളെ പെറ്റിട്ടും
വായ്ക്കരി ഇടാനിന്നാരുമില്ല 
വഴിയില്‍ക്കിടന്നു  പുഴുത്തു ചാവാന്‍ 
വിധിയത് തടയുവാന്‍ ആര്‍ക്കാ കഴിക 

പഴി പറഞ്ഞിട്ടങ്ങു കാര്യമില്ല 
പിഴവത് പറ്റിയതാര്‍ക്ക്?
കഴുതയെപ്പോലെ പണിയെടുത്തും  
മിഴിനട്ടു കാത്തിരുന്നിട്ടും 
കഴുകനരോ കവര്‍ന്നെടുത്തല്ലോ
പഴുക്കാനായ് വെച്ചൊരെന്‍ കസ്തൂരി മാമ്പഴം .....
      കാലം മാറിയപ്പോള്‍ 
പണ്ട് ഞാന്‍ പള്ളിക്കൂടത്തില്‍ പോകുമ്പോള്‍  
പുരക്കകത്തൂന്നു വിളിവരും അമ്മേടെ 
''തട്ടെടുക്കാന്‍ മറക്കല്ലേ കുട്ടി ,അല്ലേല്‍ 
ഉച്ചക്ക് പട്ടിണിയാകും ''
കുടയെടുക്കാഞ്ഞാലും അമ്മക്ക് വ്യഥ തന്നെ 
ഞാനെത്തുവോളം ഉലാത്തും മുറ്റത്ത്
ഇന്നെന്റെ പേരക്കിടാവ് പോകുമ്പോള്‍ 
കറങ്ങുംക്കസേരയില്‍ ഇരുന്നമ്മ ചൊല്ലും 
''ഉറയെടുക്കാന്‍ ,മറക്കല്ലേ കുട്ടീ ,അല്ലേല്‍ 
എയിഡിസിന്‍ അടിമയാകും''
മൊബൈലെടൂക്കാഞ്ഞാലും അമ്മക്ക് വ്യഥതന്നെ
മകളെത്തുവോളം ടെറസ്സിലുലാത്തും  

0 comments:

Post a Comment

Adz