അച്ഛന്റെ മാനം കാക്കുവാനും
അമ്മതന്‍ കളങ്കം മായ്ക്കുവാനും
രക്തസാക്ഷിയായതാണു ഞാന്‍ പണ്ടേ
രണത്തില്‍ തോറ്റൊരു പടയാളി പോലെ.
എനിക്കായുയര്‍ന്നില്ല സ്മാരക സ്തംഭങ്ങള്‍
എനിക്കായി ശബ്ദ്ധിച്ചില്ലൊരു കണ്ടവും,
എന്നെയോര്‍ത്താരും കണ്ണീരുതൂവിയില്ല
അനുശോചനയോഗ മൊന്നുപോലും...
ആശ്വാസ നിശ്വാസ മുതിര്‍ത്തെന്റെയമ്മ
ആതുരാലയത്തിന്‍ പടിയിറങ്ങെ,
അടര്‍ക്കളത്തില്‍ അംഗഭംഗം വന്നൊരു
അനാഥപ്രേതമായി കിടക്കുന്നു ഞാനും.
അമ്മതന്‍ ആദ്യത്തെ കണ്മണിയെങ്കിലും,
അപശകുനമായൊരു ജന്മമല്ലേ ,
ആരിരോ പാടിയെന്നെ യുറക്കാനും
അമ്മിഞ്ഞപ്പാല്‍തന്നുതഴുകുവാനും
ആഗ്രഹമില്ലാതെ പോയതെന്തേ ???
ഉടലും തലയും കൈകാലും വേര്‍പെട്ടു
ഓടയില്‍ മാലിന്യമായ് ഞാന്‍ ഒഴുകെ
ഉടയോന്‍ തന്നൊരു ജീവന്‍റെ നാളം
തച്ചുടക്കാനധികാരം നിങ്ങള്‍ക്ക് തന്നതാര് ??...
0 comments:
Post a Comment