ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

മൂകസാക്ഷി

              പെറ്റൂപെരുകിയ വാഹനങ്ങള്‍ റോഡില്‍ 
              വെമ്പിക്കിതച്ചു ,കുരച്ചു വിഷം തുപ്പി 
              മലിനയാം  ഭൂമിതന്നുച്ചിയില്‍ വാള്‍മുന 
              കുത്തിയിറക്കുന്നു സൂര്യാങ്കുരങ്ങള്‍ 
              അന്നിണം വാര്‍ന്നിതെന്‍ ചേതനയാകവേ 
              ചെന്നിറം  വാരിവിതറിയന്നേരം. 


               ഒത്തിരി നേരമായി കാത്തുനിപ്പു
               പാത മുറിച്ചൊന്നു കടക്കുവാന്‍
               ധൂപവും ധൂളിയും മാറാല തീരത്തൊരു
               അസ്വസ്ഥതയെന്നെ ചൂഴ്ന്നു നില്‍ക്കെ ,
               പെട്ടെന്നുടക്കിയെന്‍ നേത്രമാക്കാഴ്ചയില്‍
               കാകന്റെ കാഷ്ട്ടത്താല്‍ അഭിഷേകമാര്‍ന്നു
             വിരൂപിയായി നില്‍ക്കുമൊരു ഗാന്ധിപ്രതിമ 


             യേതോ ഒക്റ്റോബര്‍ രണ്ടിങ്ങാരോ ഔദാര്യമായ്
            അണിയിച്ചു നല്‍കിയ പുഷ്പ്പഹാരം,സൂനങ്ങള്‍ വാടി 
            ക്കരിഞ്ഞതില്‍ ബാക്കിപത്രം കിടപ്പൂ ഗളത്തിലായി  
             കൊലക്കയര്‍ മാതിരി, ഹോ, യെന്തു കഷ്ട്ടം!!

      
             മിന്നിത്തിളങ്ങുന്നുവോ ആകണ്‍കോണുകള്‍
             ജന്മമ നാടിന്റെ ദുരവസ്ഥയോര്‍ത്തിന്നു 
             അഴുമതി കരിഞ്ചന്ത ഭീകരവാദവും 
              കാര്‍ന്നു തിന്നുന്നൊരു നാടിനെയോര്‍ത്ത്. 
            
              പ്രതിമക്കടുത്തൊരു പെട്ടിക്കടയിലായ് 
              പട്ടയും മുട്ടയും വില്‍ക്കുന്നു തകൃതിയില്‍ 
              പെണ്ണിന്റെ മാനം വിലപറയുന്ന ലോബികള്‍ 
              മേമ്പൊടിയായി മയക്കു മരുന്നിന്റെ ഗന്ധവും 
              പൊരുളറിയാതെ തിക്കിത്തിരക്കുന്നു ജനക്കൂട്ടം
              നടുവിലായി ചിരിതൂകി നില്‍ക്കുന്നു ബാപ്പുവും .......  



0 comments:

Post a Comment

Adz