ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

ഈ പുഴക്കരയില്‍ ഞാനിരിപ്പൂ




അസര്‍മുല്ല പൂത്തോരന്തിക്ക് നിന്നെയും കാത്തു 
ഈ പുഴക്കരയില്‍ ഞാനിരിപ്പൂ 
നനവാര്‍ന്ന നിന്‍മുടിയിഴകോതി മുല്ലപ്പൂ 
ചൂടിക്കുവനായ് കാത്തിരുന്നു  ,,

കടലാസു തോണിയിറക്കി കളിച്ചുള്ള കളിപ്രായം
കാറ്റിന്റെ വേഗം കടന്നുപോയി
കായലിനക്കരെയിക്കരെ തുഴയുവാനെന്‍
ഖല്‍ബിന്റെ തോണിയില്‍ ഞാന്‍ ഏകനായി ,,

നിലാവിന്റെ തേരേറി കിനാവുകളായിരമെത്തി 
മമസഖി നീമാത്ര മെത്തിയില്ലല്ലോ
സുറുമക്കണ്ണിണയിലെ അജ്ഞനനീലിമയെന്‍ 
നെഞ്ചില്‍ പടര്‍ത്തുവാന്‍ മോഹമായി 

ചന്ദന ഗന്ധിയാം കുളിര്‍ക്കാറ്റു പോലെയെന്നും 
നിന്നെ പൊതിഞ്ഞു നില്‍ക്കാന്‍ കൊതിച്ചുപോയി 
മൈലാഞ്ചികൈപിടിച്ച് മുത്തമൊന്നു നല്‍കുവാന്‍ 
ഒത്തിരി നേരമായി ഞാന്‍ കാത്തിരിപ്പൂ

0 comments:

Post a Comment

Adz