ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

സ്വാമിശരണം ,,അയ്യപ്പശരണം

പമ്പയില്‍ കുളിച്ചീറന്‍ മാറ്റിയെനിക്കു
മെന്റെ അയ്യപ്പ സന്നിധിയണഞ്ഞീടണം
കണ്ണടച്ചങ്ങുഞാന്‍ നില്‍ക്കുന്ന നേരം
കാണേണ മെനിക്കുമാ തിരുരൂപം
കണ്‍കുളിര്‍ക്കെ ,മനംതണുക്കെ,,,,,


ആശരണനാകുമെന്‍ ശിരസ്സില്‍ വഹിക്കൂന്നൊരിരു
മുടികെട്ടുമായി ഞാന്‍ വന്നിടുമ്പോള്‍
കഠിനമാം കരിമല ,കല്ലിലും മുള്ളിലുമെന്‍
കാലിടറാതെ കാത്തീടണേ
കലിയുഗ വരദനാം ,,ശബരീശനെ,,,


ആശകളേറെ ഉണ്ടെന്നാകിലും
അഭിഷേകം ചെയ്യുവാനെന്‍ അശ്രുമാത്രം
കത്തിയമരുന്ന കര്‍പ്പൂരനാളമായ്നിന്‍
കാല്ക്കലടിഞ്ഞീടുവാന്‍ എനിക്ക് മോഹം
കലിയുഗ വരദനാം ശാസ്താവേ ,,


പതിനെട്ടുപടികളിലുമായെന്റെ പാപങ്ങള്‍
പന്തള കുമാരനെ ,ഇറക്കിവെക്കാന്‍
പരവശനാകുമെന്‍ ഹൃദയാഭിലാഷാമത്
കാണാതിരിക്കല്ലേ കരുണാമയനെ
കലിയുഗ വരദനാം ഹരിഹരസുതനെ


എന്നാത്മാ വീണയില്‍ ശ്രുതിമീട്ടിഞാനും
ഹരിവരാസനം പാടി ഉറക്കിടട്ടെ
ജന്മമ സാഫല്യമായൊരു പുണ്യദര്‍ശനം
മകരവിളക്കുകണ്ടു മലയിറങ്ങുമ്പോള്‍
മഹിഷീതന്‍ മര്‍ദ്ധകനേ,,കാത്തീടണേ

0 comments:

Post a Comment

Adz