ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

ഉറക്കത്തിലല്ല ഞാന്‍മയക്കത്തിലാണ്,

ഉറക്കത്തിലല്ല ഞാന്‍ മയക്കത്തിലാണ്
ഉന്മാദമെന്നു ,വേണേല്‍ പറയാം
ചിലനേരം ചില്ലുകൊട്ടാരത്തിലാണേല്‍ ,
ചിലപ്പോള്‍ ചലിക്കുന്ന കാറിനുള്ളില്‍
കുഴയുമ്പോള്‍ ,വീട്ടിലെ കയറ്റുകട്ടിലില്‍
ചരടറ്റപട്ടമായി കീറിപ്പറിഞ്ഞും ,,,,


അരുമയായ് പാറിപ്പറന്നു നടന്നോരെന്‍
ചിറകുമുറിച്ചിട്ടതാര്?
മോഹ വാഗ്ദാനങ്ങള്‍ തീര്‍ത്ത വലയിലായ്
എന്നെക്കുരുക്കിയതാര് ?


അറിയില്ലെനിക്കൊന്നുമറിയില്ല!
അറിവുള്ളോരോന്നും പറഞ്ഞുമില്ല


പ്രകൃതിയായ് തോന്നിയൊരു പ്രണയമത്
വികൃതിയാല്‍ വികലമായതാണോ ?
ഒന്നിച്ചിരുന്നു നുണഞ്ഞൊരു ക്രീമിന്റെ
മാധുര്യത്താല്‍ മതിമറന്നതാണോ?


അറിയില്ലെനിക്കൊന്നുമറിയില്ല!
അറിവുള്ളോരൊന്നും പറഞ്ഞുമില്ല


മുറിച്ചുവില്‍ക്കുമ്പോഴുംമറിച്ചൊന്നുമിണ്ടാന്‍
കഴിഞ്ഞില്ല ,തകിടം മറിഞ്ഞോരീ ജീവചക്രം
ഇന്നെന്നവസ്ഥയോ കശാപ്പുകാരന്റെ
കട്ടത്തടിമേല്‍കിടക്കുന്ന മാംസം


വിരസമായുള്ളോരു ദിവസങ്ങള്‍ തള്ളി
മയക്കമില്ലാതൊന്നുറങ്ങാന്‍ കൊതിപ്പൂ ഞാന്‍,
ഉന്മാദംവിട്ടൊരു ഗാഢനിദ്രയില്‍
കാണാന്‍ കൊതിപ്പൂസുഖകരമൊരുസ്വപ്നം
കൈമോശംവന്നൊരു ഭൂതകാലം




(ജീവിത വഴിയില്‍ അറിയാതെ വഴിതെറ്റുന്ന ഇയാമ്പാറ്റക ള്‍ ,,കുഞ്ഞനുജാത്തിമാര്‍ക്കായി സമര്‍പ്പിക്കുന്നു )

0 comments:

Post a Comment

Adz