ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

ഉണ്ണി പിറന്നു

തന്നെപ്പോള്‍ തന്നയല്‍ക്കാരനെ സ്നേഹിപ്പാന്‍
നമ്മെ പഠിപ്പിച്ച നല്ലിടയന്‍
മഞ്ഞൂപൊഴിയുന്ന രാത്രിയിലങ്ങതാ
കാലിത്തൊഴുത്തില്‍ ഭൂജാതനായി


ശോശന്നപ്പൂക്കള്‍ വിരിയുന്ന രാവിന്റെ
കുളിരേറ്റുലോകം മയങ്ങീടവേ
ലോകത്തിന്‍ നാഥനാം ഉണ്ണിയേശു
ബതലാഹേം പുല്‍കൂട്ടില്‍ കണ്‍ തുറന്നു
കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ക്ക്,
വഴികാട്ടിയാകുന്ന ദിവ്യ താരം
ഹലേലൂയ്യ പാടുന്നു മാലാഖമാര്‍
കാലികളോ കണ്‍ചിമ്മി നില്‍പ്പൂ


ലോകൈകനാഥന്റെ പിറവി കാണാന്‍
അടിമകള്‍ കാതോര്‍ത്തു കാത്തിരിപ്പൂ
കന്യാമറിയത്തിന്‍ തനയനെത്തേടിയിന്നും
പരക്കം പാഞ്ഞോടുന്നുപടയാളികള്‍


അദ്ധ്വാനിക്കുന്നോനു ആശ്രയമാകാന്‍
ഭാരം ചുമക്കുന്നോനു അത്താണിയാവാന്‍
അയ്യായിരംപേരെ അഞ്ചപ്പം ഊട്ടിയോന്‍
പിറവിയെടുക്കുന്ന സുദിനമിതാ.


നന്മ്മ്മ നിറയും ഹൃദയത്തില്‍ നല്ല
പുല്‍ക്കൂടൊരുക്കി കാത്തിരിക്കാം
കൂട്ടം തെറ്റിയ കുഞ്ഞാടിനെത്തേടി
വരാതിരിക്കില്ല നല്ലിടയന്‍

0 comments:

Post a Comment

Adz