ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

എങ്ങുപോയി ,നിങ്ങളെങ്ങുപോയീ,,,


ശാന്തിസമാധാന ദൂതുമായെത്തുന്ന 
വെള്ളരിപ്രാവുകളെ ,ഓമല്‍ കിടാവുകളെ 
എങ്ങുപോയീ നിങ്ങളെങ്ങുപോയീ,
ഈ ധരണിയെ വേര്‍പിരിഞ്ഞെങ്ങുപോയീ 

കുഞ്ഞിളം ചുണ്ടുകരിഞ്ഞും ,തൂവല്‍ കൊഴിഞ്ഞും 
ചിറകൊടിഞ്ഞെങ്ങോ  നീ ,വീണുപോയോ
ഭൂമിയെ ച്ചുട്ടെരിക്കാനെത്തും മര്‍ത്ത്യന്റെ 
ദുര്‍മുഖം കണ്ടു നീ ഭയന്നുപോയോ 
എങ്ങോ പറന്നു പോയോ


ചേക്കേറുവാനീ ഭൂമിയില്ലെങ്കില്‍
ചേതനയറ്റവരാകില്ലേ നമ്മള്‍  
പരസ്പ്പരം സ്നേഹിക്കാന്‍ കഴിഞ്ഞില്ലയെങ്കില്‍
മര്‍ത്ത്യനെന്ന പദത്തിന്നര്‍ഥമുണ്ടോ?  ,
നേട്ടങ്ങളത്രയും വ്യര്‍ത്തമല്ലേ  ?  

(വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൊച്ചുകുട്ടിക്ക് മത്സരത്തിനു പാടാനായി എഴുതിയ വരികള്‍ ,വായിക്കുക ,നിറഞ്ഞ മനസ്സോടെ )

0 comments:

Post a Comment

Adz