ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

അമ്മക്ക് തുല്യം അമ്മ മാത്രം

അമ്മക്ക് തുല്യമായ് ഇല്ല തെല്ലും പാരില്‍
അമ്മിഞ്ഞപ്പാലി നും  സമമായി
അമ്മയെന്നാല്‍ നന്‍മ,ഉപമ
യില്ലാത്തൊരു ഉണ്മതന്‍ നിറകുടമമ്മ   

ജന്‍മം  നല്‍കിയവള്‍ ജനനിയായി 
പാലൂട്ടി ,താരാട്ടി പവിത്രയായി  
മാമൂട്ടി മാറോട് ചേര്‍ത്ത് മഹിതയായി 
അമ്പിളി മാമനെ പിടിച്ചു തരാനായ്‌
ആന കേറാമല കേറുമമ്മ

വിരക്തിയില്ലാതെ വിസര്‍ജ്ജ്യംവാരിയും
സേവന വേതന വ്യവസ്ഥയില്ലാതെ
നിസ്വാര്‍ത്ത സേവനം ചെയ്യുവോളമ്മ
നോവാതെ തല്ലുന്നോളമ്മ
നൊന്തു പ്രസവിചോരമ്മ

സന്തതിക്കായ് സന്ധ്യദീപ്ത്തിക്ക്
മുന്നിലിരുന്നു കൈകൂപ്പുന്നുവമ്മ 
അവരുറങ്ങുമ്പോഴും കാവലിരിപ്പൂ
ഉറങ്ങാത്ത മിഴിയുമായമ്മ

ഉണ്ണിക്കു പകരമായി കണ്ണൂച്ചുഴഞ്ഞൂ
സ്വയം ഭൂതത്തിനേകിയോളമ്മ
മക്കള്‍ക്കായി ,മരണം വിളിച്ചാലും
മടിച്ചു നില്‍ക്കുന്നോളമ്മ
അമ്മക്ക് തുല്യമായ് ഇല്ലതെല്ലും
പാരില്‍ ,അമ്മക്ക് തുല്യം അമ്മ തന്നെ,,




0 comments:

Post a Comment

Adz