ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

*മുക്തിതേടി*


മദ്യത്തിന്റെയും ,മയക്കുമരുന്നിടെയും,,ലഹരിക്കടിപ്പെട്ടു എത്രയെത്ര ബാല്യകൌമാരങ്ങള്‍ ഹോമിക്കപെടുന്നു ദിനംപ്രതി ,,ഒന്ന് പ്രതികരിക്കാന്‍ ,,അവരെ കൈപിടിച്ചുയര്‍ത്താന്‍ നമുക്കൊന്ന് ശ്രമിച്ചുകൂടെ !!!!! അകാലത്തില്‍ പുഴുക്കുത്തി കൊഴിയുന്ന തലമുറയെ രക്ഷിക്കെണ്ടെ??ജൂണ്‍ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിച്ചു ,,ആഘോഷങ്ങളില്ലതെ ,,ആരവങ്ങളില്ലാതെ ,കടന്നുപോയ ആ ദിനത്തില്‍ പ്രതികരണശേഷി നഷ്ട്ടപെട്ട നമുക്ക് ,,ഒരു ദുരന്തക്കാഴചയിലൂടെ നടന്നു നീങ്ങാം ,വിങ്ങുംമനസ്സുമായ്............


കാരാഗ്രഹത്തിന്‍ മൂലക്കിരുട്ടില്‍
കാല്‍മുട്ടില്‍ മുഖമൂന്നി കുത്തിയിരിപ്പൂ
വെട്ടംകണ്ടാല്‍ഞെട്ടും വിചിത്രജീവി,
മിണ്ടാട്ടമില്ലാത്ത കുറ്റവാളി

എന്താണുചെയ്തതെന്നോര്‍മ്മയില്ലെങ്കിലും,
ചെയ്തങ്ങുപോയതില്‍ ദുഖവുമില്ല
ചോദിച്ചാലുത്തരം ഒറ്റവാക്കില്‍ചൊല്ലും
''കൊന്നുഞാനെന്റെ പെറ്റമ്മയെക്കൊന്നു


ബാല്യത്തിലച്ചനോഅന്തിക്ക് വീടെത്തും
നാലുകാലില്‍ഇഴഞ്ഞെത്തി ആക്രോശം
കാലി വയറുമായികാത്ത്തിരിക്കുന്നോരെ
കലിതീരുവോളംതല്ലിച്ചതച്ചു,പേര്‍ത്തും
പറഞ്ഞും,പിറുപിറുത്തും നടന്നു നീങ്ങി

അച്ഛനെതല്ലാന്‍ കഴിയാത്ത കലിയത്രയും
ഈര്‍ക്കില്‍വടിയാക്കി കവുങ്ങിനെ തല്ലി
വഴിയില്‍ക്കെണിവെചു കാത്തിരുന്നു വീഴ്ത്താന്‍
ഒടുവിലെപ്പോഴോ അടിതെറ്റിവീണു ലഹരിയില്‍

മസ്തിഷ്ക്കമാകെ വര്‍ണ്ണംവിതറീ,
മയിലുപോല്‍പീലിവിടര്‍ത്തിയാടി
നടുറോഡില്‍നഗ്നനായി നടന്നുനീങ്ങി
നാട്ടുകൂട്ടത്തിനു കൌതുകമായ്


അച്ഛനെപ്പോലെഞാനാകതിരിക്കാനമ്മ
കെട്ടിയിട്ടുതല്ലി ചട്ടുകംവെച്ചു
നേര്‍ച്ചയായിത്തലമൊട്ടയടിച്ചു
സകലദൈവങ്ങള്‍ക്കും കാണിക്കയിട്ടും
ചരടൂജപിച്ചങ്ങുകെട്ടിയിട്ടും
നന്നായില്ലോട്ടു നശിച്ചതെയുള്ളൂ...

ലഹറിക്കുകാശുതികയാതെവന്നപ്പോള്‍
താലിച്ചരട്‌പൊട്ടിചിട്ടമ്മയെതെള്ളി
കണ്ടംതടിക്കങ്ങുമണ്ടക്കടിച്ചു.
മറിഞ്ഞുവീണന്‍മ്മ പിടയുന്ന നേരവും
കൂടിയമാളോര്‍ക്ക് നേരെയെന്നമ്മ
പറഞ്ഞ പദങ്ങള്‍ധ്വനിയായികിടപ്പൂകര്‍ണ്ണങ്ങളില്‍

"അറിയാതെചെയ്തുപോയതാനെന്റെ കുഞ്ഞു
ഉള്ളില്കിടക്കും പിശാചാണ്‌ കാലന്‍
അരുതേ യവനെ തല്ലി ചതക്കല്ലേ..."

0 comments:

Post a Comment

Adz