ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

''അറവുശാല''





കെട്ടിലമ്മ ചത്തു പിറ്റേന്നുതന്നെ

വീട്ടിലെ പശുവിനെ വില്‍ക്കാമെന്നായി
കെട്ടിവലിക്കാനാളില്ല;തീറ്റക്ക്‌ തീവില
പറമ്പിലും പാടത്തും പുല്ലുമില്ല...

ആധിവ്യഥകളുംമറക്കുവനായമ്മ
കെട്ടിവലിക്കുമ്പോള്‍മനസ്സിലോര്‍ത്തു
മക്കളെപൊറ്റാന്‍ സഹായിച്ച പയ്യിനെ
കൊടുക്കാന്‍ മനസ്സില്ല താന്‍ചത്തു കഴിഞ്ഞേ
കയറുമാറാവു ഒത്തിരിപ്പാല്ചുരത്തിയ പയ്യിനെ
നിങ്ങളിലൊരുവനെ കൊല്ലുന്നപോലത്

കര്‍മ്മങ്ങള്‍ ചെയ്യാനവധിയില്ലത്തോര്‍ക്ക് ,
പയ്യിനായി നെരമോട്ടുകളയാനില്ല
പലരും വിലപേശി ,നല്ലവില വിലനല്‍കി
വാക്കുറപ്പിച്ചു കശാപ്പുകാരന്‍

കരഞ്ഞുകൊണ്ടജീവി പടിയിറങ്ങുമ്പോള്‍
സഹചരിയാം നായ മാത്രം കുരച്ചു
മടിയോടെ ഏന്തിവലിഞ്ഞു നടന്നിട്ട്
തിരിഞ്ഞു നില്‍ക്കുന്നവോ ഗതകാലസ്മരണയില്‍.

ചോര മണക്കുന്നോരറവുശാലക്കുള്ളില്‍
ഉപ്പന്റെ കണ്ണുമായ് കശാപ്പുകാരന്‍
കിടാവിന്‍ കയറൂരീയതിനെയറുക്കുവാന്‍
തുനിയുമ്പോള്‍ തള്ളക്കോ ഉള്ളംപിടഞ്ഞു
ആവൂന്ന ഊക്കോടെ ക്രൂരനെകുത്തി
അരിശം മൂത്തവനോ തള്ളയെ വെട്ടി

കണ്ണടയുംബോഴും തള്ളക്കു നിര്‍വൃതി
തന്‍കുഞ്ഞതാ മുന്നില്‍ തുള്ളിക്കളിക്കുന്നു
അതുമതിയതുമതി ,അതുമാത്രം മതി

0 comments:

Post a Comment

Adz