ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

ദേശാടനക്കിളി



ഓമല്‍ ചിറകു മടിച്ചൊരു പക്ഷിയെന്‍ 
ജാലകപ്പടിമേല്‍ പറന്നിരുന്നു  
കുയിലിന്റെ നാദവും മയിലിന്റെ രൂപവും
ചേലൊത്ത പക്ഷി ,ദേശാടനപ്പക്ഷി

എന്‍ രോഗശയ്യയില്‍ ഉരുണ്ടും ,പിരണ്ടും 
ഞരങ്ങിയും മൂളിയും ഞാന്‍ കിടക്കേ,
കാതിന്നമൃത വര്‍ഷം ചൊരിഞ്ഞു കിളിപാടി 
രാഗം അപൂര്‍വ്വ രാഗം ,,,

വ്യഥ മറന്നന്നേരമൊന്നു മയങ്ങി 
ഒരു ഉണ്മാദ ലഹരിയ്ലാണ്ട പോലെ 
ഇടയിലെപ്പോഴോ മയക്കം വെടിഞ്ഞപ്പോള്‍ 
കണ്ടെന്റെ പക്ഷിക്ക് കൂടില്ല തിനയില്ല ,

മൊട്ടിട്ട മുല്ലവള്ളിക്കിടയിലായ് കെട്ടിയൊരുക്കി 
വള്ളിയും ചുള്ളിയും പഞ്ഞിയും ചേര്‍ത്തൊരു 
 ചന്തത്തിലൊരുകൂട്,കാറ്റിലുലഞ്ഞാടും കുഞ്ഞുവീട് 

എന്നിലെ ഭാവരാഗത്തെ തൊട്ടുണര്‍ത്തി  കളമൊഴി 
കിളിമൊഴി സ്വരലയമായ്,നവ്യാനുഭൂതിയായ്, 
കാതോര്‍ത്തു കണ്ണുമടച്ച് കിടക്കവേ,വേനലും ,മഞ്ഞും 
കടന്നുപോയി ഞാന്‍ മരണത്തെപ്പോലും മറന്നുപോയി .

ഒരുനാളില്‍ രാവേറെ ചെന്നിട്ടും കിളിക്കൂട്ടില്‍ 
അനക്കമില്ലൊട്ടു ,അരുമക്കിളിയടെ ചിറകടിയുമില്ല
ഒരു സ്നേഹതൂവലും ബാക്കിവെച്ചിട്ടാക്കിളി  
കൂടുംവെടിഞ്ഞിട്ട്‌ പറന്നങ്ങു പോയിതോ...    

നിന്‍ പാട്ട് കേള്‍ക്കാതെയെങ്ങിനുറങ്ങും ഞാന്‍
നിദ്രക്കു ഔഷദമാകും  നിന്‍ സ്വരജതി 
നിന്നെയോര്‍ത്ത് ഞാന്‍ വേദനിക്കുംപോലെ  
നിനക്കതോര്‍ത്ത് വ്യഥപെടെണ്ടല്ലോ 
നീയൊരു ദേശാടനകിളിമാത്രമല്ലേ ...


(മിക്ക സൌഹൃദങ്ങളും ദേശാടനക്കിളി കളെ പോലെയാണ് ,ഒരിക്കല്‍ വന്നു കയറി സ്നേഹാദരങ്ങള്‍ നല്‍കി ഒടുവില്‍ വേദനിപ്പിച്ചു കൊണ്ട് ഒന്നും മിണ്ടാതെ പടിയിറങ്ങും ,നമ്മെ എന്നേക്കും നൊമ്പരപെടുത്തികൊണ്ട്

0 comments:

Post a Comment

Adz