ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

കാലന്‍റെ വരവ്,,,,


കാളയുടെ മുക്രയോ 
കാറ്റിന്നിരമ്പലോ 
കാതടപ്പിക്കുന്നോരീ ശബ്ദമേത്  
കുതിരക്കുളമ്പടിയൊച്ച പോല്‍ 
അടുത്തെത്തി നിലച്ചൊരു ശബ്ദമേത്.

നീലച്ച പുകമറയ്ക്കപ്പുറം കണ്ടു ഞാന്‍  
പോത്തിന്‍ പുറത്തെത്തി നില്‍പ്പൂ  
 കാലന്‍ 
കൈയില്‍ കരുതിയ കയര്‍ചുറ്റുമായ്‌ 
 നിര്‍ത്താതെ ചിലക്കുന്നു കാക്കകള്‍  
കൂട്ടമായ്‌ ,,,

നിനയാത്ത നേരത്തീ ധരണിയെ പിരിയാന്‍ 
എനിക്കാവതില്ല ,എന്നാര്‍ത്ത  വിലാപം
ബധിരന്റെ ചോട്ടിലെ ശംഖൊലിപോല്‍ നിഷ്ഫലം, 

ഭൂമിയില്‍ കൊയ്തും വിതച്ചും മടുത്തു, 
ദൈവത്തിനു വലിച്ചടക്കേണമീ സ്വര്‍ഗ്ഗ വാതില്‍ 
കണക്കു തീര്‍ക്കാന്‍ തിടുക്കമായി 
അമാന്തിച്ചു നിന്നാല്‍ ആകെ കുഴപ്പം ,,

പകരത്തിന്നാളില്ലാതീതൊഴില്‍ ചെയ്തു 
ഞാനും മടുത്തു ,കേള്‍വിയും കാഴ്ചയും 
 നന്നേ കുറഞ്ഞു ഓര്‍മ്മക്കുറവിത് ഏറെതാനും

പടുവൃദ്ധനെ പിടിക്കാന്‍ ചെന്നഞാനോ
പിഞ്ചു പൈതലേ പിടിച്ചുകെട്ടി 
ജലദോഷക്കാരനെ അറിയാതെ പിടിച്ചു പോയ്‌ 
അര്‍ബുദക്കാരന്നു പകരമായി ,അബദ്ധ പഞ്ചാങ്ക
മാകുന്നിതോ ആവര്‍ത്തന വിരസമാകുമീക്കര്‍മ്മം,,

പുള്ളിങ്ങ് പോയൊരു ബുള്ള്മായ് ഭൂമിയില്‍ 
എത്രനാളീക്കഥ ഞാന്‍ തുടരും,,,,

അതിനൊരുപായം ഞാന്‍തന്നെ കണ്ടെത്തി
ജാതി-മത രാഷ്ട്രീയക്കാര്‍ക്കായ് വീതിച്ചു നല്‍കി 
സംതൃപ്തി എനിക്കതിലേറെയുണ്ട്
എന്നെക്കാള്‍ വേഗത്തിലവര്‍  ചെയ്തു തീര്‍ക്കും ,,

അപരാധി റോഡിലും നിര്‍ദ്ധോഷി തുറുങ്കിലും,
മണ്ണിനും പെണ്ണിനും മാഫിയ വിലസുമ്പോള്‍, 
ഇനിയും നീട്ടണോ ധന്യമീ ജന്മം, ഇക്ഷണം ഞാനെടുക്കാം,
കണ്ണുകള്‍ പൂട്ടിഞാന്‍ നിശ്ചലനായി, തൃപ്തിയോടെ 
എന്‍ പ്രാണനുമായി കാലന്‍ കടന്നുപോയി,,,  

  

0 comments:

Post a Comment

Adz