ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

ചേലൊത്തമാരന്‍ സൈനുല്ലാബ്ദീന്‍ (

ചേലൊത്തമാരന്‍ സൈനുല്ലാബ്ദീന്‍
അറയില്‍ കൂട്ടണ സുന്ദര നിമിഷം
ചെങ്ങാതിമാരെല്ലാം വട്ടംകൂടിട്ടൊപ്പന പാടും
ബദറുല്‍ മുനീറും ഹുസനുല്‍ ജമാലിന്‍
ഒപ്പനപാടും ചുറ്റും കൈകൊട്ടിപ്പാടും,,,,


കുടമുല്ലപ്പൂവിന്‍ സുഗന്ധം നിറയും
മണവറ കട്ടിലിനടിയില്‍,അലുക്കിട്ട വിരിയുടെ മറവില്‍
അമ്മായി ഒരുക്കിയ ,കൂടയിലടുക്കിയ അപ്പത്തരങ്ങള്‍
കാണാം ,കൊതിയൂറും അപ്പത്തരങ്ങള്‍ കാണാം
''അപ്പത്തരങ്ങളെല്ലാം,കൂമ്പാരമായി-
അമ്മായി ചുട്ടു വെച്ചത് മരുമോനിക്കായ്''


പുതുക്കത്തിന്‍ തിടുക്കം കാട്ടല്ലെയെന്നു
പുതുമാരെന്റെ ചെവിയില്‍ ചൊല്ലും
തഴുകിമണത്ത് ,തത്തമ്മക്കിളിയെ
തമ്പാട്ടിലാക്കേണം ,പുന്നാരം ചൊല്ലി ചൊല്ലി
കണ്ണാരം പൊത്തി പൊത്തി ഇശലൊന്നു മൂളേണം


പൂമകളാണേ ഹുസുല്‍ ജമാല്‍,പുന്നാരതാളം
മികന്തേ ബീവി ,കേമങ്ങള് മൊത്തെപണി ചിത്തിരം
ആഭരണശോഭഅണിന്ത ബീവി,,


കൂട്ടത്തിന്‍ കൂട്ടരേ മറക്കല്ലെയെന്നു അഷ്ക്കറിന്‍
കാതില്‍ മൂളും ,ഡിസ്ക്കും നിര്‍ത്തി ,ചാറ്റും നിര്‍ത്തി
ഒതുങ്ങല്ലെയെന്നവര്‍ പറയും തിരുടന്റെ കഥയും
നാരൂന്റെ കവിതയും കേള്‍ക്കാതുറങ്ങരുതെന്നും
പറഞ്ഞത് കേട്ടില്ലായെങ്കില്‍ ഫൈക്കായിവന്നും
ചീത്തവിളിച്ചീടും ,തേച്ചാലും ,കുളിച്ചാലും മണം
മാറാത്തൊരു,പുളിച്ചത്‌ പറഞ്ഞിടും


''കാദുന്റെ ഒപ്പന പൊടിപൂരമായി
മണവാട്ടി പെണ്ണതാ,,തലചുറ്റി വീണും പോയി''

0 comments:

Post a Comment

Adz