കസവുതട്ട മിട്ട പെണ്ണെ ,കല്യാണപെണ്ണെ
കൈയ്യില്‍ മൈലാഞ്ചിയിട്ട മൊഞ്ചുള്ള പെണ്ണെ
ഖല്‍ബിലൊപ്പന പാട്ടുമൂളും കല്യാണ പെണ്ണെ ,
കാത്തിരിപ്പ് കഴിഞ്ഞെടി പെണ്ണെ ,
കല്യാണരാവിങ്ങടുത്തെടി പെണ്ണെ,,
സുറുമ കണ്ണെഴുതിയ സുന്ദരിമുത്തെ
തരിവള കിലുങ്ങുംപോല്‍ ചിരിക്കണ പെണ്ണെ
നീ കിനാവ് കണ്ടൊരു സുന്ദരന്‍ ബഹാബു
വരുന്നു പെണ്ണെ ,വേഗമോരുങ്ങു പെണ്ണെ ,
പതിനാലാം രാവിന്റെ ചേലൊത്ത പെണ്ണെ
പനിനീര്‍പ്പൂവിന്റെ മണമുള്ള പെണ്ണെ
നിന്റെ ആശക്കൊത്തൊരു മീശക്കാരന്‍
മണിയറകൂടാന്‍വരുന്നേ പെണ്ണെ ,നാണം മറന്നോ പെണ്ണെ,
ചുക ചുക ചുവക്കണ കവിളില്‍ നാണം
പടര്‍ന്നങ്ങു കയറിയോ പെണ്ണെ ,നിന്റെ കളിത്തോഴിമാര്‍
ചൊല്ലും കളിവാക്കു കേട്ട് ,കുളിരണിഞ്ഞോപെണ്ണെ
ഖല്‍ബു കൊതിച്ചോ പെണ്ണെ,മയക്കം വരുന്നോ മുത്തെ,,
പൂത്താലി മാരന്‍ ചാര്‍ത്തണ നേരം
മൈലാഞ്ചി കൈയ്യാല്‍ മുഖം പൊത്തുന്ന നേരം
നിന്റെ കവിളിണതഴുകി മുത്തം വെക്കാന്‍,മാരന്‍
കൊതിക്കുംനേരം ,നിന്റെ തോഴിമാര്‍ നിന്നെതള്ളി
അറയിലാക്കും ,മണവറയിലാക്കും,,,,

0 comments:
Post a Comment