ആരിരോ പാടി ആമിന ബീവി
ആറ്റല്‍ മുഹമ്മദെയുറക്കീടുമ്പോള്‍
അതുകേട്ടു മരുഭൂമി കുളിരണിഞ്ഞു
മാനത്തായിരം താരമുദിച്ചു ,,,,
പട്ടുപോലുള്ളോരു മേനിതലോടാന്‍
ഉപ്പാക്ക് കഴിഞ്ഞില്ലല്ലോ,,
ഖമറൊത്ത മുഖമൊന്നു മുത്തി മണക്കാന്‍
വിധിയില്ലാതായല്ലോ,,
യത്തീമായി പിറക്കുവാനാണല്ലോപൈതലേ
അല്ലാഹു വിധിയേകിയത്
അല്ലലിന്‍ തണലില്‍ വളര്‍ത്തുവാനല്ലാതെ
ഉമ്മാക്കും കഴിയില്ലല്ലോ...
ചുട്ടുപഴുക്കും മണല്‍ക്കാട്ടിലൂടെ,ഒട്ടകപ്പുറമേറി
നാഥന്‍ പോയത് ഓര്‍ത്തു
പൊട്ടുന്ന ഹൃദയവുമായി നിന്നുമ്മാക്കു
തേങ്ങലായി തീരുന്നു താരാട്ട്
ആറ്റല്‍ മുഹമ്മദെയുറക്കീടുമ്പോള്‍
അതുകേട്ടു മരുഭൂമി കുളിരണിഞ്ഞു
മാനത്തായിരം താരമുദിച്ചു ,,,,
പട്ടുപോലുള്ളോരു മേനിതലോടാന്‍
ഉപ്പാക്ക് കഴിഞ്ഞില്ലല്ലോ,,
ഖമറൊത്ത മുഖമൊന്നു മുത്തി മണക്കാന്‍
വിധിയില്ലാതായല്ലോ,,
യത്തീമായി പിറക്കുവാനാണല്ലോപൈതലേ
അല്ലാഹു വിധിയേകിയത്
അല്ലലിന്‍ തണലില്‍ വളര്‍ത്തുവാനല്ലാതെ
ഉമ്മാക്കും കഴിയില്ലല്ലോ...
ചുട്ടുപഴുക്കും മണല്‍ക്കാട്ടിലൂടെ,ഒട്ടകപ്പുറമേറി
നാഥന്‍ പോയത് ഓര്‍ത്തു
പൊട്ടുന്ന ഹൃദയവുമായി നിന്നുമ്മാക്കു
തേങ്ങലായി തീരുന്നു താരാട്ട്
0 comments:
Post a Comment