ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

ഗംഗയൊഴുകുമീ പവിത്രഭൂമി

സസ്യശ്യാമള കോമള ധരണിയെ
ശ്മശാന മാക്കരുതെ,
ഗംഗയൊഴുകുമീ പവിത്രഭൂമിയെ
പങ്കിലമാക്കരുതെ.
വിളിച്ചുണര്‍ത്താം പാരിതിലെങ്ങും
ഭാരത സംസ്കാരത്തിന്‍ മഹത്വം .


പോകാം ,നമുക്ക് പോകാം
തീര്‍ത്ഥാടകരായി പോകാം
സിന്ധു ,ഗംഗാ തീരങ്ങളിലൂടൊരു
ജൈത്രയാത്ര നടത്തീടാം
നാനാത്വത്തിലെ ഏകത്വത്തെ
ഊട്ടിയുറപ്പിക്കാം ,മനസ്സില്‍
ഊട്ടിയുറപ്പിക്കാം.


കാണാം നമുക്ക് കാണാം
ഇന്ത്യതന്‍ ആത്മാവ് കണ്ടെത്താം
സാമ യജുര്‍ ഋഗ്വേദങ്ങള്‍ തന്‍
സാരാംശത്തെയറിഞ്ഞീടാം,
പുണ്യ പുരാതനയിതിഹാസങ്ങള്‍തന്‍
സത്യ ധര്‍മ്മങ്ങളറിഞ്ഞീടം ,നിത്യ
സത്യ ധര്‍മ്മങ്ങളറിഞ്ഞീടാം .


പാടാം നമുക്ക് പാടാം
സംസ്കൃതി വാഴ്ത്തി പാടീടാം
നാനജാതി മതസ്ത്തര്‍ വാഴും
പൂങ്കാവനമായി മാറ്റിടാം
ജാതി ഭേദമത,ദ്വേഷത്തെയാട്ടിയകറ്റീടാം
ചട്ടം മാറ്റിമറിച്ചീടാം,,,,,,,

0 comments:

Post a Comment

Adz