ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

കണ്ണൂരിലമ്മ



കണ്ണിരുവറ്റി കരയാനറിയാത്ത
കണ്ണുരിലഅമ്മേ .....
കരളുരുകി യോഴുകുമീ ,ലാവ പ്രവാഹത്താല്‍
കരിഞ്ഞുണങ്ങി ടുമി ,ഭൂമി മലയാളം


ഉണ്ണികള്‍ക്ക് അക്ഷരമോതി കൊടുക്കാനായ് ,
പോയ തന്റുണ്ണിഎന്തേ തിരിച്ചെത്തിയില്ല
വഴിയില്‍ മിഴിനട്ടിരികുന്നോരമ്മക്ക്
വാര്‍ത്തയായെത്തുന്നു   - ഉച്ചഭാഷിണി


ശിഷ്യ ഗണങ്ങള്‍ക്കു നടുവിലായ് തന്നെ
ശിരസ്സ്‌ ചേദിച്ചുവാ ഗുരുനാഥന്റെ 


അലമുറയിട്ടു കരയല്ലെയമ്മേ .........
അലറുമാ സാഗരം കരളിലൊതുക്കൂ .. അല്ലേല്‍,
മഴയില്ലതകുമീ മലയാളനാട്ടില്‍ ,,,.




പുരനിറഞ്ഞുള്ളോ മൂന്നാലു സോദരിമാര്‍
വരനെ കൊടുക്കാന്‍ കഴിവില്ലാത്ത സോദരന്‍
അന്തിക്ക് വേല കഴിഞ്ഞെത്തിയയ്തെയുള്ളൂ
പച്ചരിക്കഞ്ഞിക്ക് ചൂടാറിയില്ല;;
കപ്പപ്പുഴുക്കിന്നു കടുകുവറൂത്തില്ല 
ആളുമാറി ചെയ്ത താണ്‌പോലും
കത്തിപ്പിടിയിലമാര്‍ന്നു പോയി,,


ശിരസ്സില്‍ കൈ വെച്ച് പ്രാകല്ലെ ,സോദരീ
മലയാളമണ്ണ് വരണ്ടുണങ്ങും... 


പിന്നെത്ര  ഹത്യക്ക് സാകഷ്യം വഹിച്ചു ,
പിന്നെത്ര രോദനം കേട്ട് നമ്മള്‍
എന്ത് നേടിയെന്നാല്‍ വട്ടപൂജ്യം
എന്തേലും നേടിയോര്‍  കാട്ടാളന്‍മ്മാര്‍ 


കൊന്നാലോ പാപം, തിന്നാല്‍ തീരുമെന്നുള്ള 
കാട്ടുനീതി ,അഷ്ട്ടിക്കുമാത്രമല്ലാതെ കൊല്ലില്ല
കാട്ടില്‍ക്കിടക്കും കരുംബുലിപോലും.


നരനെന്നു പറയാന്‍ നാണമാകുന്നു
നന്ദിയില്ലത്തോരീ ചേതനയെ .........

0 comments:

Post a Comment

Adz