ഒരു മെഴുകുതിരിയായി തവമുന്നില്‍ ഞാനിന്നു
ഉരുകിനിന്നീടുമ്പോള്‍ ,
കാണാതിരിക്കരുതെ ,
തൃക്കരം തഴുകാതിരിക്കരുതെ....
കൂട്ടം തെറ്റിയ കുഞ്ഞാട് ഞാനീ
അന്തിക്കിടയനെ തേടിടുമ്പോള്‍,
കൂരിരുള്‍ ക്കാട്ടിലലഞ്ഞീടുമ്പോള്‍,
ഒരു സ്നേഹ സ്പര്‍ശമായ് ,
സാന്ത്വന മന്ത്രമായ് ,,
സ്നേഹ ഗായകാ നീയെന്നരുകില്‍ വരൂ
.
വെറോണിക്കതന്‍ തൂവാലയില്‍,
സ്വന്തം മുഖപടം പകര്‍ത്തി കൊടുത്തവനെ ,
മലിനമാമെന്റെ ഹൃദയത്തിലും നിന്‍
വദനം പടര്‍ത്തണം,ശാന്തിയെനിക്കേകണം,
കന്യാതനയനാം ,കരുണമയനെ...
ഭാരങ്ങളത്രയും ശിരസ്സാല്‍ ചുമന്നു നീ
പാരിതില്‍ ഞങ്ങള്‍ക്കായി കുരിശ്ശിലേറി
കാല്‍വരി കണ്ണീരിന്‍ കഥയുമായി ,കൈപ്പുനീരേകി,
കാരിരുമ്പാണിയില്‍ തറച്ചു നിര്‍ത്തി
ഗാഗുല്‍ത്തപോലും തേങ്ങിപ്പോയി...
മുപ്പതു വെള്ളിക്കാശിന്നായിന്നും
ഒറ്റുകൊടുക്കുന്നു മനുഷ്യനിന്നും
മടിയാതെ മണ്ണില്‍ ,സന്‍മനസ്സുള്ളോര്‍ക്ക്,
സമാധാനമേകാന്‍ ,ആകാശംപോലെ ഭൂമിയിലും
നിന്റെ നന്മ്മ നിറയാന്‍ കൃപയേകണേ..
ഉരുകിനിന്നീടുമ്പോള്‍ ,
കാണാതിരിക്കരുതെ ,
തൃക്കരം തഴുകാതിരിക്കരുതെ....
കൂട്ടം തെറ്റിയ കുഞ്ഞാട് ഞാനീ
അന്തിക്കിടയനെ തേടിടുമ്പോള്‍,
കൂരിരുള്‍ ക്കാട്ടിലലഞ്ഞീടുമ്പോള്‍,
ഒരു സ്നേഹ സ്പര്‍ശമായ് ,
സാന്ത്വന മന്ത്രമായ് ,,
സ്നേഹ ഗായകാ നീയെന്നരുകില്‍ വരൂ
.
വെറോണിക്കതന്‍ തൂവാലയില്‍,
സ്വന്തം മുഖപടം പകര്‍ത്തി കൊടുത്തവനെ ,
മലിനമാമെന്റെ ഹൃദയത്തിലും നിന്‍
വദനം പടര്‍ത്തണം,ശാന്തിയെനിക്കേകണം,
കന്യാതനയനാം ,കരുണമയനെ...
ഭാരങ്ങളത്രയും ശിരസ്സാല്‍ ചുമന്നു നീ
പാരിതില്‍ ഞങ്ങള്‍ക്കായി കുരിശ്ശിലേറി
കാല്‍വരി കണ്ണീരിന്‍ കഥയുമായി ,കൈപ്പുനീരേകി,
കാരിരുമ്പാണിയില്‍ തറച്ചു നിര്‍ത്തി
ഗാഗുല്‍ത്തപോലും തേങ്ങിപ്പോയി...
മുപ്പതു വെള്ളിക്കാശിന്നായിന്നും
ഒറ്റുകൊടുക്കുന്നു മനുഷ്യനിന്നും
മടിയാതെ മണ്ണില്‍ ,സന്‍മനസ്സുള്ളോര്‍ക്ക്,
സമാധാനമേകാന്‍ ,ആകാശംപോലെ ഭൂമിയിലും
നിന്റെ നന്മ്മ നിറയാന്‍ കൃപയേകണേ..
0 comments:
Post a Comment