ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

സമ്മാനം

മാറില്‍ പതിപ്പിച്ചോരക്കവുമായി ,
മാറ്റുരക്കാന്‍ഉണ്ണി വേദിപൂകി,
മാറിനിന്നമ്മതന്‍ കൈകള്‍ കൂപ്പി
ഉണ്ണിക്കു കിട്ടണേ പ്രഥമ സ്ഥാനം


വര്‍ണ്ണ വിളക്കുതെളിഞ്ഞു
വര്‍ണ്ണ രാജിയും പോങ്ങിപപരന്നു
ഉയര്‍ന്നു തിരശ്ശീല പിന്നില്‍നിന്നു
ഇമ്പമാര്‍ന്നു ഈണത്തില്‍ ഉണ്ണി പാടീ
കേട്ടുനിന്നമ്മക്ക് മാര്‍ച്ചുരന്നോ?
മഴമേഘം കണ്ട മയൂരമായോ?


തൂലികതുമ്പിനാല്‍ താളംപിടിച്ചും ,
താളത്തിനൊപ്പം തലയാട്ടിയും
തഞ്ചത്തിലങ്ങനെ വിലയിരുത്തി
മുന്നിലായിരിപ്പൂ വിധികര്‍ത്താക്കള്‍


വേദിക്ക് പിന്നില്‍ കടിപിടികൂടുന്നു
അസ്ഥി കഷ്ണത്തിന്നു നായ്ക്കളെപ്പോലെ
കൊച്ചമ്മമാരും ,ഗുരുഭൂതരും
സ്ഥാനമാനങ്ങള്‍ പങ്കിടുവാന്‍


വിധിവന്നനേരംവിധിച്ചില്ലെന്‍ഉണ്ണിക്കു
വിതുമ്പിക്കരയനാണ് യോഗം


അമ്മിഞ്ഞ വേണേല്‍തരാം നിനക്കുണ്ണി ,
അമ്പിളിമാമനേം പിടിച്ചു തരാം
വേണ്ടാ നമുക്കീസ്ഥാനമാനങ്ങള്‍
വിലയോട്ടുമില്ലാത്ത സമ്മാനങ്ങള്‍




പ്രച്ഛന്നവേഷത്തിന്‍ മോരുകാരി
മൂലയ്ലുപെക്ഷിച്ച കൈലും കലവും
പോതിഞ്ഞെടുതമ്മ സമ്മാനപ്പോതിയാക്കി
ഉണ്ണികൈമേലെ വെച്ച്ചൊല്ലി


വയറൊന്നു കാളുമ്പോള്‍ കഞ്ഞീകുടിക്കാന്‍
ഇത്തവി ഗുണംചെയ്യും ഫലകത്തെക്കാള്‍




പട്ടികടിക്കണെ ,പാമ്പുധ്വംസിക്കണെ ,
വണ്ടിച്ചക്രങ്ങള്‍ കേറിയരന്ജീടണെ
കുരുന്നുനാളങ്ങള്‍ തന്‍ കൂമ്പടപ്പിക്കും
വിധികര്‍ത്താക്കളെ ,കശ്മലരേ നിങ്ങള്‍
കലയ്ക്കു കയറിടും ആരാച്ച്ചാരോ?
തലയില്‍ കൈവെച്ചു പ്രാകിയിട്ടമ്മ ,
ഉണ്ണിക്കൈ പിടിച്ചു നടന്നുനീങ്ങി..........

0 comments:

Post a Comment

Adz