ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

മകനോടായി

(മാതൃ ദിനത്തില്‍ ഏകാന്ത തടവില്‍ കഴിയുന്ന അമ്മമാര്‍ക്കായി സമര്‍പ്പിച്ചുകൊണ്ട്)


മകനെ ,ഓര്‍ക്കുമെന്നറിയില്ല ,യെന്നാലും
മറക്കതിരിക്കാനൊരു ഉണര്‍ത്തുപാട്ട്
ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും
മൂക്ക് മുട്ടാതെ നോക്കി ഞാന്‍ നിന്നെ
ശിരസ്സില്‍വഹിച്ചു പേനരിക്കാതെ
കാലക്കേടിന്റെ കാരിരുംപാണി
കാലില്‍ തറച്ചിട്ടു തറയില്‍വെക്കാതെ ,
പാദത്തില്‍ താങ്ങി ഉറുമ്പരിക്കാതെ.


കണ്ണീരിന്‍നനവോട്ടു മാറത്തകവിളിണ
കൊണ്ട്ഞാന്‍ കണ്ണാടി കവിളില്‍ മുത്തമിട്ടു
താലിച്ചരട്കഴുത്തിലില്ലഞ്ഞിട്ടും ആശിച്ചു
തങ്കപ്പതക്കംനിന്‍ മാറില്‍ചാര്‍ത്തി


തെങ്ങിക്കരയും മനസ്സുമായി താരാട്ടു
തൊട്ടിലാട്ടുമ്പോഴുംപുഞ്ചിരിപ്പാല്
പകര്‍ന്നു ,നിയുറ ങ്ങുമ്പോള്‍ ഉറങ്ങാത്ത
മിഴിയുമായി നീവളരനായ് കാത്തു .


ചോര്‍ന്നോലിക്കുന്ന കാലവര്‍ഷത്തില്‍ ,
കുടയായി നിന്ന്നിന്‍ തലയ്ക്കു മീതെ
അത്യുഷ്ണനാളില്‍ നിന്നെതണുപ്പിക്കും
രാമച്ച വിശറിയായി രാമുഴുവന്‍
മഞ്ഞിന്‍കുളിരില്‍ വിറക്കതിരിക്കാന്‍
മാറോടുചേര്‍ത്ത്പുണര്‍ന്നു ചൂടേകി


എന്നിട്ടുമെന്തെ നീയറിയാതെപോയല്ലോ
കരളിന്‍റെ തുണ്ടാമായ് കണ്ടനീയും
കാണാതെ പോകുന്നു നിറ നേത്രങ്ങളെ
ഇന്നീ ഏകാന്തതടവില്‍ കിടക്കുമെന്നെ


മേന്മപറയാനെനിക്കില്ലവകാശം പറഞ്ഞില്ലാരും
നിന്നെ പെറ്റുവളര്‍ത്താന്‍;യെന്‍ കടമയല്ലെ
നിഴലിന്നുപിന്നാലെ നീ നടന്നപ്പോള്‍ ,നിത്യ
സത്യമാം മാതൃത്വം വിതുമ്പിനില്‍പൂ


കര്‍മ്മഫലമോ,കണ്ടാകശനിയോ എന്തോ ,
കാലത്തിന്‍ വികൃതിയോ ആരരിവൂ
എനിക്കെല്ലമായിരുന്ന നീയിന്നിതെങ്ങിനെ
ആരുമല്ലാതായി തീര്‍ന്നു കുഞ്ഞെ,കഷ്ട്ടം ,

0 comments:

Post a Comment

Adz