ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

അമ്മ

നാസികതുമ്പില്‍ വിരല്‍ വെച്ച് നോക്കിയിട്ടമ്മ
മരിച്ചെന്നുറപ്പു വരുത്തിയിട്ടമ്മിഞ്ഞ
ആവോളമൂറ്റി കുടിചോരംമാറില്‍ നിന്ന്
അടര്‍ത്തി എടുക്കുന്നു അച്ഛന്‍ സമ്മാനിച്ച താലിമാല.
മൂന്നു നേരത്തെ അന്നവും വെള്ളവും
മുടക്കാത്തതിന്നവകാശമായി


വാര്‍ത്ത കേട്ടിക്ഷണം മോടിയടുത്തിടു,
മാര്‍ത്തിപെരുത്ത തന്സോദരങ്ങള്‍,
ആര്‍തതരെന്നുള്ളത് നാട്യം ,അമ്മതന്‍
അര്‍ഥതൊടാണവര്‍ക്ക് ഏറെ നോട്ടം .


വഴിപാടു പോലെ വഴിപോക്കരെ പോലെ
വല്ലനേരംഅവര്‍ വരുന്ന നേരം
കട്ടിലോഴിയാതെ കിടക്കും പെറ്റമ്മയെ
വട്ടത്തില്‍ നിന്ന് ശപിച്ചീടുന്നു


സര്‍വമെഴുതി കൊടുത്ത മകന്‍ തന്നെ
നോക്കട്ടെ അമ്മയെ പോന്നു പോലെ
അന്ചു പെണ്മക്കള്‍ ഉള്ളോരെനിക്കമ്മ
തന്നീല വീടും പറമ്പും തോപ്പും
തള്ള കിടന്നു നരകിക്കും ഏറെ നാള്‍
ദുഷ്ട , വെള്ളമിറങ്ങതെ ചാകയുള്ളൂ


ഒട്ടുമേ കൈ കാല്‍ അനക്കാന്‍ കഴിയാതെ
കഷ്ടമാനഅവെടുതോന്നുമുരിയാടതെ
കിടക്കുന്ന ജീവച്ച്ചവത്തിന്റെ
പീളകെട്ടിയകണ്കളിലുതിരൂമശ്രു
തളംകേട്ടിനിന്നുവ കര്‍ണ്ണങ്ങളില്‍
കണ്ടതില്ല ,മക്കള്‍അറിഞ്ഞുമില്ല


സുര്‍വമെഴുതിക്കൊടുത്തൊരു പുത്രന്റെ
കളത്രവുമമ്മയെ കൈവെടിഞ്ഞു
കഷായ,രസായന,ക്കുഴമ്പൂ,വിസര്‍ജവും
കലര്‍ന്നമുറിയിലെകഠിനഗന്ധം
താങ്ങനവള്‍ക്കൊട്ടും കഴിയില്ലത്രെ,


പണ്ടുപണ്ടമ്മ യാട്ടിയോടിച്ച്ചോരാ
പുള്ളിക്കൊതുകും ,ഉറുമ്പ്മ്മീച്ച്ചേം


ഇങ്കു കുറുക്കിയപാത്രത്തില്‍ പറ്റിയോ
രീച്ച്ചയെ ശീലയാല്‍വീശിയെരിഞ്ഞമ്മ
കുഞ്ഞിളം പാദംകടിചോരുറുംമ്പിനെ
ഞെരടിപോടിച്ചമ്മ വാശി തീര്‍ത്തു
ഉറക്കത്തില്‍ ഉണ്ണിയെ കുത്തി നോവിച്ചോരാ
കൊതുകിനേം പുകച്ചുപുറത്തുചാടിച്ചമ്മ


ഇന്നവരെല്ലാം അമ്മതന്‍ മിത്രങ്ങള്‍
വിട്ടു പിരിയാതെ നില്‍ക്കുന്നു സന്നധരായ്
തൊട്ടും തലോടിയും സാന്ത്വനമേകിയും


ഉണ്ണിയെ കണ്ടു മതിവരാഞ്ഞിട്ടമ്മ
കണ്ണുകള്‍ പാതി അടച്ചതുള്ളൂ
ശുഷ്കിച്ചനേത്രം തിരുമ്മിയടച്ചു
തിടുക്കത്തില്‍ അമ്മതന്‍ തോടയഴിക്കവേ
കയ്യില്‍ കടിക്കുന്നു കുഞ്ഞുറുമ്പ്
ചോദിക്കുന്നാജീവി മൂകമാം ഭാഷയില്‍


കാറ്റായ് കടന്നു പോയ്‌ അമ്മയാപാല്‍ മനം
കാണാന്‍ കഴിയാത്ത കഷ്മലായറിയുമോ?
നോമ്പുകള്‍ എത്രയോ നോറ്റൂ നിനക്കായ്‌
എത്രയുരുളികള്‍ കമഴ്ത്തിയെന്നറിയുമോ?
മാറു ചുരന്ന പാലെത്രയെന്നറിയുമോ?
താരാട്ടിനീരടികള്‍ ഓര്‍മ്മയുണ്ടോ ?
തൊട്ടിലാട്ടിതളര്‍ന്നൊരാകയ്യിലെ
തഴംബുകളെണ്ണി നീ നോക്കിയിട്ടുണ്ടോ?


കരളോടുചേര്‍തമ്മ വളര്‍ത്തിയ
നിന്‍ മനം കല്ലായ് പോയിതെന്തേ എന്ടുണ്ണി
കരിങ്കല്ലായി പോയിതെന്തേ എന്ടുണ്ണി..............

0 comments:

Post a Comment

Adz